ഐഫോൺ, ആൻഡ്രോയിഡ് ഡിവൈസുകളിൽ വൈ-ഫൈ കോളിംഗ് എങ്ങനെ ഉപയോഗപ്പെടുത്താം ?

ഐഫോൺ, ആൻഡ്രോയിഡ് ഡിവൈസുകളിൽ വൈ-ഫൈ കോളിംഗ് എങ്ങനെ ഉപയോഗപ്പെടുത്താം ?

വൈ-ഫൈ കോളിംഗ് എന്ന സംവിധാനത്തെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം ? ഒരുപക്ഷെ, വൈ-ഫൈ കോളിംഗ് എന്ന് പറയുന്നത് നിങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു സംവിധാനമായിരിക്കാം. എന്തുതന്നെ ആയാലും ഇവിടെ നമുക്ക് വൈ-ഫൈ കോളിംഗിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദമായി പരിശോധിക്കാം. അപ്പോൾ എന്താണ് വൈ-ഫൈ കോളിംഗ്? അത് നിങ്ങൾക്ക് എങ്ങനെ ഉപയോഗപ്പെടുത്താം?
Also Read
» എന്താണ് കെ-ഫോൺ? അറിയേണ്ടതെല്ലാം
ടെലികോം ഓപ്പറേറ്റർമാർ നിങ്ങൾക്കായി ലഭ്യമാക്കുന്ന ഏറ്റവും പുതിയ സേവനമാണ് വൈ-ഫൈ കോളിംഗ്. അടിസ്ഥാനപരമായി വയർലെസ് ഇന്റർനെറ്റ് കണക്ഷൻ വഴി ഫോൺ വിളിക്കാനും എല്ലാ ഡിവൈസുകളുമായി കണക്റ്റ് ചെയ്യുവാനും ഇത് നിങ്ങളെ അനുവദിക്കുന്നു. ഇത് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. വൈ-ഫൈ കോളിംഗ് സേവനം ഉപയോഗിക്കുന്നതിനായി നിങ്ങൾ ഇനി പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതായുണ്ട്.

വൈ-ഫൈ കോളിംഗ് ഉപയോഗപ്പെടുത്തുന്നതിനായി നിങ്ങളുടെ ഫോണിൽ ആദ്യം ചില കാര്യങ്ങൾ ക്രമീകരിക്കേണ്ടതായുണ്ട്. നിങ്ങൾ ആദ്യം ഫോണിലെ സെറ്റിങ്സിലേക്ക് പോയി അതിൽ വൈ-ഫൈ കോളിംഗ് എന്ന ഓപ്ഷൻ പരിശോധിക്കുക. എല്ലാ ഡിവൈസുകൾക്കും വൈ-ഫൈ കോളിംഗ് ഓണാക്കേണ്ടതുണ്ട്. എന്നിട്ട്, മുൻപ് കണ്ട സ്ക്രീനിലേക്ക് പോയി 'അദർ ഡിവൈസസ്‌' എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക. അതിനുശേഷം, നിങ്ങളുടെ ഫോണിൽ 'എലോ കോൾസ്' എന്ന ഓപ്ഷൻ ഓണാക്കണം.

നിങ്ങൾക്ക് ഈ ഓപ്ഷൻ നീക്കം ചെയ്യണമെന്നുണ്ടെങ്കിൽ ഇനി പറയുന്ന ഘട്ടങ്ങൾ പാലിക്കേണ്ടതായുണ്ട്. ഡിവൈസിൽ 'സെറ്റിങ്‌സ് ആൻഡ് കോൾസ്' എന്ന ഓപ്ഷനിലേക്ക് പോകുക. എന്നിട്ട്, നിങ്ങൾ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുവാൻ ആഗ്രഹിക്കുന്ന ഡിവൈസിലെ വൈ-ഫൈ കോളിംഗ് ഓപ്ഷൻ ഓഫ് ചെയ്യുക. ആപ്പിൾ വാച്ചിലെ വൈ-ഫൈ കോളിംഗ് ഓഫ് ചെയ്യുവാൻ നിങ്ങളുടെ വാച്ച് അപ്ലിക്കേഷനിലേക്ക് പോയി 'മൈ വാച്ച്' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക, തുടർന്ന് വൈ-ഫൈ കോളിംഗ് ഓഫ് ചെയ്യുവാൻ സാധിക്കുന്നതാണ്.

ആൻഡ്രോയിഡ് ഫോണുകളിൽ വൈ-ഫൈ കോളിംഗ് ചെയ്യുന്നതിനായി നിങ്ങൾ സെറ്റിങ്‌സിൽ പോയി നെറ്റ്‌വർക്ക്, ഇന്റർനെറ്റ്, വൈ-ഫൈ കോളിംഗ് എന്നിവ പരിശോധിക്കുക. എന്നിട്ട്, ടെലികോം ഓപ്പറേറ്റർമാർ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കുക. അതിനുശേഷം, സ്മാർട്ട്‌ഫോണുകളിൽ വൈ-ഫൈ കോളിംഗ് സജീവമാക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്.

എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കുന്നതിനായി ഒന്നും തന്നെ നൽകേണ്ടതില്ല. കൂടാതെ, ഈ സേവനം ഉപയോഗിക്കുന്നതിനായി ഒരു പ്രത്യേക അപ്ലിക്കേഷനും ഇൻസ്റ്റാൾ ചെയ്യേണ്ടതായും വരുന്നില്ല. മറുവശത്ത്, ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾക്ക് വൈ-ഫൈ കോളിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനായി വിംഗ്സ് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. ഈ സേവനങ്ങൾ ലഭിക്കുന്നതിനായി രജിസ്ട്രേഷൻ ഫീസായ 1,099 രൂപ ചിലവാക്കേണ്ടതായുണ്ട്. 

Post a Comment

أحدث أقدم

 



Advertisements