അങ്ങനെ ഇയർഫോൺ മാസ്കും വന്നു!!

അങ്ങനെ ഇയർഫോൺ മാസ്കും വന്നു!!

»വാട്ട്സപ്പിലെ മെസേജുകൾ ഇനി തനിയെ ഡിലീറ്റ് ആവും

കോവിഡ് കാലത്ത് എന്തൊക്കെ മാറ്റങ്ങൾ ആണ് നാം കാണുന്നത്! കോവിഡ് കാലത്തിന് യോജിച്ച ഇയര്‍ ഫോണ്‍ മാസ്‌ക് ലഭ്യമായിത്തുടങ്ങി. മേല്‍ത്തരം ഫാബ്രിക്കില്‍ തയ്യാറാക്കിയ ഈ മാസ്‌ക് ധരിക്കുന്നയാള്‍ക്ക് ബ്‌ളൂടൂത്ത് ഇയര്‍ ഫോണിലൂടെ കോളുകള്‍ ചെയ്യാനും Songs ആസ്വദിക്കാനും കഴിയും.

»ഫോണിൽ നിന്ന് ഡിലീറ്റായ ഫോട്ടോകൾ തിരിച്ചെടുക്കാൻ ഈ ആപ്പ് മതി

' കെയര്‍ ബീറ്റ്‌സ് 'എന്ന പേരില്‍ ഇന്ത്യയിലാദ്യമായി ബ്‌ളൂടൂത്ത് ഇയര്‍ ഫോണ്‍ ഘടിപ്പിക്കാവുന്ന മാസ്‌കുകള്‍ വിപണിയിലെത്തിച്ചിട്ടുള്ളത് ഫാഷന്‍ ഷര്‍ട്ട് ബ്രാന്‍ഡ് നോര്‍ത്ത് റിപ്പബ്‌ളിക് ആണ്. അഡ്ജസ്റ്റബിള്‍ നോസ് ക്‌ളിപ്പുള്ള ആറ് ലെയര്‍ മാസ്‌ക് മുപ്പത് തവണയോളം കഴുകി ഉപയോഗിക്കാം. വില 399 രൂപ.ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കു തുടക്കമായി.

Earphones Mask list

»ഓൺലൈൻ പണമിടപാട് നടത്താറുണ്ടോ? ഈ കാര്യങ്ങൾ അറിയുക

ഇതിനിടെ, സ്മാര്‍ട്ട്ഫോണുമായും ടാബ്ലെറ്റുമായും ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ച് ശബ്ദ സന്ദേശങ്ങള്‍ വരെ അയക്കാനും സ്വീകരിക്കാനും തര്‍ജ്ജിമ ചെയ്യാനും സഹായിക്കുന്ന 'സ്മാര്‍ട്ട് മാസ്‌ക്' വികസിപ്പിച്ചെടുത്ത് ജാപ്പനീസ് സ്റ്റാര്‍ട്ടപ്പ് ഡോണട്ട് റോബോട്ടിക്‌സ് ശ്രദ്ധ പിടിച്ചുപറ്റി.ജാപ്പനീസ് ഭാഷയില്‍ നിന്ന് മറ്റ് എട്ട് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യാനുപകരിക്കുന്ന മാസ്‌ക് ആണിതെന്ന് ഡോനട്ട് റോബോട്ടിക്‌സിന്റെ ചീഫ് എക്്‌സിക്യൂട്ടീവ് ടൈസുക് ഓനോ പറഞ്ഞു.

»നിങ്ങളുടെ ബാങ്ക് ഏതുമായിക്കോട്ടെ! മിസ്കോളിലൂടെ ബാലൻസ് അറിയാം

കോവിഡ് പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ കമ്പനിയെ സഹായിക്കുന്നതിനായി ഒരു ഉല്‍പ്പന്നത്തിനു തിരഞ്ഞപ്പോഴാണ് ഡോണട്ട് റോബോട്ടിക്‌സിന്റെ എഞ്ചിനീയര്‍മാര്‍ മാസ്‌കിനുള്ള ആശയം കൊണ്ടുവന്നതെന്ന് ഓനോ വിശദീകരിച്ചു. ഡോനട്ട് റോബോട്ടിക്‌സിന്റെ ആദ്യത്തെ 5,000 സി-മാസ്‌കുകള്‍ സെപ്റ്റംബറില്‍ ജപ്പാനിലെ വിതരണം ചെയ്യും. ചൈന, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ് എന്നിവിടങ്ങളിലും വില്‍ക്കാന്‍ നീക്കമാരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.വില ഏകദേശം 40 ഡോളര്‍ ആയിരിക്കും.

Post a Comment

Previous Post Next Post

Advertisements