പാൻ കാർഡുമായി ആധാർ ലിങ്ക് ചെയ്തില്ലെ? ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും!

പാൻ കാർഡുമായി ആധാർ ലിങ്ക് ചെയ്തില്ലെ? ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും!


പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ (പാൻ) കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതിന്റെ അവസാന ദിവസം വീണ്ടും നീട്ടി. ആദായനികുതി വകുപ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നൽകിയിട്ടിട്ടുള്ള അവസാന തിയതി ജൂൺ മാസം  30 വരെ ആണ്. ജൂലൈ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകളുടെ സാധുത ഇല്ലാതാവും എന്ന് മാത്രമല്ല ആദായനികുതി നിയമപ്രകാരം ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണിത്.

പലർക്കും പാൻ കാർഡ് എങ്ങനെ ആധാറുമായി ലിങ്ക് ചെയ്യാം എന്ന് അറിവില്ലാത്തതാണ് ഒരു പ്രശ്‌നം. യഥാർത്ഥത്തിൽ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട. ഓൺലൈനിൽ വെറും 5 മിനിറ്റ് കൊണ്ട് ചെയ്തു തീർക്കാവുന്നതാണ് പാൻ കാർഡ് - ആധാർ ബന്ധിപ്പിക്കാൻ. ഇരു കാർഡുകളുടെയും നമ്പറുകളാണ് ഇതിൽ പ്രധാനം. തുടർന്ന്


» ആധാറുമായി ബന്ധിപിച്ചിട്ട് ഉണ്ടോ പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

https://www1.incometaxindiaefiling.gov.in/e-FilingGS/Services/AadhaarPreloginStatus.html

  • ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ https://www1.incometaxindiaefiling.gov.in/e-FilingGS/Services/LinkAadhaarHome.html തുറക്കുക

  • വെബ്‌പേജിന്റെ ഇടതുവശതത്തെ ക്വിക്ക് ലിങ്കിൽ നിന്ന് ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

  • തുറന്നു വരുന്ന ലിങ്കിൽ പാൻ നമ്പർആധാർ വിശദാംശങ്ങൾപേര് മുതലായ എല്ലാ വിവരങ്ങളും നൽകുക.

  • എന്റെ ആധാർ വിശദാംശങ്ങൾ യുഐ‌ഡി‌ഐ‌ഐ ഉപയോഗിച്ച് സാധൂകരിക്കാൻ ഞാൻ സമ്മതിക്കുന്നുഎന്ന് എഴുതിയിരിക്കുന്ന ബോക്സ് ടിക്ക് ചെയ്യുക.

  • ക്യാപ്‌ച കോഡ് നൽകുക. ലിങ്ക് ആധാറിൽ ക്ലിക്കുചെയ്‌ത് സബ്മിറ്റ് അമർത്തുക.

Post a Comment

Previous Post Next Post

 



Advertisements