Kerala SSLC Result 2021: എസ്എസ്എൽസി ഫലം ജൂലൈ 14 ന്

Kerala SSLC Result 2021: എസ്എസ്എൽസി ഫലം ജൂലൈ 14 ന്



ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലം കാത്തിരിക്കുന്നത് നാലരലക്ഷത്തോളം വിദ്യാർത്ഥികൾ. കോവിഡ് സാഹചര്യത്തിൽ റഗലുർ സ്കൂൾ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിലായിരന്നു കഴിഞ്ഞ അക്കാദമിക് വർഷം കടന്നുപോയത്. കേരളത്തിലെ ആദ്യത്തെ ഓൺലൈൻ സ്കൂളിങ് സംവിധാനത്തിൽ നിന്നും പൊതുപരീക്ഷ എഴുതുന്ന ആദ്യബാച്ചാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്.

ഇത്തവണ 2947 കേന്ദ്രങ്ങളിലായി 4,22,226 പേരാണ്എസ്‌എസ്‌എല്‍സി പരീക്ഷ എഴുതിയത്, ഇതില്‍ 4,21,977 പേര്‍ സ്കൂള്‍ ഗോയിങ് വിഭാഗത്തിലാണ്. 2,15,660 ആണ്‍കുട്ടികളും 2,06,566 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. ഗള്‍ഫില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 573ഉം ലക്ഷദ്വീപില്‍ ഒമ്പത് കേന്ദ്രങ്ങളിലായി 627 പേരും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരിൽ ഉൾപ്പെടുന്നു.

ലോക്ക്ഡൗൺ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരന്നു പരീക്ഷ മൂല്യനിർണയം പൂർത്തിയാക്കിയത്. ടാബുലേഷൻ ആരംഭിച്ചുകഴിഞ്ഞു. ഈ മാസം 14 ന് പരീക്ഷാ ഫലം പ്രഖ്യാപിക്കും.

പരീക്ഷാ ഫലം താഴെപ്പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

Live Result Links



കൂടാതെ'സഫലം' എന്ന ആപ്പ് വഴിയും ഫലമറിയാം. DOWNLOAD SAPHALAM


Post a Comment

Previous Post Next Post

 



Advertisements