വെറും 11,999 രൂപയ്ക്ക് റിയൽ‌മി 7ഐ സ്വന്തമാക്കാം, സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

വെറും 11,999 രൂപയ്ക്ക് റിയൽ‌മി 7ഐ സ്വന്തമാക്കാം, സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി


റിയൽമി 7ഐ സ്മാർട്ട്ഫോൺ  ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൽമി 7 സീരീസിലെ റിയൽ‌മി 7, 7 പ്രോ എന്നീ സ്മാർട്ട്ഫോണുകളുടെ ടോൺ-ഡൌൺ വേരിയന്റാണ് ഈ പുതിയ സ്മാർട്ട്ഫൺ. റിയർ ക്വാഡ് ക്യാമറ സെറ്റപ്പ്, ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 662 ഒക്ടാ കോർ പ്രോസസർ എന്നിങ്ങനെയുള്ള മികച്ച സവിശേഷതകളോടെ പുറത്തിറങ്ങിയ ഈ സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും രണ്ട് കളർ ഓപ്ഷനുകളിലും ലഭ്യമാകും. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 11,999 രൂപയാണ് വില. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയൻറിന് 12,999 രൂപയാണ് വില. ഫ്യൂഷൻ ബ്ലൂ, ഫ്യൂഷൻ ഗ്രീൻ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാവുക. ഒക്ടോബർ 16 മുതൽ ഫ്ലിപ്പ്കാർട്ടിലൂടെയും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഈ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും.
»വാഹനത്തിൽ ഏതൊക്കെ മാറ്റങ്ങൾ വരുത്താം? 
6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി 7ഐ സ്മാർട്ട്ഫോണിലുള്ളത്. ഈ ഡിസ്പ്ലെയിൽ 90 ഹെർട്സ് റിഫ്രഷ് റേറ്റും 90 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോയും ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് റിയൽ‌മി യുഐയിൽ പ്രവർത്തിക്കുന്ന ഡവൈസിൽ 4 ജിബി എൽപിഡിഡിആർ 4 എക്സ് റാമാണ് ഉള്ളത്. ഇതിനൊപ്പം ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 662 എസ്ഒസിയാണ്. യു‌എഫ്‌എസ് 2.1 ഇന്റേണൽ സ്റ്റോറേജാണ് ഡിവൈസിൽ ഉള്ളത്. റിയൽ‌മി 7ഐയിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയും റിയൽമി നൽകിയിട്ടുണ്ട്. ഡിവൈസിന്റെ മുൻഭാഗത്ത് f / 2.1 അപ്പറേച്ചർ ഉള്ള 16 മെഗാപിക്സൽ സെൻസറാണ് ഉള്ളത്.
»നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ പെട്ടെന്ന് തീരുന്നുവോ? കാരണങ്ങൾ ഇതാണ്
സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടോട് കൂടിയാണ് റിയൽമി 7ഐ പുറത്തിറക്കിയിരിക്കുന്നത്. 4 ജി എൽടിഇ കണക്റ്റിവിറ്റി, ബ്ലൂടൂത്ത് 5.0, ഡ്യുവൽ-ബാൻഡ് വൈ-ഫൈ സപ്പോർട്ട്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. ഓഡിയോയ്ക്കായി 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഡിവൈസിൽ ഉണ്ട്. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയടക്കമുള്ള പ്രധാനപ്പെട്ട സെൻസറുകളും റിയൽമി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡിവൈസിന്റെ പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. വിലയും സവിശേഷതകളും പരിശോധിക്കുമ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമായ മികച്ച ഡിവൈസുകളിലൊന്ന് തന്നെയാണ് ഇത്.


Post a Comment

أحدث أقدم

 



Advertisements