ഫോണിൽ ഇന്റർനെറ്റ് കാര്യമായി ഉപയോഗിക്കാതെ തന്നെ data usage അധികം വരുന്നുണ്ടോ? Daily data തീർന്നു പോകുന്നുണ്ടോ

ഫോണിൽ ഇന്റർനെറ്റ് കാര്യമായി ഉപയോഗിക്കാതെ തന്നെ data usage അധികം വരുന്നുണ്ടോ? Daily data തീർന്നു പോകുന്നുണ്ടോ

 2 അടിസ്ഥാന കാര്യങ്ങൾ പരിശോധിക്കാം..

1. ആദ്യം തന്നെ ഫോണിലെ data connection speed enable ചെയ്ത് ഇടുക.
നോട്ടിഫിക്കേഷൻ shade ൽ (സ്ക്രീനിന്റെ മുകൾ ഭാഗം) നമ്മുടെ real time data speed കാണിക്കുന്ന settings ആണ്. ഈ ഫീച്ചർ ഇല്ലാത്ത device ആണെങ്കിൽ ഏതെങ്കിലും network monitor ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
നമ്മൾ ഒന്നും ഡൌൺലോഡ് ചെയ്യാത്ത സമയത്ത് data കൂടുതൽ ആയി പോകുന്നുണ്ടോ എന്ന് അറിയാൻ ഇതു നോക്കിയാൽ അറിയാം. ഒരു ആപ്പും തുറക്കാത്ത സമയത്ത് മുകളിൽ 1MB/s, 600KB/s എന്നോ മറ്റോ കൊറേ നേരം കാണിച്ചാൽ ഏതോ app ബാക്ക്ഗ്രൗണ്ടിൽ നമ്മുടെ data യൂസ് ചെയ്യുന്നുണ്ട് എന്നു മനസിലാക്കാം.

2. രണ്ടാമതായി ഫോണിലെ data manager സെറ്റിംഗ്സ് എടുത്ത് ഈ സമയത്ത് data ഉപയോഗിച്ച ആപ്പ് ഏതാണെന്നു കണ്ടുപിടിക്കുക. ഫോണിലെ data manager ൽ daily app data usage ഇല്ലെങ്കിൽ play store ൽ നിന്നും ഏതെങ്കിലും നല്ല data manager ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

സാധാരണ ബാക്ക്ഗ്രൗണ്ടിൽ നടക്കുന്ന downloading process ഒക്കെ നമുക്ക് നോട്ടിഫിക്കേഷൻ ബാറിൽ കാണാൻ കഴിയും.
പക്ഷേ,
• ഗൂഗിൾ ഫോട്ടോസ് പോലുള്ള ആപ്പുകളിൽ auto backup enabled ആണെങ്കിൽ അത് photos videos upload ചെയ്യുമ്പോൾ നോട്ടിഫിക്കേഷനിൽ കാണിക്കില്ല.
• ടെലിഗ്രാമിൽ ഫയലുകൾ സെർച്ച് ചെയ്യുന്നതിന് ഇടക്ക് കൈ തട്ടി അറിയാതെ ഏതെങ്കിലും ഫയൽ download ആയാൽ അതും നോട്ടിഫിക്കേഷനിൽ കാണിക്കില്ല. 
• ഗൂഗിൾ frameworks, android system required files ഒക്കെ ചിലത് download ആവുന്നത് ബാക്ഗ്രൗണ്ടിൽ ആയിരിക്കും. അവയും നോട്ടിഫിക്കേഷനിൽ കാണിക്കണം എന്നില്ല.
• മുൻപ് നമ്മൾ തന്നെ നോട്ടിഫിക്കേഷൻ ഓഫാക്കിയ ഏതേലും ആപ്പ് ഉണ്ടേൽ അവയും ഒന്ന് പരിശോധിക്കുക.

So, മുകളിൽ ആദ്യം പറഞ്ഞ 2 കാര്യങ്ങൾ ചെയ്തു നോക്കുക...കാര്യം പിടി കിട്ടിയാൽ force stop ചെയ്തോ sync ഓഫാക്കിയോ data usage തടയാവുന്നതാണ്.

NB: രാത്രി നെറ്റ് use ചെയ്യുമ്പോൾ 12 മണിക്ക് മുന്നേ ആയി (ഒരു 11:50 ഒക്കെ ആവുമ്പോ) data ഒന്ന് ഓഫാക്കി ഓണാക്കുക.
ചില നെറ്റ്വർക്കുകൾ ഒക്കെ data ഓഫാക്കുന്നത് വരെ ഉള്ള സെഷൻ ഓഫാക്കുന്ന ദിവസത്തെ quota യിൽ ആണ് കണക്കു കൂട്ടുന്നത് എന്നു കേട്ടിട്ടുണ്ട്.
അതായത് രാത്രി 11:30 ന് 700MB ഉള്ള ഫയൽ download ചെയ്യാൻ വെച്ച് രാത്രി 12:05 ന് ആണ് അത് complete ആയി നമ്മൾ നെറ്റ് ഓഫാക്കുന്നത് എങ്കിൽ ആ 700MB പിറ്റേന്നത്തെ data യിൽ നിന്നും കുറക്കും.
(Airtel ൽ 2020 ഫെബ്രുവരി വരെ ഇങ്ങനെ ആയിരുന്നു... ഇപ്പൊ മാറ്റം വന്നിട്ടുണ്ട്)

Post a Comment

Previous Post Next Post

 



Advertisements