5000 രൂപയ്ക്ക് 5 ജി സ്മാർട്ട് ഫോൺ; പുത്തൻ കാൽവെപ്പുമായി ജിയോ!

5000 രൂപയ്ക്ക് 5 ജി സ്മാർട്ട് ഫോൺ; പുത്തൻ കാൽവെപ്പുമായി ജിയോ!

പുത്തൻ ചുവട് വെയ്പ്പുമായി ജിയോ.റിലയൻസ് ജിയോയുടെ 5 ജി സ്മാർട്ട് ഫോണുകൾ 5000 രൂപയിൽ താഴെ വിലയ്ക്ക് അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. 5 ജി സ്മാർട്ട് ഫോണുകൾക്ക് തുടക്കത്തിൽ 5000 രൂപ ആയിരിക്കുമെങ്കിലും പിന്നീട് വില 2500 രൂപ വരെ താഴാൻ സാധ്യതയുണ്ടെന്നാണ് വിവരം.

വിപണിയിൽ ഫോണിന്റെ സ്വീകാര്യത അനുസരിച്ചായിരിക്കും വില കുറയുന്നത്. 2 ജി നെറ്റ്‌വർക്കിലെ 200 മുതൽ 300 ദശലക്ഷം വരെ ഉപഭോക്താക്കളെ തങ്ങളുടെ ഭാഗമാക്കാനാണ് ജിയോ ശ്രമിക്കുന്നത്. രാജ്യത്ത് നിലവിൽ വിൽക്കുന്ന 5 ജി സ്മാർട്ട് ഫോണുകൾക്ക് 27,000 രൂപ മുതലാണ് വില.

»ഇന്റർനെറ്റ് സ്പീഡ് കുറവ് ആണോ? നിങ്ങളുടെ താമസ സ്ഥലത്ത് ഏറ്റവും കൂടുതൽ സ്പീഡുള്ള സിം ഏതെന്ന് കണ്ടെത്താം.ഗവണ്മെന്റിന്റെ ഈ ആപ്പിലൂടെ

നിലവിൽ രാജ്യത്തെ 350 ദശലക്ഷം പേർ ഉപയോഗിക്കുന്നത് 2 ഫീച്ചർ ഫോണുകളാണ്. ഇന്ത്യയിൽ 5 ജി സേവനങ്ങൾ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിൽ തങ്ങളുടെ 5 ജി നെറ്റ്‌വർക്ക് ശൃംഖല രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ് ജിയോയുടെ ശ്രമം.

»Covid കാരണം വർക്കൗട്ട് ചെയ്യാൻ കഴിയുന്നില്ലെ? ജിംനേഷ്യങ്ങൾ അടഞ്ഞാണോ? നിങ്ങൾക്ക് ശരിയായ വ്യായമങ്ങൾ പഠിപ്പിച്ചു തരാൻ ഈ ആപ്പ് മതി

Post a Comment

Previous Post Next Post

Advertisements