മദ്രസാ മുഅല്ലിം ക്ഷേമനിധി

മദ്രസാ മുഅല്ലിം ക്ഷേമനിധി

സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന ക്ഷേമ/ധനസഹായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അതിൽ പെട്ട ഒന്നാണ് മദ്രസാ മുഅല്ലിൽ ക്ഷേമനിധി.

1.ഭവനവായ്പ 
2 വര്‍ഷം പൂര്‍ത്തിയായ അംഗത്തിന് 1000 സ്ക്വയര്‍ ഫീറ്റിന് താഴെയുളള വീടുകള്‍ക്ക് 250,000 രൂപ പലിശരഹിത ഭവന വായ്പ

2.വിവാഹ ധനസഹായം
(ക്ഷേമനിധി അംഗത്തിനും അംഗത്തിന്റെ 2 പെണ്കുട്ടിയുടെ വിവാഹത്തിന് 25,000/-രൂപ)****വിവാഹ ധനസഹായത്തിനുള്ള അപേക്ഷയോടൊപ്പം വിവാഹ സർട്ടിഫിക്കറ്റ് (പഞ്ചായത്ത് / കോർപ്പറേഷൻ നൽകുന്നത്) നിർബന്ധമാണ് ****

3.പ്രസവാനുകൂല്യം (ക്ഷേമനിധി അംഗങ്ങളായ മദ്രസ്സ അദ്ധ്യാപികമാർക്ക്) 15,000/- രൂപ)

4.പെന്ഷന് (60 വയസ്സ് കഴിഞ്ഞ ക്ഷേമനിധി അംഗത്തിന് പ്രതിമാസം 1,500/- രൂപ)

5.മരണാനന്തര ധനസഹായം

ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ താഴെയുള്ളഅപേക്ഷ ഫോമം പൂരിപ്പിച്ച്

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു. ആർ.ഡി.എഫ്.സി കെട്ടിടം രണ്ടാം നില, ചക്കോരത്ത് കുളം കോഴിക്കോട് 673005.
എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ ഫോം ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക(Download form)

മറ്റു ഫോമുകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംശയങ്ങൾ തീർക്കാൻ 0495 2966577 എന്ന ഓഫീസ് നമ്പറിൽ വിളിക്കാവുന്നതോ, kmtboardoffice@gmail.com gm allepmuorolod E-mail ചെയ്യാവുന്നതോ ആണ്. വെബ്സൈറ്റ് വിലാസം. www.kmtboard.in

Post a Comment

أحدث أقدم

Advertisements