How To Activate DND On Vi Number?

How To Activate DND On Vi Number?

Vi നെറ്റ്വർക്കിൽ എങ്ങനെ DND ആക്ടിവേറ്റ് ചെയ്യാം?


നിങ്ങൾ ഉപയോഗിക്കുന്നത് Vi സിം കാർഡ് ആണെങ്കിൽ നിലവിൽ 3 രൂപത്തിൽ  നിങ്ങൾക്ക് ഡി എൻ ഡി സേവനം ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. കോൾ മുഖേനയും എസ്‌ എം എഅ മുഖേനയും ഓൺലൈൻ വഴിയും.
ഇത് എല്ലാ വിധ സ്മാർട്ട് ഫോണിലും ഫീച്ചർ ഫോണിലും സാധിക്കുന്നതാണ്.

എസ്‌ എം എസ്‌ മുഖേന


എസ്‌ എം എസ്‌ മുഖേന ഈ സേവനം ആക്ടിവേറ്റ് ചെയ്യാൻ നിങ്ങളുടെ മൊബൈലിൽ നിന്ന് START 0 എന്ന് 1909 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുക. തുടർന്ന് ലഭിക്കുന്ന മറുപടി മെസേജിന് നിങ്ങൾക്ക് ഏത് തരത്തിലുള്ള കോൾ/എസ്‌ എം എസ് ആണ് ആവശ്യമില്ലാത്തത് എന്ന് മറുപടി നൽകണം. എങ്കിൽ 24 മണിക്കൂറിനകം ഡി എൻ ഡി ആക്ടിവേറ്റ് ആവുന്നതാണ്.

കോൾ മുഖേന 

കോൾ മുഖേന ആക്ടിവേറ്റ് ചെയ്യാൻ 1909 എന്ന നമ്പറിലേക്ക് കോൾ ചെയ്ത ശേഷം നിർദ്ദേശങ്ങൾ പിന്തുടരുക.

ഓൺലൈൻ വഴി


ഓൺലൈൻ വഴി ഡി എൻ ഡി സേവനം ആക്ടിവേറ്റ് ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന്/ ആപ്പ് സ്റ്റോറിൽ നിന്ന് Vi ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് അക്കൗണ്ട് രെജിസ്റ്റർ ചെയ്യുക. ശേഷം My Account എന്നതിൽ ക്ലിക്ക് ചെയ്ത് DND ഓപ്ഷൻ കാണുന്നത് വരെ താഴോട്ട് സ്ക്രോൾ ചെയ്യുക. DND ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് കോൾ/മെസേജ് ആവശ്യമില്ലാത്ത കാറ്റഗറി തിരെഞ്ഞെടുക്കുക.സബ്മിറ്റ് ചെയ്യുക.
24 മണിക്കൂറിനകം ഡി എൻ ഡി സേവനം ആക്ടിവേറ്റ് ചെയ്യുന്നതാണ്.

Post a Comment

أحدث أقدم

 



Advertisements