പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ നൽകിയവർ(മുസ്ലിം. ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർ) നിർബന്ധമായും വായിക്കണം

പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ നൽകിയവർ(മുസ്ലിം. ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവർ) നിർബന്ധമായും വായിക്കണം



പ്രിയപ്പെട്ട രക്ഷിതാക്കളെ

നിങ്ങൾ ഓൺലൈൻ  ആയി സമർപ്പിച്ച അപേക്ഷകൾ എല്ലാം സ്കൂളിൽ നിന്നു വെരിഫൈ ചെയ്ത് അയച്ചിട്ടുണ്ട്


അതിന് ശേഷം സർക്കാരിന്റെ പുതിയ നിർദേശ പ്രകാരം പ്രീ മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ വില്ലേജ് ഓഫീസറിൽ നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കി അറിയിപ്പ് വന്നിരിക്കുന്നു.. (ഇത് വരെ റേഷൻ കാർഡിലെ വരുമാനം അനുസരിച്ചു രക്ഷിതാവ് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയായിരുന്നു ).  

ആയതിനാൽ ഈ വർഷം പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിച്ച എല്ലാ കുട്ടികളുടെയും രക്ഷിതാക്കൾ അക്ഷയ കേന്ദ്രം വഴി അപേക്ഷ നൽകി വരുമാന സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്

വരുമാന സർട്ടിഫിക്കറ്റ് കിട്ടിയാൽ സ്കോളർഷിപ്പ് അപേക്ഷയിൽ രേഖപ്പെടുത്തിയ വരുമാനം തന്നെ ആണെങ്കിൽ സ്കൂളിൽ കൊണ്ടു വരണം. മറിച്ചു വരുമാനം മുമ്പ് കൊടുത്തതിൽ നിന്ന് വ്യത്യാസം ഉണ്ടെങ്കിൽ വിവരം സ്കൂളിൽ അറിയിക്കേണ്ടതും ശേഷം നേരത്തെ ലഭിച്ച പ്രിൻ്റ് മായി അക്ഷയ കേന്ദ്രത്തിൽ പോയി സ്കോളർഷിപ്പ് അപേക്ഷയിൽ വരുമാനം മാറ്റണം. പുതിയ പ്രിൻ്റ് സ്കൂളിൽ എത്തിക്കണം

Re Verification ചെയ്യാനായി ലിസ്റ്റ്  എല്ലാം സ്കൂളിലേക്ക് തിരിച്ചയച്ചു കഴിഞ്ഞു. ആയതിനാൽ എല്ലാവരും വരുമാന സർട്ടിഫിക്കറ്റ് വാങ്ങണം
 
വരുമാന സർട്ടിഫിക്കറ്റിനു അപേക്ഷിക്കാൻ റേഷൻ കാർഡ്,  ആധാർ കാർഡ്. സ്ഥലത്തിന്റെ നികുതി അടച്ച രശീതി  എന്നിവ അക്ഷയ കേന്ദ്രത്തിൽ കൊണ്ട് പോകണം.

രക്ഷിതാക്കൾ നൽകിയ . അപേക്ഷകൾ വീണ്ടും റീവെരിഫിക്കേഷന്  വന്നാൽ വരുമാന സർട്ടിഫിക്കറ്റ് നൽകാത്ത എല്ലാ അപേക്ഷകളും റിജക്റ്റ് ചെയ്യേണ്ടി വരും.


Documents required for Income certificate:-
Ration card (original),
Applicants photo(Parents),
Land tax receipt 2020/21,
Adhaar card (Parents)

Post a Comment

أحدث أقدم

Advertisements