പുതിയ ഫീച്ചറുകളുമായി വാട്ട്സപ്പ് വീണ്ടും!

പുതിയ ഫീച്ചറുകളുമായി വാട്ട്സപ്പ് വീണ്ടും!

തങ്ങളുടെ ആപ്പിൽ കൂടുതൽ പുതുപുത്തൻ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്​ വാട്​സ്​ആപ്പ്​. ഒരേസമയം മത്സരരംഗത്തുള്ള മറ്റ് മെസ്സേജിങ്​​ ആപ്പുകൾക്ക്​ വെല്ലുവിളി നൽകുന്ന വാട്​സ്​ആപ്പ്​, തങ്ങളുടെ പ്ലാറ്റ്​ഫോമിനുള്ള ജനപ്രീതി മുതലെടുത്ത് ഡിജിറ്റൽ പണമിടപാട്​ പോലുള്ള​ വ്യത്യസ്​തങ്ങളായ സേവനങ്ങളും ആപ്പിൽ ഉൾപ്പെടുത്തുന്നുണ്ട്​. ഇതിനെതിരെ ചിലയിടങ്ങളിൽ നിന്ന്​ പരാതികളും ഉയർന്നിരുന്നു.

ജോയിൻ മിസ്​ കാൾ ഫീച്ചർ

WABetaInfo പുറത്തുവിട്ട പുതിയ റിപ്പോർട്ട്​ പ്രകാരം വാട്​സ്​ആപ്പിൽ സമീപ ഭാവിയിലെത്താൻ പോകുന്നത്​ കിടിലൻ ഫീച്ചറുകളാണ്​. 'ജോയിൻ മിസ്​ കാൾ' ആണ്​​ അതിലെ പ്രധാനപ്പെട്ടത്​. ഗ്രൂപ്പ്​ വോയിസ്​ കാൾ, അല്ലെങ്കിൽ ഗ്രൂപ്പ്​ വിഡിയോ കാൾ വരികയും അത്​ എടുക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാവുകയും ചെയ്​താൽ ഉപകാരപ്പെടുന്ന ഫീച്ചറാണ്​ 'ജോയിൻ മിസ്​ കാൾ'. സുഹൃത്തുക്കൾ ഗ്രൂപ്പ്​ കാൾ തുടരുന്നുണ്ടെങ്കിൽ അതിൽ പ​െങ്കടുക്കാൻ കഴിയാത്ത ആൾക്ക്​ ജോയിൻ ചെയ്യാനുള്ള ഒരു നോട്ടിഫിക്കേഷൻ മിസ്​കോൾ സന്ദേശത്തിനൊപ്പം നൽകും. ( നോട്ടിഫിക്കേഷൻ താഴെ സ്​ക്രീൻഷോട്ടിൽ).

കൂടുതൽ മെച്ചപ്പെട്ട സുരക്ഷാ​ സംവിധാനം

ആൻഡ്രോയ്​ഡ്​ ഫോണുകളിൽ ഫിംഗർപ്രിൻറ്​ സുരക്ഷാ സംവിധാനം വാട്​സ്​ആപ്പ്​ അവതരിപ്പിച്ചിട്ട്​ ഏറെയായി. സ്വകാര്യ സന്ദേശങ്ങൾ ആരും കാണാതിരിക്കാനായി പ്രത്യേകം ആപ്പ്​ലോക്കുകൾ യൂസർമാർ ഡൗൺലോഡ്​ ചെയ്യേണ്ടുന്ന സാഹചര്യം ഒഴിവാക്കാനായി വാട്​സ്​ആപ്പ്​ തന്നെ സെറ്റിങ്​സിൽ ഫിംഗർപ്രിൻറ്​ സംവിധാനം അവതരിപ്പിക്കുകയായിരുന്നു. പുതിയ അപ്​ഡേറ്റിൽ അത്​ കൂടുതൽ മെച്ചപ്പെടുത്താനും ഒരുങ്ങുകയാണ്​ കമ്പനി. വിരലടയാളം പതിച്ച് ആപ്പ്​ തുറക്കുന്നതിനൊപ്പം ഫേഷ്യൽ റെക്കഗ്​നിഷൻ ഉപയോഗിച്ച്​ തുറക്കാനുള്ള ഫീച്ചറും ഉൾപ്പെടുത്തിയേക്കും. നിലവിൽ ​െഎഫോണുകളിൽ ഇൗ സംവിധാനം ലഭ്യമാണ്​. വൈകാതെ ആൻഡ്രോയ്​ഡ്​ ഫോണുകളിലും വന്നേക്കാം.

നേരത്തെ വാട്​സ്​ആപ്പി​െൻറ വെബ്​ ക്ലയൻറിൽ വിഡിയോ കോളും വോയിസ്​ കോളും കൊണ്ടുവരുന്നു എന്ന സൂചനയും കമ്പനി നൽകിയിരുന്നു. ഗൂഗ്​ൾ മീറ്റ്​, സൂം പോലുള്ള വമ്പൻമാർക്ക്​ വലിയ തിരിച്ചടി നൽകുന്നതാണ്​ വാട്​സ്​ആപ്പി​െൻറ പുതിയ നീക്കം. എന്തായാലും ഒരൊറ്റ ആപ്പിൽ നിരവധി ഫീച്ചറുകളുമായി വാട്​സ്​ആപ്പ്​ എത്തു​േമ്പാൾ ഉപയോക്​താക്കൾക്ക്​ അങ്ങേയറ്റം ഗുണകരമാകും എന്നത്​ വേറെ കാര്യം.

Post a Comment

Previous Post Next Post

Advertisements