മറ്റുള്ളവർ ഫോട്ടോ കാണാതിരിക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ മുഖം ബ്ലർ ചെയ്തിട്ട് ഫോട്ടോ ഇടാറുണ്ടോ?!കൃത്യമായി നിങ്ങളുടെ മുഖം കണ്ടെത്താൻ കഴിയും

മറ്റുള്ളവർ ഫോട്ടോ കാണാതിരിക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ മുഖം ബ്ലർ ചെയ്തിട്ട് ഫോട്ടോ ഇടാറുണ്ടോ?!കൃത്യമായി നിങ്ങളുടെ മുഖം കണ്ടെത്താൻ കഴിയും

മറ്റുള്ളവർ ഫോട്ടോ കാണാതിരിക്കാൻ വേണ്ടി സോഷ്യൽ മീഡിയയിൽ മുഖം ബ്ലർ ചെയ്തിട്ട് ഫോട്ടോ ഇടുന്ന പലരെയും കാണാറുണ്ട്. ഇനി മുതൽ സൂക്ഷിക്കുക. ആരുടേയും മുഖം ഉണ്ടാക്കിയെടുക്കാനും ഒരു ഫോട്ടോയിലെ മുഖം ഉപയോഗിച്ച് Artificial Intelligent (Ai) സഹായത്തോടുകൂടി ഏതു തരത്തിലുള്ള വിഡിയോയും ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തരത്തിലുള്ള ടെക്നോളോജികൾ ഇന്ന് വിരൽത്തുമ്പിൽ എത്തിക്കഴിഞ്ഞു. ഇനിയങ്ങോട്ട് ഫോട്ടോയിലെ മുഖം ഉപയോഗിച്ച് വീഡിയോ നിർമ്മിക്കാനും വ്യക്തതയില്ലാത്ത ഫോട്ടോ Ai സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ട് re-create ചെയ്തെടുക്കാനും ഒരു സാധാരണക്കാരൻ പോലും എളുപ്പത്തിൽ സാധിക്കും. അത് കൊണ്ടു തന്നെ ഫോട്ടോ എവിടെയെങ്കിലും അപ്‌ലോഡ് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക. മുകളിൽ കൊടുത്തിരുന്ന രണ്ടു ഫോട്ടോയും ശ്രദ്ധിക്കുക. ഒന്നാമത്തെ ചിത്രത്തിലെ പെണ്ണിന്റെ മുഖം തീരെ വ്യക്തമല്ലാതിരുന്നിട്ടും അതിന്റെ റിസൾട്ട് എത്രമാത്രം നല്ലതായെന്ന് ശ്രദ്ധിക്കുക. രണ്ടാമത്തെ ചിത്രം ഞാൻ തന്നെ blur ചെയ്തതാണ്. ഏകദേശം 70% കൃത്യമായി തന്നെ റിസൾട്ട് കിട്ടി. വളരെ ചുരുങ്ങിയ സമയത്തിൽ തന്നെ കൂടുതൽ കൃത്യതയാർന്ന ചിത്രങ്ങൾ ഉണ്ടാക്കിയെടുക്കാം എന്നുള്ളത് ഊഹിക്കാവുന്നതേയുള്ളു. ഇനിയങ്ങോട്ട് മോർഫിങ് എന്നുള്ളത് വളരെ മികച്ച രീതിയിൽ ഉണ്ടാക്കിയെടുക്കാമെന്നുള്ളത് ആർക്കും എളുപ്പമായ കാര്യമായി തീരും. 

Post a Comment

Previous Post Next Post