ഇന്ന് സൂര്യൻ കഅബക്ക് നേരെ മുകളിൽ | ലോകത്തെവിടെ നിന്നും ഖിബ്ല അറിയാം

ഇന്ന് സൂര്യൻ കഅബക്ക് നേരെ മുകളിൽ | ലോകത്തെവിടെ നിന്നും ഖിബ്ല അറിയാം

വ്യാഴാഴ്ച (ജൂലൈ 15) സൂര്യൻ കഅബക്ക് നേരെ മുകളിലായി കാണപ്പെടുമെന്ന് ജിദ്ദ അസ്സോണൊമിക്കൽ സൊസൈറ്റി അറിയിച്ചു.

ഈ വർഷം ഇത്തരത്തിൽ സൂര്യൻ പ്രക്ഷ്യപ്പെടുന്ന രണ്ട് സാഹചര്യങ്ങളിൽ അവസാനത്തേതണു അടുത്ത വ്യാഴാഴ്ചത്തേത്.

വ്യാഴാഴ്ച മക്കയിലെ ളുഹർ നമസ്ക്കാര സമയമായ 12:27 നായിരിക്കും സൂര്യൻ ഇത്തരത്തിൽ കഅബക്ക് നേരെ മുകളിൽ പ്രത്യക്ഷപ്പെടുക.

മക്കയിൽ 12:27 ആകുന്ന സമയം ( ഇന്ത്യൻ സമയം 2:57) ഒരു വടി വെയിലത്ത് കുത്തനെ നിർത്തി അതിന്റെ നിഴൽ പതിയുന്ന സ്ഥലം ശ്രദ്ധിക്കുക. നിഴൽ പതിയുന്നതിന്റെ നേരെ എതിർ ഭാഗത്തായിരിക്കും കഅബയുടെ സ്ഥാനം.

അടുത്ത വർഷം മെയ് മാസത്തിൽ ഇത്തരത്തിൽ വീണ്ടും സൂര്യ കഅബക്ക് മുകളിലായി കാണപ്പെടുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post

Advertisements