ജാമിഅ മർക്കസ്;കുല്ലിയകളിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു

ജാമിഅ മർക്കസ്;കുല്ലിയകളിലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു



കുല്ലിയ്യതു ഉസൂലിദ്ധീന്‍, കുല്ലിയ്യതു ശ്ശരീഅഃ, കുല്ലിയ്യതു ലുഗതില്‍ അറബിയ്യഃ, കുല്ലിയ്യതു ദ്ദിറാസാതില്‍ ഇസ്ലാമിയ്യഃ വല്‍ ഇജ്തിമാഇയ്യഃ എന്നീ 4 കുല്ലിയ്യകളിലെ 4 വര്‍ഷ ഡിഗ്രി കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുത്. കോഴ്‌സിന്റെ 1,2,3 വര്‍ഷങ്ങളിലേക്ക് അപേക്ഷിക്കാവുതാണ്.


 യോഗ്യത


🎓 മര്‍കസ് സാനവിയ്യ കോഴ്സ് പൂർത്തിയാക്കുകയോ

شرح المحلي-١

تفسير الجلالين

مشكوة

مختصرالمعاني

قطبي

എന്നീ കിതാബുകൾ ഓതുകയോ ചെയ്തവർക്ക്  കുല്ലിയ്യ ഒന്നാം വര്‍ഷത്തിലേക്ക് അപേക്ഷിക്കാം. 


🎓 മുകളിൽ പരാമർശിച്ച കിതാബുകൾക്ക് പുറമേ 

شرح العقائد

جمع الجوامع -١

شرح المحلي-٢

എന്നീ കിതാബുകൾ കൂടി ഓതിയവർക്ക്

കുല്ലിയ്യ  രണ്ടാം വര്‍ഷത്തിലേക്ക് (മുഖ്തസര്‍) അപേക്ഷിക്കാം.  


🎓മുകളിൽ പരാമർശിച്ച കിതാബുകൾക്ക് പുറമേ 

جمع الجوامع-٢

شرح المحلي-٣

تفسير البيضاوي

صحيح البخاري (الثلث الأول)

ملاحسن

എന്നീ കിതാബുകൾ കൂടി ഓതിയവർക്ക്

കുല്ലിയ്യ മൂന്നാം വര്‍ഷത്തിലേക്ക് (മുതവ്വല്‍) അപേക്ഷിക്കാം. 


 കുല്ലിയ്യഃ ഉസൂലുദ്ധീന്‍


കുല്ലിയ്യ ഉസൂലുദ്ധീനില്‍ ശുഅ്ബത്തു ത്തഫ്‌സീര്‍, ശുഅ്ബത്തുല്‍ ഹദീസ് എന്നീ രണ്ടു ശുഅ്ബ (ഡിപ്പാര്‍'്‌മെന്റ്) കളാണുള്ളത്.  ശുഅ്ബത്തു ത്തഫ്‌സീറില്‍ തഫ്‌സീര്‍ തഹ്‌ലീലിയ്യ, തഫ്‌സീര്‍ മൗളൂഈ, അദ്ദഖീലു ഫി ത്തഫ്‌സീര്‍, ഓറിയന്റലിസം, തത്വശാസ്ത്രം, ഇസ്‌ലാമിക ചരിത്രം തുടങ്ങിയവ പ്രത്യേകം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മറ്റൊരു വിഭാഗമായ ശുഅ്ബതുല്‍ ഹദീസില്‍ മുഖ്തലഫുല്‍ ഹദീസ്, തഖ്‌രീജുല്‍ ഹദീസ്, ഇല്‍മുരിജാല്‍ തുടങ്ങി ഹദീസിലെ വിവിധ വിജ്ഞാന ശാഖകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.


 കുല്ലിയ്യഃ ശരീഅഃ


കുല്ലിയ്യ ശരീഅഃയില്‍ കര്‍മ്മ ശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അനന്തരാവകാശ നിയമങ്ങള്‍, മദ്ഹബുകളിലെ കര്‍മ്മശാസ്ത്ര താരതമ്യ പഠനം, ആധുനിക കര്‍മ്മ ശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നു.


 കുല്ലിയ്യതു ദിറാസാത്തില്‍ ഇസ്ലാമിയ്യഃ വല്‍ ഇജ്തിമാഇയ്യഃ

 

ശുഅ്ബതു ഇല്‍മില്‍ ഇദാറ, ശുഅ്ബതു ഇല്‍മി ഫ്‌സ് എന്നീ രണ്ടു ശുഅ്ബകള്‍ ഈ കുല്ലിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. ആധുനിക കാലത്തിനാവശ്യമായ പ്രബോധകരെയും സ്ഥാപന സ്ഥാപനേതര മേലാധികാരികളെയും സൃഷ്ടിച്ചെടുക്കുക എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന കുല്ലിയ്യകളാണിത്. ഇസ്ലാമിക സൈക്കോളജി, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ്മെന്റ് തുടങ്ങി പല ആധുനിക വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.


