പോക്കോ സി3 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും,

പോക്കോ സി3 സ്മാർട്ട്ഫോൺ ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും,



പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ പോക്കോ സി3 ഒക്ടോബർ 6ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടായിരിക്കും ഈ ഡിവൈസ് വിപണിയിലെത്തുന്നത്. ഒക്ടോബർ 6 ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ ലോഞ്ച് ഇവന്റ് ആരംഭിക്കുന്നത്. ജൂൺ മാസത്തിൽ മലേഷ്യയിൽ ലോഞ്ച് ചെയ്ത റെഡ്മി 9സി എന്ന സ്മാർട്ട്ഫോിന്റെ റീബ്രാന്റ് ചെയ്ത ഡിവൈസായിരിക്കും പുതിയ പോക്കോ സ്മാർട്ട്ഫോൺ എന്നാണ് റിപ്പോർട്ടുകൾ. ഡിവൈസിൽ 4ജിബി വരെ റാം ആയിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്.

പോക്കോ സി3 സ്മാർട്ട്ഫോൺ പുറത്തിറങ്ങുക ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് എന്ന സ്ഥിരീകരിക്കുന്ന 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പോക്കോ ഇന്ത്യ ട്വിറ്ററിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ സെൻസറായിരിക്കും ഈ ക്യാമറ സെറ്റപ്പിൽ ഉണ്ടായിരിക്കുക എന്നും ഈ ടീസറിലൂടെ വ്യക്തമാകുന്നു. ഈ ക്യാമറ സെറ്റ്പിൽ ഒരു മാക്രോ ഷൂട്ടറും ഡെപ്ത് സെൻസറും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പിന്നിലുള്ള മൂന്ന് ക്യാമറകളും ചതുരാകൃതിയിലുള്ള മൊഡ്യൂളിലായിരിക്കും സെറ്റ് ചെയ്യുക. ഇതിനൊപ്പം എൽഇഡി ഫ്ലാഷും ഉണ്ടായിരിക്കും. പിൻ ക്യാമറ മൊഡ്യൂളിന്റെ ഡിസൈൻ റെഡ്മി 9സി സ്മാർട്ട്ഫോണിൽ കണ്ടതിന് സമാനമാണ്. 13 മെഗാപിക്സൽ പ്രധാന ക്യാമറ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾക്കൊള്ളുന്ന ക്യാമറ സെറ്റപ്പാണ് റെഡ്മി 9സിയിൽ ഉള്ളത്. എന്നാൽ പോക്കോ സി3 സ്മാർട്ട്ഫോണിലെ ക്യാമറകളിഷ മറ്റ് രണ്ട് സെൻസറുകൾ ഏതൊക്കെയാണെന്ന് വ്യക്തമല്ല.


പോക്കോ സി3 ഒക്ടോബർ 6ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഡിവൈസിന്റെ വിൽപ്പന നടക്കുന്നത്. ഡിവൈസിന്റെ വില ഇതുവരെ പോക്കോ പുറത്ത് വിട്ടിട്ടില്ല. അടുത്തിടെ പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 10,990 രൂപയായിരിക്കും വില. ഫ്ലിപ്പ്കാർട്ട് പേജ് അനുസരിച്ച്, പോക്കോ സി3 സ്മാർട്ട്ഫോണിന് 4 ജിബി വരെ റാം ഉണ്ട് എന്ന് സ്ഥിരീകരിക്കാം.


റെഡ്മി 9സി സ്മാർട്ട്ഫോണിന്റെ തന്നെ റീബ്രാന്റ് ചെയ്ത മോഡലാണ് പോക്കോ സി3 എന്നാണ് സൂചനകൾ. ഇത് ശരിയാണെങ്കിൽ ഡിവൈസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐയിലായിരിക്കും. രണ്ട് നാനോ സിം കാർഡ് സ്ലോട്ടുകളാണ് റെഡ്മി 9സി സ്മാർട്ട്ഫോണിൽ ഉള്ളത്. 6.53 ഇഞ്ച് എച്ച്ഡി + (720x1,600 പിക്സൽ) എൽസിഡി ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേയും റെഡ്മി 9സിയിൽ ഉണ്ടായിരുന്നു. ഈ ഡിസ്പ്ലെയ്ക്ക്  20: 9 അസ്പാക്ട് റേഷിയോ ആണ് ഉള്ളത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി 35 എസ്ഒസിയിലാണ് റെഡ്മി 9സി പ്രവർത്തിക്കുന്നത്. പോക്കോ സി3 സ്മാർട്ട്ഫോണും ഇതേ പ്രോസസറിലായിരിക്കും പ്രവർത്തിക്കുന്നത്. 10W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് റെഡ്മി 9സി സ്മാർട്ട്ഫോണിൽ ഉണ്ടാവുകയെന്നും സൂചനകളുണ്ട്. 3.5 എംഎം ഓഡിയോ ജാക്ക്, 4 ജി എൽടിഇ, വൈ-ഫൈ, മൈക്രോ-യുഎസ്ബി പോർട്ട് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ഉണ്ടാകും. 

Post a Comment

أحدث أقدم

 



Advertisements