മോട്ടറോള റേസർ 5ജി സ്മാർട്ട്ഫോൺ ഒക്ടോബർ 5ന് ഇന്ത്യയിൽ അവതരിപ്പിക്കും

മോട്ടറോള റേസർ 5ജി സ്മാർട്ട്ഫോൺ ഒക്ടോബർ 5ന് ഇന്ത്യയിൽ അവതരിപ്പിക്കും


മോട്ടറോളയുടെ ഐക്കണിക്ക് മോഡലാണ് ഒറിജിനൽ മോട്ടോ റേസർയ. ഈ ഡിവൈസിന്റെ പുതിയ തലമുറ സ്മാർട്ട്ഫോണായി കഴിഞ്ഞ വർഷം മോട്ടറോള റേസറിനെ ഫോൾഡബിൾ സ്മാർട്ട്‌ഫോണായി അവതരിപ്പിച്ചിരുന്നു. ഈ ഡിവൈസിന് പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്. ഈ പരാതി തീർക്കാൻ മോട്ടറോള റേസർ 5ജി സ്മാർട്ട്ഫോൺ അടുത്തിലെ ആഗോള വിപണിയിൽ പുറത്തിറക്കിയിരുന്നു. മികച്ച സവിശേഷതകളോടെ പുറത്തിറക്കിയ ഈ ഡിവൈസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മോട്ടറോള. ഒക്ടോബർ 5ന് ഈ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ ലോഞ്ച് ഇവന്റ് നടക്കുന്നത്. ഈ രണ്ടാം തലമുറ ഫോൾഡബിൾ ഫോണിന്റെ ലോഞ്ച് തിയ്യതി മോട്ടറോള തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം പുറത്തിറക്കിയ റേസർ പോലെ ഈ പുതിയ ഡിവൈസും ഫ്ലിപ്പ്കാർട്ട് വഴിയാവും വിൽപ്പന നടത്തുന്നത്. ഡിവൈസ് വാങ്ങാൻ താല്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനും കൂടുതൽ അപ്ഡേറ്റുകൾ ലഭിക്കാനുമായി മോട്ടറോള ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദർശിക്കാം.

അമേരിക്കയിൽ പുറത്തിറക്കിയതിനേക്കാൾ വില കൂട്ടിയായിരിക്കും മോട്ടറോള റേസർ 5ജി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. രണ്ടാം ഫോൾഡബിൾ സ്മാർട്ട്ഫോണിന് യുഎസിൽ 1399 ഡോളറാണ് വില (ഏകദേശം 1.03 ലക്ഷം രൂപ). കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പഴയ മോട്ടറോള റേസർ സ്മാർട്ട്ഫോൺ ഇന്ത്യയിൽ 1,24,999 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. പുതിയ ഫോണിന് ഏകദേശം സമാന വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒറ്റ വേരിയന്റിൽ മാത്രമേ റേസർ 5ജി ലഭ്യമാകൂ. ബ്ലഷ് ഗോൾഡ്, ലിക്വിഡ് മെർക്കുറി, മിനുക്കിയ ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഡിവൈസ് അവതരിപ്പിക്കുക.

മോട്ടറോള റേസർ 5ജിയിൽ സ്മാർട്ട്ഫോണിൽ മടക്കി വെക്കാവുന്ന 6.2 ഇഞ്ച് പ്ലാസ്റ്റിക് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 21: 9 അസ്പാക്ട് റേഷിയോവും ഉണ്ട്. ഇതിനൊപ്പേം 2.7 ഇഞ്ച് സെക്കൻഡറി ഒ‌എൽ‌ഇഡി പാനൽ അപ്പ് ഫ്രണ്ടും ഡിവൈസിൽ ഉണ്ട്. ഈ സെക്കന്ററി ഡിസ്പ്ലെയ്ക്ക് 4: 3 റേഷിയോ ആണ് ഉള്ളത്. നോട്ടിഫിക്കേഷനുകളോട് റെസ്പോണ്ട് ചെയ്യാനും ചില അപ്ലിക്കേഷനുകൾ ഉപയോഗിക്കാനും ഗെയിമുകൾ കളിക്കാനും ഫോണിലെ സെക്കന്ററി ഡിസ്പ്ലെ സഹായിക്കും. അഡ്രിനോ 620 ജിപിയുവുമായി ജോടിയാക്കിയ ഒക്ടാകോർ സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 10ൽ പ്രവർത്തിപ്പിക്കുന്ന ഡിവൈസിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഉള്ളത്. 15 ഡബ്ല്യു ടർബോ പവർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ 2,800 എംഎഎച്ച് ബാറ്ററിയാണ് മോട്ടറോള നൽകിയിട്ടുള്ളത്. റിയർ മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, 5 ജി, എൻ‌എഫ്‌സി സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിന്റെ മറ്റ് സവിശേഷതകൾ.

Post a Comment

Previous Post Next Post

Advertisements