വാട്ട്സപ്പ് ചാറ്റുകൾ ഇനി തനിയെ ഡിലീറ്റാവും! പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സപ്പ്

വാട്ട്സപ്പ് ചാറ്റുകൾ ഇനി തനിയെ ഡിലീറ്റാവും! പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സപ്പ്



ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ വാട്ട്സപ്പ് അടിക്കടി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുകയാണ്.ഇപ്പോഴിതാ ഏറ്റവും പുതിയ ഫീച്ചർ വന്നിരിക്കുന്നു.

“അപ്രത്യക്ഷമാകുന്ന മെസേജുകൾ” എന്ന ഫീച്ചർ ആണ് പുതിയതായി കടന്ന് വന്നത്.   “അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ” എന്ന ഫീച്ചർ വാട്ട്സപ്പിന്റെ ഏറ്റവും പുതിയ വെഷനിലാണ് വന്നിട്ടുള്ളത്. ഈ അപ്ഡേറ്റിന് ശേഷം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ കഴിയും.

എന്നാൽ ആ ഓപ്ഷനെ ഉപഭോക്താക്കൾക്ക് താൽപര്യമുള്ള തരത്തിൽ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാവില്ല. “ഡിസപ്പിയറിങ് മെസേജസ്” അഥവാ “അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ” എന്ന ഓപ്ഷൻ നിങ്ങൾ എനേബിൾ ചെയ്താൽ പിന്നീട് നിങ്ങൾ അയക്കുന്ന എല്ലാ സന്ദേശങ്ങളും ഏഴ് ദിവസത്തിനു ശേഷം അപ്രത്യക്ഷമാവും. എത്ര സമയത്തിനു ശേഷമാണ് മെസേജ് അപ്രത്യക്ഷമാവേണ്ടെതെന്ന് ഉപഭോക്താക്കളുടെ താൽപര്യം അനുസരിച്ച് ക്രമീകരിക്കാനാവില്ല.

ഈ ഓപ്ഷൻ എനേബിൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു മെസേജ് ലഭിച്ച് അത് ഏഴ് ദിവസം കഴിഞ്ഞ് മാത്രമാണ് തുറക്കുന്നതെങ്കിൽ ആ മെസേജ് അപ്രത്യക്ഷമായിട്ടുണ്ടാവുമെന്ന് ഡബ്ല്യുഎബീറ്റഇൻഫോ ബ്ലോഗിൽ പറയുന്നു. എന്നാൽ ഈ ഏഴ് ദിവസത്തിനിടെ നോട്ടിഫിക്കേഷൻ ക്ലിയർ ചെയ്തില്ലെങ്കിൽ ഫോണിന്റെ നോട്ടിഫിക്കേഷൻ ഏരിയയിൽ ഇത് കാണാനും കഴിയും.


“നിങ്ങൾ ഒരു സന്ദേശത്തിന് മറുപടി നൽകുമ്പോൾ, ആദ്യ സന്ദേശം ക്വോട്ട് ചെയ്യപ്പെടും. അപ്രത്യക്ഷമായ ഒരു സന്ദേശത്തിന് നിങ്ങൾ മറുപടി നൽകിയാൽ, ക്വോട്ട് ചെയ്ത സന്ദേശം ഏഴു ദിവസത്തിനുശേഷവും ചാറ്റിൽ തുടരാം. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ മറ്റൊരു ചാറ്റിലേക്ക് ഇത്തരത്തിൽ അപ്രത്യക്ഷമാവുന്ന ഓപ്ഷൻ ഓഫ് ചെയ്ത് ഫോർവേഡ് ചെയ്യുകയാണെങ്കിൽ, ആ ഫോർവേഡ് സന്ദേശം അപ്രത്യക്ഷമാകില്ല,” ഡബ്ല്യുഎബീറ്റഇൻഫോ റിപ്പോർട്ട് ചെയ്തു.


“നിങ്ങളുടെ ചാറ്റുകൾ‌ അപ്രത്യക്ഷമാകുന്നതിന് മുമ്പായി നിങ്ങൾ‌ അവ ബാക്കപ്പ് ചെയ്യുകയാണെങ്കിൽ‌, നിങ്ങൾക്ക്‌ അവ ഗൂഗിൾ ഡ്രൈവിൽ എത്താം. എന്നിരുന്നാലും, അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ ഒരു ബാക്കപ്പിൽ നിന്ന് റീസ്റ്റോർ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവ ഇല്ലാതാക്കുന്നതായതിനാൽ നിങ്ങൾക്ക് അവ കണ്ടെത്താൻ കഴിയില്ല. എന്നാൽ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് എടുക്കാനും കൈമാറാനും വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളിലെ ചിത്രങ്ങളും വീഡിയോകളും നിങ്ങളുടെ ഫോണിന്റെ ഗാലറിയിൽ സേവ് ചെയ്യാനും നിങ്ങളെ അനുവദിക്കും. നിങ്ങൾ സേവ് ടു ക്യാമറ റോൾ ഓപ്ഷൻ പ്രാപ്തമാക്കിയിട്ടുണ്ടെങ്കിൽ ഇത്തരത്തിൽ ഗാലറിയിലേക്ക് ചിത്രവും വീഡിയോയും സേവ് ചെയ്യപ്പെടും,” റിപ്പോർട്ടിൽ പറയുന്നു

“ ക്വോട്ട് ചെയ്ത ഡിസപ്പിയറിങ് മെസേജുകൾ ഏഴ് ദിവസത്തിനുശേഷം വാട്ട്‌സ്ആപ്പിൽ അപ്രത്യക്ഷമാകാനിടയില്ല. നിങ്ങൾക്ക് അപ്രത്യക്ഷമാവുന്ന ഒരു സന്ദേശം ലഭിക്കുമ്പോഴും കോൺ‌ടാക്റ്റ് ഇൻഫോ വിഭാഗത്തിൽ നിങ്ങൾ ആ ഓപ്ഷൻ ഡിസേബിൾ ചെയ്ത് മെസേജ് ക്വോട്ട് ചെയ്യുമ്പോഴും ഇത് സംഭവിക്കുന്നു. ആൻഡ്രോയ്ഡ്, ഐഓഎസ്, കൈ ഓഎസ്, വെബ് / ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് ഡിസപ്പിയറിങ്ങ് മെസേജസ് ഫീച്ചർ ലഭ്യമാകും. ഇത് ഡിഫോൾട്ട് ആയി സെറ്റ് ചെയ്ത് വരില്ല. അത് സ്വമേധയാ എനേബിൾ ചെയ്യണം.


Post a Comment

Previous Post Next Post

 



Advertisements