കേരളത്തിൽ ക്ലാർക്ക് ജോലി, പരീക്ഷയില്ലാതെ നിയമനം

കേരളത്തിൽ ക്ലാർക്ക് ജോലി, പരീക്ഷയില്ലാതെ നിയമനം

ആലപ്പുഴ ജില്ലയിൽ ക്ലർക്ക് തസ്തികയിൽ ജോലി നേടാൻ അവസരം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള ആലപ്പുഴ പരിശീലന കേന്ദ്രത്തിലാണ് നിയമനം നടക്കുന്നത്. ക്ലർക്ക് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി അറിയുവാനും തുടർന്ന് വായിക്കുക.


ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും പത്താം ക്ലാസ് പാസ്സായവർക്കാണ് യോഗ്യതയുള്ളത്. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഇന്റർവ്യൂ ജൂലൈ 23 രാവിലെ 10 മുതൽ ആയിരിക്കും നടക്കുന്നത്. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ വാക്ക് ഇൻ ഇന്റർവ്യൂ ൽ പങ്കെടുക്കുക.

കോവിഡ് 19 പ്രോട്ടോകാൾ പാലിച്ചായിരിക്കും ഇന്റർവ്യൂ നടക്കുന്നത്. അഭിമുഖത്തിന് വരുന്ന ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആവശ്യമായ മറ്റു രേഖകൾ ഉൾപ്പടെ താഴെ പറയുന്ന വിലാസത്തിൽ എത്തി ചേരുക.

ഇന്റർവ്യൂ സ്ഥലം : തിരുവനന്തപുരം, മേലെ തമ്പാനൂർ, സമസ്ത ജൂബിലി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ എത്തി ചേരുക.

Post a Comment

Previous Post Next Post

Advertisements