സൗദിയിൽ ഒരാളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?

സൗദിയിൽ ഒരാളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം?

സൌദിയില്‍ ഒരാളുടെ പേരില്‍ രണ്ട് പ്രീപെയ്ഡ് സിം വരെയാണ് അനുവദിക്കാറ്. എന്നാല്‍ നിശ്ചിത കാലാവധിയുള്ള സിമ്മുകള്‍ ചില കമ്പനികള്‍ അനുവദിക്കുന്നുണ്ട്. സിം എടുക്കാന്‍ വിരലടയാളം നിര്‍ബന്ധമാണ്. ഈ വിരലടയാളം സേവ് ചെയ്യാന്‍ കഴിയും.

ടെലകോം മന്ത്രാലയത്തിന്റെ

https://portalservices.citc.gov.sa/E-Services/MyNumbers/MyNumbersInquiry.aspx

ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടെലഫോണ്‍ നമ്പറും ,ഇഖാമ നമ്പറും കൊടുത്താല്‍ വണ്‍ടൈം പാസ്‌വേഡ് ലഭിക്കും. ഇതു കൂടി നല്‍കിയാല്‍‌ ഒരാളുടെ ഇഖാമയില്‍ എത്ര സിം ഉണ്ടെന്ന് നമുക്കറിയാനാകും.  നമ്മുടേതല്ലാത്ത നമ്പറുണ്ടെന്ന് ബോധ്യമായാല്‍

https://portalservices.citc.gov.sa/E-Services/Complaint/LandingScreen.aspx

എന്ന ലിങ്കിൽ പോയി പരാതി നൽകാം. ഒപ്പം അതത് കമ്പനി ഓഫീസില്‍ പോയി കണക്ഷന്‍ റദ്ദാക്കണം.

Post a Comment

Previous Post Next Post

 



Advertisements