ഐഫോൺ 12 ഇന്ത്യയിൽ പുറത്തിറങ്ങുന്നത് എപ്പോൾ; അറിയേണ്ടതെല്ലാം

ഐഫോൺ 12 ഇന്ത്യയിൽ പുറത്തിറങ്ങുന്നത് എപ്പോൾ; അറിയേണ്ടതെല്ലാം


ഐഫോൺ 12 ഇന്ത്യയിൽ പുറത്തിറങ്ങുന്നത് എപ്പോൾ; അറിയേണ്ടതെല്ലാം

2020 ആരംഭിക്കുമ്പോൾ ഈ വർഷം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളിൽ ഭൂരിഭാഗവും ഇതിനകം തന്നെ വിപണിയിൽ എത്തിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ കൌതുകത്തോടെ കാത്തിരുന്ന ഡിവൈസാണ് ആപ്പിൾ ഐഫോൺ 12. സാധാരണ നിലയിൽ സെപ്റ്റംബറിൽ നടക്കുന്ന ഇവന്റിൽ വച്ചാണ് ആ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഐഫോൺ പുറത്തിറക്കാറുള്ളത്. ഇത്തവണ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ് ആപ്പിൾ. കൊവിഡ് 19 കാരണമാണ് ഐഫോൺ 12 സീരിസ് അവതരിപ്പിക്കാതിരുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്  ഒക്ടോബർ 13ന് ഐഫോൺ 12 സീരീസ് സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാൻ ആപ്പിൾ ഒരുങ്ങുകയാണ്. ആപ്പിൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആപ്പിൾ ലീക്ക്സ്റ്റർ ജോൺ പ്രോസറാണ് ഈ തിയ്യതിയിൽ ആപ്പിൾ ഐഫോൺ 12 സീരിസ് വിപണിയിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വടക്കേ അമേരിക്കയിലും ഇന്ത്യയിലും ഐഫോണുകൾ പുറത്തിറക്കുന്ന തിയ്യതികൾ തമ്മിലുള്ള അകലം കമ്പനി കുറച്ച് വരികയാണ്. അടുത്തടുത്ത തിയ്യതികളിൽ തന്നെ രണ്ടിടത്തും ഡിവൈസുകൾ പുറത്തിറക്കാൻ ആപ്പിൾ ശ്രദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഐഫോൺ 12 സീരീസ് ഒക്ടോബർ 13ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള ആപ്പിൾ സ്റ്റോറുകളുടെ  കണക്ക് വച്ച് നോക്കിയാൽ ലോഞ്ച് കഴിഞ്ഞാലുടൻ ഏറ്റവും ഈ ഐഫോണുകൾ ഓർഡർ ചെയ്യാനുള്ള സംവിധനവും ആപ്പിൾ ഒരുക്കിയേക്കും. തിരഞ്ഞെടുത്ത വിപണികളിൽ ഔദ്യോഗികമായി പുറത്തിറക്കി കഴിഞ്ഞാൽ ഒരു ദിവസത്തിനുശേഷം ഈ ഡിവൈസുകൾ വിൽപ്പന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും ഐഫോൺ 12 സീരീസ് സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്ത് ആഴ്ച്ചകൾക്ക് ശേഷമായിരിക്കും ആളുകളുടെ കൈകളിൽ എത്തുക.



ഐഫോൺ 12 സീരീസിൽ കമ്പനി മൂന്ന് ഐഫോണുകളായിരിക്കും പുറത്തിറങ്ങുകയെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നീ മോഡലുകളായിരിക്കും ഈ സീരിസിൽ ഉണ്ടായിരിക്കുക. ഈ മൂന്ന് ഡിവൈസുകളിലും മികച്ച ഫെയ്‌സ് ഐഡി സംവിധാനമുള്ള അമോലെഡ് ഡിസ്‌പ്ലേ ആപ്പിൾ നൽകുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. 5nm പ്രോസസ്സ് A14 ബയോണിക് നൽകുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണുകളായിരിക്കും ഇവയെന്നും റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്. പുതിയ ഐപാഡ് എയറിന് കരുത്ത് നൽകുന്നതും ഇതേ പ്രോസസർ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. പുതിയ ഐഫോൺ സീരിസിന്റെ വിലയെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമാകിയിട്ടില്ല. എങ്കിലും ഇതുവരെയുള്ള സൂചനകൾ അനുസരിച്ച് ഐഫോൺ 12ന് ഏകദേശം 65,000 രൂപയോളം വില ഉണ്ടായിരിക്കും. ഐഫോൺ 12 പ്രോയ്ക്ക് 99,990 രൂപയായിരിക്കും വിലയെന്നും റിപ്പോർട്ടുകളുണ്ട്. ഐഫോൺ 12 പ്രോ മാക്‌സിന്റെ ബേസ് വേരിയന്റിന് ഏകദേശം 110,990 രൂപ വിലയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

Post a Comment

Previous Post Next Post

 



Advertisements