ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവരും കേരള പോലീസിന്റെ ഒഫീഷ്യൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വെക്കുക.വ്യാജ സന്ദേശങ്ങൾ & കോളുകൾ നേരിട്ട് റിപ്പോർട്ട് ചെയ്യാം

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ എല്ലാവരും കേരള പോലീസിന്റെ ഒഫീഷ്യൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വെക്കുക.വ്യാജ സന്ദേശങ്ങൾ & കോളുകൾ നേരിട്ട് റിപ്പോർട്ട് ചെയ്യാം

പോലീസ് വകുപ്പുമായി ബന്ധപ്പെട്ട വിവിധ തരം ആവശ്യസേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് പൊതുജനങ്ങൾക്കായുള്ള ഓൺലൈൻ സേവന രംഗത്ത് ഇതിനോടകം തരംഗമായി മാറിയ   കേരള പോലീസിൻ്റെ മൊബൈൽ ആപ്പായ പോൽ-  ആപ്പിൽ മറ്റൊരു പുതിയ സേവനം  കൂടെ ഉൾപ്പെടുത്തിയിരിക്കുന്നു. 

നിങ്ങളുടെ ഫോണില്‍ വരുന്ന വ്യാജ സന്ദേശങ്ങളും കോളുകളും ഈ ആപ്പിലെ REPORT  A CYBER FRAUD എന്ന മെനുവിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും.  പോൾ ആപ്പ്     ഉപയോഗിക്കുന്ന മറ്റ് ഉപഭോക്താക്കൾക്ക് ഇത്തരം നമ്പറുകളില്‍ നിന്ന്  സന്ദേശങ്ങളോ കോളുകളോ വരുകയാണെങ്കില്‍ അവ SPAM   ആണെന്നുളള ജാഗ്രത നിര്‍ദ്ദേശം ലഭിക്കുകയും ചെയ്യുന്നു. 

ഇനിയും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ വ്യത്യസ്ത  സേവനങ്ങൾ പ്രയോജനപ്പെടുത്തുവാൻ നിങ്ങളുടെ സ്മാർട്ട് ഫോണിൽ പോൽ ആപ് ഇൻസ്റ്റാൾ ചെയ്യുക.

Post a Comment

أحدث أقدم