24 മണിക്കൂറും നിങ്ങളുടെ വാഹനം അധികൃതരുടെ നിരീക്ഷണപരിധിയിൽ വരും

24 മണിക്കൂറും നിങ്ങളുടെ വാഹനം അധികൃതരുടെ നിരീക്ഷണപരിധിയിൽ വരും

സംസ്ഥാനത്തെ മുഴുവൻ പൊതുവാഹനങ്ങളിലും മാർച്ച് 31-നുശേഷം വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ്(വി.എൽ.ടി.ഡി) സ്ഥാപിക്കണം. ജി.പി.എസ്.സിസ്റ്റം വഴിയുള്ള ട്രാക്കിങ് സംവിധാനം വരുന്നതോടെ വാഹനങ്ങൾ 24 മണിക്കൂറും ബന്ധപ്പെട്ട അധികൃതരുടെ നിരീക്ഷണപരിധിയിൽ വരും. അതിവേഗം, അപകടം, വാഹനങ്ങൾ എവിടെയുണ്ട് തുടങ്ങിയ വിവരങ്ങളെല്ലാം പ്രത്യേക കൺട്രോൾ റൂമിൽ അറിയാം. 

ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഇ-
ഓട്ടോറിക്ഷകൾ ഒഴികെയുള്ള മഞ്ഞനമ്പർ പ്ലേറ്റുള്ള എല്ലാ പൊതുവാഹനങ്ങളിലും ജി.പി.എസ്. വഴിയുള്ള വി.എൽ.ടി.ഡി. സംവിധാനം നിർബന്ധമാണ്. ഏപ്രിൽ ഒന്നുമുതൽ കർശനമാക്കാനാണ് തീരുമാനം. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക് ) ആണ് ഇതിനുള്ള സാങ്കേതികസഹായം നൽകുന്നത്.കേരളത്തിൽ തിങ്കളാഴ്ചവരെ 1,35,3,98 പൊതുവാഹനങ്ങളിൽ വി.എൽ.ടി.ഡി. സംവിധാനം സ്ഥാപിച്ചതായി ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് പറഞ്ഞു. ആർ.ടി.ഒ. ഓഫീസുകളിൽ ഇതിനായി കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മോട്ടോർവാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ 100 വാഹനങ്ങളിൽ ട്രാക്കിങ് സംവിധാനം ഘടിപ്പിച്ച് പരീക്ഷണാർഥം ഒരു വർഷമായി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിരുന്നു. പോലീസ് ആസ്ഥാനത്തുള്ള എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം(ഇ.ആർ.എസ്.എസ്.-ഫോൺ: 112) വഴി വി.എൽ.ടി.ഡി.സംവിധാനം ബന്ധിപ്പിക്കാനുള്ള ചുമതലയും ഇതിനകം സി-ഡാകിന് നൽകിയിട്ടുണ്ട്

Previous Post Next Post

 ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