7,499 രൂപ വിലയുമായി പോക്കോ സി3 സ്മാർട്ട്ഫോൺ പുറത്തിറങ്ങി

7,499 രൂപ വിലയുമായി പോക്കോ സി3 സ്മാർട്ട്ഫോൺ പുറത്തിറങ്ങി


പോക്കോ ഇന്ത്യയിൽ പുതിയൊരു സ്മാർട്ട്‌ഫോൺ കൂടി പുറത്തിറക്കി. പോക്കോ സി3 എന്ന എൻട്രി ലെവൽ ഡിവൈസാണ് കമ്പനി പുറത്തിറക്കിയത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, എച്ച്ഡി+ ഡിസ്‌പ്ലേ, വലിയ ബാറ്ററി എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രദാന സവിശേഷതകൾ. ഷവോമിയിൽ നിന്നും സ്വതന്ത്രമായി എന്ന് പ്രഖ്യാപിക്കുമ്പോഴും റെഡ്മി 9സി എന്ന ഡിവൈസിന്റെ റീബ്രാന്റ് ചെയ്ത സ്മാർട്ട്ഫോണാണ് പോക്കോ സി3 എന്നതാണ് ശ്രദ്ധേയം. റെഡ്മി 9സി ജൂലൈയിൽ മലേഷ്യൻ വിപണിയിലാണ് കമ്പനി അവതരിപ്പിച്ചത്.

»അധാർ കാർഡിൽ നിലവിലുള്ള മൊബൈൽ നമ്പർ മാറ്റുന്നത എങ്ങനെ?

പോക്കോ സി3 സ്മാർട്ട്ഫോണിന്റെ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 7,499 രൂപയാണ് വില. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപ വിലയുണ്ട്. ഈ വില സ്ഥിരമായ വിലയല്ല. ഫോൺ അവതരിപ്പിക്കുന്ന ഘട്ടത്തിലുള്ള ഇൻട്രോഡക്ഷൻ വിലയാണ് എന്നാണ് കമ്പനി അറിയിച്ചത്. അതുകൊണ്ട് തന്നെ ആദ്യത്തെ കുറച്ച് ഫ്ലാഷ് സെയിലുകൾക്ക് ശേഷം ഡിവൈസിന്റെ വില വർധിക്കാൻ സാധ്യതയുണ്ട്. ഈ സ്മാർട്ട്ഫോൺ ഒക്ടോബർ 16 മുതൽ ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തും. ആർട്ടിക് ബ്ലൂ, ലൈം ഗ്രീൻ, മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. 6.53 ഇഞ്ച് എച്ച്ഡി + (720 × 1,600 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയാണ് പോക്കോ സി3 സ്മാർട്ട്ഫോണിൽ ഉള്ളത്. ഒക്ടാകോർ മീഡിയടെക് ഹെലിയോ ജി35 എസ്ഒസിയുടെ കരുത്തിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. പോക്കോ സി3 സ്മാർട്ട്ഫോണിന്റെ പിൻഭാഗത്ത് മൂന്ന് ക്യാമറകളാണ് ഉള്ളത്. ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ പ്രൈമറി ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളിങിനുമായി ഡിവൈസിന്റെ മുൻവശത്ത് വാട്ടർ ഡ്രോപ്പ്-നോച്ചിൽ 5 മെഗാപിക്സൽ ക്യാമറയും പോക്കോ നൽകിയിട്ടുണ്ട്.
»എത്ര ക്വാളിറ്റി കുറഞ്ഞ ഫോട്ടോയും ഹൈ ക്വാളിറ്റി ഫോട്ടോകൾ ആക്കി മാറ്റാം
3.5 എംഎം ഓഡിയോ ജാക്ക്, 4 ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുമായിട്ടാണ് പോക്കോ സി3 പുറത്തിറക്കിയിരിക്കുന്നത്. ചാർജ് ചെയ്യാനായി മൈക്രോ-യുഎസ്ബി പോർട്ടും ഡിവസിൽ ഉണ്ട്.10W സ്റ്റാൻഡേർഡ് ചാർജിങ് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിൽ ഉള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് എംഐയുഐ 12ലാണ് ഈ പോക്കോ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. റെഡ്മി 9സി സ്മാർട്ട്ഫോൺ റീബ്രാന്റ് ചെയ്ത് പുറത്തിറക്കുമ്പോഴും ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. പോക്കോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിൽപ്പന ഇല്ലാത്തതിനാൽ തന്നെ ഫ്ലിപ്പ്കാർട്ട് വഴിമാത്രമാണ് സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. വിലയും സവിശേഷതകളും പരിശോധിക്കുമ്പോൾ ഇന്ത്യൻ വിപണയിൽ ലഭ്യമായിട്ടുള്ളതിൽ മികച്ചൊരു എൻട്രി ലെവൽ ഡിവൈസ് തന്നെയാണ് ഇതെന്ന് പറയാം.

Post a Comment

أحدث أقدم

 



Advertisements