ചുരുട്ടി കൊണ്ടു പോകാം , വലിച്ചു നീട്ടാം ; പുത്തൻ ഫോണുമായി എൽ ജി

ചുരുട്ടി കൊണ്ടു പോകാം , വലിച്ചു നീട്ടാം ; പുത്തൻ ഫോണുമായി എൽ ജി

സ്മാർട്ട് ഫോൺ രംഗത്ത് പുത്തൻ പരീക്ഷാണവുമായി എൽ ജി! ഇനി കൈക്കുള്ളിൽ ഒതുങ്ങുന്ന ഫോൺ മാത്രമല്ല , ചുരുട്ടി കൊണ്ടുപോകാവുന്ന മൊബൈൽ ഫോണും നിങ്ങളെ തേടിയെത്തും . മുൻനിര സ്മാർട്ട് ഫോൺ നിർമാണ കമ്പനിയായ എൽ‌ജിയാണ് അടുത്ത വർഷം മാർച്ചിൽ റോളബിൾ ഡിസ്‌പ്ലേ മൊബൈൽ അവതരിപ്പിക്കുന്നത്.

റോൾ ചെയ്യാവുന്ന ഫോണിന്റെ വലുപ്പം 100 ശതമാനം എൽ ജി വർധിപ്പിച്ചേക്കും. ഡിസ്പ്ലേ ഇരുവശത്തുനിന്നും വലിക്കുമ്പോൾ അത് ലംബമായി നീളും. ഇത് ഒരു ടാബ്‌ലെറ്റായും പ്രവർത്തിക്കും.

»ഇനി ഗൂഗിൾ പേ,ഫോൺ പേ,പേടിഎം തുടങ്ങി പേമെന്റ് ആപ്പുകൾക്ക് വിട! ഇന്നു മുതല്‍ വാട്‌സ്ആപ്പ് വഴി പണവും അയയ്ക്കാം

പ്രോജക്ട് എക്സ്പ്ലോററിന് കീഴിൽ ഒരു സ്മാർട്ട് ഫോണിന്റെ ഫോം ഫാക്ടർ പുനർ രൂപകൽപ്പന ചെയ്യാൻ ദക്ഷിണ കൊറിയൻ കമ്പനി നടത്തുന്ന വിവിധ നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് എൽജിയിൽ നിന്നുള്ള പുതുമയുള്ള ഹാൻഡ്സെറ്റ് പ്രതീക്ഷിക്കുന്നത്.

ഹാൻഡ്സെറ്റിനു ‘സ്ലൈഡ്-മൂവബിൾ’ എന്ന വാക്ക് ഉൾപ്പെടുത്തുന്നതിനായി കമ്പനി പേറ്റന്റ് പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് എൽജി ഔദ്യോഗിക തീയതിയൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ആദ്യത്തെ ‘പ്രോജക്റ്റ് ബി’ ഡിവൈസായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഫ്യൂച്ചറിസ്റ്റ് സ്മാർട്ട് ഫോണിലാണ് റോൾ ചെയ്യാവുന്ന ഡിസ്‌പ്ലേ അവതരിപ്പിക്കുക. 2021 മാർച്ചിൽ എൽജി പ്രോജക്ട് ബി ഫോൺ എത്തുമെന്നാണ് റിപ്പോർട്ട്.

»Covid കാരണം വർക്കൗട്ട് ചെയ്യാൻ കഴിയുന്നില്ലെ? ജിംനേഷ്യങ്ങൾ അടഞ്ഞാണോ? നിങ്ങൾക്ക് ശരിയായ വ്യായമങ്ങൾ പഠിപ്പിച്ചു തരാൻ ഈ ആപ്പ് മതി

എൽ‌ജിയിൽ നിന്നുള്ള പുതിയ ഹാൻഡ്സെറ്റ് അടുത്ത വർഷം രണ്ടാം പകുതിയിൽ, ജൂൺ മാസത്തിൽ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.


Post a Comment

Previous Post Next Post

 



Advertisements