സ്വിഹാഹു സിത്തഃ, തുഹ്ഫ തുടങ്ങി മുത്വവ്വല്‍ കോഴ്‌സുകളില്‍ പഠിപ്പിക്കപ്പെടു മുഴുവന്‍ കിതാബുകളും മൂന്ന് കുല്ലിയ്യകളിലും ലഭ്യമാണ്. 


 കുല്ലിയ്യഃ ലുഗ അല്‍ അറബിയ്യഃ

 

ഈ കുല്ലിയ്യ കേരളത്തിന് പുറത്തുള്ള ഉറുദു വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ രൂപത്തില്‍ സംവിധാനിച്ചിരിക്കുന്നു. അറബി സാഹിത്യത്തിന്റെ വിവിധ വകുപ്പുകള്‍ പഠിപ്പിക്കുന്നതോടൊപ്പം, ഹനഫി ഫിഖ്ഹ്, സ്വിഹാഹു സിത്ത തുടങ്ങിയവയും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മലയാളികള്‍ക്ക് പ്രവേശനം പരിമിതമാണ്.


കുല്ലിയ്യതു ഉസൂലിദ്ധീന്‍, കുല്ലിയ്യതു ശ്ശരീഅഃ, കുല്ലിയ്യതു ലുഗതില്‍ അറബിയ്യഃ എന്നീ 3 കുല്ലിയ്യകളിലെ ഡിഗ്രി കോഴ്‌സിന് ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി കോഴ്‌സുമായി (മുആദല) തുല്ല്യതയുള്ളതിനാല്‍ അല്‍ അസ്ഹറില്‍ അടക്കം വിവിധ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയില്‍ പിജി പഠനം സാധ്യമാണ്.


എല്ലാ കുല്ലിയ്യകളിലും വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹിസ്ബ്, ടി.ടി.സി തുടങ്ങിയ കോഴ്‌സുകള്‍ ഉണ്ടായിരിക്കുന്നതാണ്. ആവശ്യമുള്ളവര്‍ക്ക് സൈക്കോളജി, ലീഡര്‍ഷിപ്, കൗസിലിങ്,  സ്‌പോക്കൺ ഉറുദു , സ്‌പോക്കൺ ഇംഗ്ലീഷ്, പ്രി മാരിറ്റല്‍ തുടങ്ങിയ ഇഹ്‌റാമിന്റെ വിവിധ കോഴ്‌സുകള്‍ ചെയ്യാനും ഡ്രൈവിംഗ്, കംപ്യൂട്ടര്‍ തുടങ്ങിയ ഐടിസിയുടെ വിവിധ കോഴ്‌സുകള്‍ ചെയ്യാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.


മുതവ്വല്‍ കോഴ്‌സിലേക്ക് ചേരാന്‍ ഉദ്ദേശിക്കുവര്‍ 4 കുല്ലിയ്യകളിലെ മൂന്നാം വര്‍ഷത്തേക്കാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്ത് പരീക്ഷയും വായന പരീക്ഷയും ഉണ്ടായിരിക്കും.

➖➖➖➖➖➖➖➖➖➖


http://www.admission.markaz.in
എന്ന ലിങ്കിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31


എൻട്രൻസ് എക്സാം ശവ്വാൽ ആദ്യവാരത്തിൽ ആയിരിക്കും നടക്കുക



 കോഴ്സ് സെലക്ട് ചെയ്യുമ്പോൾ


🖱 മുഖ്തസറിൽ ചേരാൻ ആഗ്രഹിക്കുന്നവർ  

  أصول الدين

സെലക്ട് ചെയ്ത ശേഷം

 الفرقة الثانية

  സെലക്ട് ചെയ്യുക



🖱 മുതവ്വലിൽ ചേരാൻ ആഗ്രഹിക്കുന്നവർ  

الفرقة الثالثة

  സെലക്ട് ചെയ്യുക.



🖱 നാലുവർഷം പഠിക്കാൻ താല്പര്യമുള്ളവർ

أصول الدين

സെലക്ട് ചെയ്ത ശേഷം

 الفرقة الأولى

  സെലക്ട് ചെയ്യുക



സഹായങ്ങൾക്ക് ബന്ധപ്പെടാം


https://wa.me/919495137947


📞9072500443

📞9072712800

📞9072500423

Post a Comment

أحدث أقدم

 



Advertisements