നിറം മാറ്റാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‍സ്ആപ്പ്

നിറം മാറ്റാനുള്ള ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‍സ്ആപ്പ്

വാട്‍സ്ആപ്പ് ആപ്പിന്റെ ഉള്ളിൽ നിറം മാറ്റാനുള്ള ഫീച്ചർ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‍സ്ആപ്പ് .ആപ്പിന്റെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ വാട്‍സ്ആപ്പ് ബീറ്റ ഇൻഫോയാണ്പുറത്തുവിട്ടത് . ഇത് സംബന്ധിച്ച ട്വീറ്റ് വാട്‍സ്ആപ്പ് ബീറ്റ ഇൻഫോ ചെയ്തിട്ടുണ്ട്.

എന്നാൽ എപ്പോൾ മുതലാണ് ഈ ഫീച്ചർ പ്രാവര്‍ത്തികമാകുക എന്നത് സംബന്ധിച്ച് ഫേസ്ബുക് ഉടമസ്ഥതയിലുള്ള വാട്‍സ്ആപ്പ് വിശദീകരണം നലകിയിട്ടില്ല.ഇതിനു പുറമെ വിവിധങ്ങളായ ഫീച്ചറുകൾ ഇപ്പോൾ വാട്‍സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്.വോയിസ് സന്ദേശങ്ങളുടെ പ്ലേബാക്ക് സ്പീഡ് ക്രമീകരിക്കുന്ന രീതിയിലുള്ള ഫീച്ചർ ഉടൻ വാട്‍സ്ആപ്പ് അവതരിപ്പിക്കും എന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

Previous Post Next Post