അധാർ കാർഡിലെ നിലവിലുള്ള ഫോട്ടോ മാറ്റുന്നതെങ്ങനെ?

അധാർ കാർഡിലെ നിലവിലുള്ള ഫോട്ടോ മാറ്റുന്നതെങ്ങനെ?

» ATM മോഡൽ ആധാർ കാർഡ് കിട്ടിയോ? ഇല്ലെങ്കിൽ ക്ലിക്ക്

ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ നമ്മിൽ പലരും ആഗ്രഹിക്കുന്നു. അതിന്റെ പ്രധാന കാരണം ഫോട്ടോയുടെ മങ്ങലും,വ്യക്തത കുറവും ആണ്. ആധാർ കാർഡിലെ മോശം ഫോട്ടോ മാറ്റി നല്ല ഫോട്ടോ ഇടാൻ നിങ്ങൾ പലരും ശ്രമിച്ചു നോക്കിട്ടുണ്ടാകും.ഫോട്ടോ മോശമായത് കൊണ്ട് മാത്രം പലരും ആധാർ കാർഡ് പുറത്തു കാണിക്കാൻ മടിക്കാറുണ്ട്.

എൻറോൾമെന്റ് സെന്റർ
ആധാർ കാർഡിലെ ഫോട്ടോ തീർച്ചയായും നിങ്ങള്ക്ക് മാറ്റാൻ സാധിക്കും, എന്നാൽ അതിന്റെ പ്രക്രിയ പൂർണമായും ഓൺലൈനിൽ പൂർത്തിയാക്കാൻ സാധ്യമല്ല,കാരണം അങ്ങനെ ഒരു സൗകര്യം ഏർപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാനോ ചൂഷണം ചെയ്യാനോ സാധിക്കും എന്നത് കൊണ്ടാണ് അതിനു ഗവണ്മെന്റ് അനുമതി നൽകാത്തത്.എൻ റോൾമെന്റ് സെന്ററുകളിൽ ഫോട്ടോ മാറ്റുന്നതോടൊപ്പം നിങ്ങളുടെ ബയോമെട്രിക് വിവരങ്ങക്കും കൂടി പുതുക്കണം.ചുരുക്കത്തിൽ, നിങ്ങൾ ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനായി നിങ്ങൾ എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട് അല്ലെങ്കിൽ ആധാർ കാർഡിലെ ഫോട്ടോ പുതുക്കാനായി UIDAI ലേക്ക് അപേക്ഷ അയക്കുക.

»ആധാർ കാർഡിൽ നിലവിലുള്ള മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെ?

നടപടികൾ
ആധാർ കാർഡിൽ നിങ്ങളുടെ ഫോട്ടോ മാറ്റാൻ രണ്ടു വഴികളുണ്ട്. ഇവ രണ്ടും ഓഫ് ലൈൻ വഴികളാണ്.ഓൺലൈൻ മാധ്യമത്തിലൂടെ ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിനുള്ള സംവിധാനം ഇല്ല.
ഫോട്ടോ മാറ്റാൻ പ്രത്യേക ഡോക്യുമെന്റുകൾ ആവശ്യമില്ല.എൻ റോൽമെന്റ് സെറ്ററുകളിൽ നിങ്ങൾ പോയാൽ മതി.

ഒന്നാമത്തെ വഴി:- https://uidai.gov.in/images/UpdateRequestFormV2.pdf, എന്ന സൈറ്റിൽ നിന്നും ആധാർ അപ്ഡേറ്റ് ഫോം ഡൗൺലോഡ് ചെയ്യലാണ് .ഫോട്ടോ അപ്ഡേറ്റുചെയ്ത കാർഡ് റീ ഇഷ്യൂ ചെയ്യുന്നതിന് UIDAI ലേക്ക് അപേക്ഷ ഫോം അയക്കുക .
രണ്ടാമത്തെ വഴി:-
ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ ആധാർ എൻറോൾമെൻറ് സെൻറർ സന്ദർശിക്കുകയും അവിടെ നിന്ന് തന്നെ ആധാർ കാർഡിലെ ഫോട്ടോ പുതുക്കുക . ഈ രണ്ടു വഴികളിലൂടെയും ഫോട്ടോ അപ്ഡേറ്റ് നടത്തിയാലും റീ ഇഷ്യു ചെയ്ത ആധാർ കാർഡ് നിങ്ങൾക്കു 2 ആഴ്ച കൊണ്ട് ലഭിക്കും . ഇതിനു പുറമെ ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് 15 രൂപയാണ് ഫീ

Read More
»ആധാർ കാർഡിലെ അഡ്രസ് നിങ്ങൾക്ക് തന്നെ മൊബൈൽ വഴി മാറ്റാം
»ആധാർ കാർഡിൽ നിലവിലുള്ള മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെ?
» ATM മോഡൽ ആധാർ കാർഡ് കിട്ടിയോ? ഇല്ലെങ്കിൽ ക്ലിക്ക്

Post a Comment

Previous Post Next Post