വാട്‌സാപ്പിനെയും ടെലഗ്രാമിനേയും വെല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ആപ്പ്

വാട്‌സാപ്പിനെയും ടെലഗ്രാമിനേയും വെല്ലാന്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ആപ്പ്

വാട്സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകൾക്ക് പകരമായി നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) സന്ദേശ് (Sandes)എന്ന പേരിൽ പുതിയ മേസേജിങ് ആപ്പ് പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്സാപ്പിനെ പോലെ തയ്യാറാക്കിയ ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിങ് സിസ്റ്റം (GIMS) പരിഷ്കരിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.

 ഈ ആപ്പ് സർക്കാർ ഉദ്യോഗസ്ഥർക്കും സാധാരണ വ്യക്തികൾക്കും ഒരുപോലെ ഉപയോഗിക്കാനാവും. വാട്സാപ്പിനെ പോലെ തന്നെ ഇതും എൻഡ് ടു എൻഡ് എൻക്രിപ്ഷനോടുകൂടിയ മെസേജിങ് ആപ്പ് ആണ്. സന്ദേശങ്ങൾ അയക്കാനും, ചിത്രങ്ങൾ, വീഡിയോകൾ, കോൺടാക്റ്റുകൾ എന്നിവ അയക്കാനും ഇത് ഉപയോഗിക്കാം. ഗ്രൂപ്പ് ചാറ്റ് സൗകര്യവും ഇതിലുണ്ട്. അതേസമയം സംവാദ് (SAMVAD) എന്ന പേരിൽ മറ്റൊരു ആപ്ലിക്കേഷൻ അണിയറിലാണെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല. 

എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം? 

സർക്കാരിന്റെ ജിംസ് (GIMS) നിന്ന് സന്ദേശിന്റെ എ.പി.കെ. (APK) ഫയൽ ഡൗൺലോഡ് ചെയ്തെടുത്ത് വേണം ആൻഡ്രോയിഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ. ആൻഡ്രോയിഡ് 5.0 പതിപ്പിലും അതിന് ശേഷം പുറത്തിറങ്ങിയ ഫോണുകളിലുമാണ് സന്ദേശ് പ്രവർത്തിക്കുക. ഐഓഎസ് & Android
ഉപയോക്താക്കൾക്ക് താഴെ ലിങ്കിൽ നിന്ന്  ഡൗൺലോഡ് ചെയ്യാം. 
Download App
മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ നൽകി സന്ദേശിൽ ലോഗിൻ ചെയ്യാം. സർക്കാർ ഐ.ഡികൾക്ക് മാത്രമേ ഇമെയിൽ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ പറ്റൂ. ജിമെയിൽ ഉൾപ്പടെയുള്ള ഇമെയിൽ സേവനങ്ങളുടെ ഐ.ഡി. സന്ദേശ് സ്വീകരിക്കില്ല.  

Post a Comment

Previous Post Next Post

Advertisements