യു എ യിൽ ഉള്ളവർക്ക് സന്തോഷ വാർത്ത!! രാജ്യത്ത് വാട്ട്സപ്പ് കോളുകൾക്കുള്ള വിലക്ക് ഉടൻ മാറ്റുന്നു

യു എ യിൽ ഉള്ളവർക്ക് സന്തോഷ വാർത്ത!! രാജ്യത്ത് വാട്ട്സപ്പ് കോളുകൾക്കുള്ള വിലക്ക് ഉടൻ മാറ്റുന്നു


ദുബൈ: വാട്സാപ്പ് കോളിനുള്ള വിലക്ക് നീക്കുന്നതിനുള്ള ചർച്ചകൾ യു.എ.ഇയിൽ തുടരുന്നു. വാട്സാപ്പ്, ഫേസും തുടങ്ങിയവയിൽ വോയ്സ് കോളിനുള്ള വിലക്ക് നീക്കാനുള്ള ചർച്ചകൾ നടന്നുവരുന്നതായി യു.എ.ഇ സർക്കാരിന്റെ സൈബർ സുരക്ഷാമേധാവി മൊഹമ്മദ് അൽ കുവൈത്തി വെളിപ്പെടുത്തി. 
ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ജി.സി.സി. സൈബർ സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം വ്യക്തമാക്കി. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ഒരു നിശ്ചിത സമയത്തേക്ക് വാട്സാപ്പ് കോളുകൾ അനുവദിച്ചിരുന്നു. വാട്സാപ്പുമായി സഹകരിച്ചു ചില പരിശോധനാ നടപടിക്രമങ്ങൾക്കായാണ് അങ്ങനെ ചെയ്തത്. നിർബന്ധമായും പാലിക്കേണ്ട ചില നിയന്ത്രണങ്ങൾ ഇനിയുമുണ്ടെന്നും അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. 2021 ഓടെ എല്ലാവർക്കും ഈ സൗകര്യം അനുവദിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم

 



Advertisements