പത്താം ക്ലാസ് ജയിച്ചവർക്ക് സുവർണ്ണാവസരം.

പത്താം ക്ലാസ് ജയിച്ചവർക്ക് സുവർണ്ണാവസരം.

GDS ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ബീഹാർ പോസ്റ്റൽ സർക്കിളിന്റെ വിജ്ഞാപനം വന്നിട്ടുണ്ട്. 1940 GDS ഒഴിവുകളിലേക്ക് യോഗ്യതയുള്ളവർ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 26, 2021. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് എന്നീ ഒഴിവുകളിൽ ആണ് അവസരം ഉള്ളത്.

18 വയസ്സു മുതൽ 40 വയസ്സു വരെയാണ് പ്രായപരിധി. SC/ST വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും PwD വിഭാഗക്കാർക്ക് 10 വർഷം, PwD+OBC 13 വർഷം PwD+SC/ST വിഭാഗത്തിന് 15വർഷം എന്നിങ്ങനെയാണ് പ്രായപരിധി ലഭിക്കുന്ന ഇളവുകൾ.

യോഗ്യത : ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് പാസായവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത കൂടാതെ കുറഞ്ഞത് പത്താം ക്ലാസ് വരെയെങ്കിലും ലോക്കൽ ഭാഷ പഠിച്ചിരിക്കണം. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിന്നും ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.


Post a Comment

Previous Post Next Post

Advertisements