എയർടെൽ, ജിയോ, വി, ബി‌എസ്‌എൻ‌എൽ എന്നിവയിൽ നിന്നുള്ള 500 രൂപയ്ക്ക് താഴെയുള്ള, ഉയർന്ന ഡാറ്റ വാഗ്ദാനം ചെയ്യുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കാം.

എയർടെൽ, ജിയോ, വി, ബി‌എസ്‌എൻ‌എൽ എന്നിവയിൽ നിന്നുള്ള 500 രൂപയ്ക്ക് താഴെയുള്ള, ഉയർന്ന ഡാറ്റ വാഗ്ദാനം ചെയ്യുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കാം.

എയർടെൽ, ജിയോ, വി, ബി‌എസ്‌എൻ‌എൽ എന്നിവയിൽ നിന്നുള്ള 500 രൂപയ്ക്ക് താഴെയുള്ള, ഉയർന്ന ഡാറ്റ വാഗ്ദാനം ചെയ്യുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കാം.

കോവിഡ് -19 രോഗവ്യാപനത്തെത്തുടർന്ന് നിരവധി ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നു. വ്യക്തികളുടെ ഭാഗത്തുനിന്നുള്ള ഡാറ്റ ഉപയോഗം ഇതിലൂടെ കുതിച്ചുയർന്നു. ഉപയോക്താക്കൾ വ്യക്തിഗത വിനോദത്തിനായി ഡാറ്റ ഉപയോഗിക്കുന്നതും ഇതിന് കാരണമായി. ഡാറ്റാ ഉപയോഗം വർദ്ധിച്ചതിനാൽ പലരും അവരുടെ സ്മാർട്ട്‌ഫോണുകൾക്കായി മികച്ച ഡാറ്റ പ്ലാൻ നേടാൻ നോക്കുന്നു. എന്നാൽ ഏതാണ് ഉചിതമായ ഡാറ്റ പ്ലാൻ എന്ന് കണ്ടെത്തുന്നത് പലപ്പോഴും പ്രയാസകരമാവാറുണ്ട്.


എയർടെലിന്റെ 398 രൂപയുടെ പ്ലാൻ

എയർടെല്ലിന്റെ 398 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് 3 ജിബി പ്രതിദിന ഹൈ സ്പീഡ് ഡാറ്റയും പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങളും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭ്യമാക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന്. കോളിംഗിനും ഇൻറർനെറ്റ് ആനുകൂല്യങ്ങൾക്കും പുറമെ, ഉപയോക്താക്കൾക്ക് എയടെൽ എക്സ്സ്ട്രീം പ്രീമിയം സ്ട്രീമിംഗ് സർവീസ്, വിങ്ക് മ്യൂസിക്, പരിധിയില്ലാത്ത സൗജന്യ ഹലോ ട്യൂണുകൾ, , ഷാ അക്കാദമിയിൽ നിന്ന് സൗജന്യ ഓൺലൈൻ കോഴ്സുകൾ, ഫാസ്റ്റ് ടാഗിൽ 150 രൂപ ക്യാഷ്ബാക്ക് എന്നിവയും ഈ പ്ലാനിൽ ലഭിക്കുന്നു.

ജിയോയുടെ 401 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 401 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രകാരം ഉപയോക്താക്കൾക്ക് 3 ജിബി പ്രതിദിന ഹൈ സ്പീഡ് ഡാറ്റയും 6 ജിബി അധിക ഡാറ്റയും 28 ദിവസത്തേക്ക് ലഭിക്കും. ഇതുകൂടാതെ, കമ്പനി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ജിയോ ടു ജിയോ കോളുകൾ, മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 1,000 എഫ്യുപി മിനിറ്റ്, 100 പ്രതിദിന എസ്എംഎസുകൾ, ജിയോ ടിവി, ജിയോസാവ്ൻ എന്നിവയുൾപ്പെടെയുള്ള ജിയോയുടെ സ്യൂട്ട് ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസ് എന്നിവ കമ്പനി നൽകുന്നു. 399 രൂപ വിലയുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപിയുടെ വാർഷിക സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലുണ്ട്.

വോഡഫോൺ-ഐഡിയയുടെ 405 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ-ഐഡിയയുടെ (Vi) 405 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങളുടെ കാര്യത്തിൽ ജിയോയുടെ 401 രൂപയുടെ പ്ലാനിന് സമാനമാണ്. ഇതിന് കീഴിൽ, ഉപയോക്താക്കൾക്ക് പ്രതിദിന പരിധി ഇല്ലാതെ 90 ജിബി അതിവേഗ ഡാറ്റയും പരിധിയില്ലാത്ത കോളുകളും 100 പ്രതിദിന എസ്എംഎസുകളും ലഭിക്കും. ഈ ആനുകൂല്യങ്ങൾക്കൊപ്പം, കമ്പനി ഒരു വർഷത്തേക്ക് സീ 5 പ്രീമിയത്തിന്റെ കോംപ്ലിമെന്ററി ആക്സസ്, വി മൂവീസ് ആൻഡ് ടിവി പ്ലാറ്റ്‌ഫോമിലേക്കുള്ള ആക്സസ് എന്നിവ നൽകുന്നു, 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

ബി‌എസ്‌എൻ‌എലിന്റെ 395 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

395 രൂപയുടെ (NehleperDehlaSTV_395) പ്രീപെയ്ഡ് പ്ലാനിന് 71 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഹൈ സ്പീഡ് ഡാറ്റ ലഭിക്കും. ഇതിനുപുറമെ, കമ്പനി 3,000 മിനിറ്റ് ഓൺ-വോയിസ് കോളുകളും 1,800 മിനിറ്റ് ഓഫ്-നെറ്റ് കോളുകളും നൽകുന്നു. ഈപരിധി കഴിഞ്ഞാൽ മിനിറ്റിന് 20 പൈസ ചാർജ് ഈടാക്കും. എസ്എംഎസ് ആനുകൂല്യങ്ങളൊന്നുമില്ലാതെയാണ് ഈ പ്ലാൻ വരുന്നത്.

Post a Comment

Previous Post Next Post