മറ്റുള്ളവരുടെ വാട്ട്സപ്പ് സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പ വഴികൾ എന്തെല്ലാം?

മറ്റുള്ളവരുടെ വാട്ട്സപ്പ് സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യാനുള്ള എളുപ്പ വഴികൾ എന്തെല്ലാം?

2017ന്റെ തുടക്കത്തില്‍ വാട്സ്‌ആപ്പ്, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ സ്നാപ്ചാറ്റിന്റെ മാതൃകയില്‍ 'സ്റ്റോറി' ഫീച്ചര്‍ രംഗത്തെത്തിച്ചിരുന്നു.തങ്ങള്‍ക്ക് ഇഷ്ടപെട്ട ചിത്രങ്ങളും, മുപ്പതു സെക്കന്‍ഡില്‍ താഴെയുള്ള വിഡിയോകളും അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതാണ് സ്റ്റോറി ഫീച്ചര്‍. അപ്ലോഡിന് 24 മണിക്കൂറുകള്‍ക്കു ശേഷം അപ്രത്യക്ഷമാകുന്ന രീതിയിലാണ് ഈ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. ആരൊക്കെ നമ്മുടെ സ്റ്റാറ്റസ് അല്ലെങ്കില്‍ സ്റ്റോറി കണ്ടു എന്ന് ഉപയോക്താവിന് അറിയാനും ഇതിലൂടെ സാധിക്കും.എന്നാല്‍ പ്രൈവസി പോളിസിയുടെ ഭാഗമായി ഒരു ഉപയോക്താവിന് മറ്റൊരാളുടെ സ്റ്റാറ്റസുകളോ, സ്റ്റോറികളോ ഡൌണ്‍ലോഡ് ചെയ്യാനുള്ള സ്വാതന്ത്ര്യം വാട്സാപ്പോ, മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളോ നല്‍കുന്നില്ല. നമുക്ക് ഒരു സ്റ്റാറ്റസ് വിഡിയോ ഇഷ്ടപെട്ടാല്‍ അത് അവരോടു ചോദിച്ചു വാങ്ങുകയല്ലാതെ പ്രത്യക്ഷത്തില്‍ വേറെ നിര്‍വാഹമൊന്നുമില്ല.
 എന്നാല്‍ ഇങ്ങനെ ഇപ്പോഴും ഒരാളോട് തന്റെ സ്റ്റാറ്റസ് അയച്ചു തരാന്‍ പറയുന്നത് അവര്‍ക്ക് ഒരുപക്ഷെ അരോചകമായി തോന്നാം. എന്നാല്‍ ഇതൊഴിവാക്കാനും സ്റ്റാറ്റസുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും എളുപ്പവഴികളുണ്ട്. എങ്ങനെയെന്ന് നോക്കാം:

»നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ പെട്ടെന്ന് തീരുന്നുവോ? കാരണങ്ങൾ ഇതാണ്

»വാരന്റിയും ഗ്യാരണ്ടിയും തമ്മികുള്ള വ്യത്യാസം എന്താണ്?

അദൃശ്യ വാട്സാപ്പ് ഫോള്‍ഡര്‍:
നമ്മള്‍ നമ്മുടെ സുഹൃത്തിന്റെ വാട്സാപ്പ് സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ തന്നെ നമ്മുടെ ഫോണില്‍ ഈ സ്റ്റാറ്റസ് നമ്മളറിയാതെ തന്നെ ഡൗണ്‍ലോഡ് ആകപ്പെടുന്നുണ്ട്. നമ്മുടെ ഫോണിന്റെ സ്റ്റോറേജില്‍ വാട്സാപ്പിന്റെ ഫോള്‍ഡറിനുള്ളിലെ മറ്റൊരു അദൃശ്യ ഫോള്‍ഡറായ .statuses എന്ന ഫോള്‍ഡറിലാണ് ആണ് ഇത് ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നത്. എന്നാല്‍ കോപ്പിറൈറ്റിന്റെയും, ഉപയോക്താവിന്റെ സ്വകാര്യതയും മാനിച്ചുമുള്ള പ്രൈവസി പോളിസിയുടെ ഭാഗമായാണ് നമ്മളില്‍ നിന്നും ഇത് അദൃശ്യമാക്കി വെക്കപ്പെടുന്നത്.ചുരുക്കിപ്പറഞ്ഞാല്‍ നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ള എല്ലാ സ്റ്റാറ്റസുകളും നമ്മളറിയാതെ തന്നെ നമ്മുടെ ഫോണില്‍ സേവ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഈ ഫോള്‍ഡര്‍ അണ്‍ഹൈഡ് ചെയ്യുന്നതിലൂടെ നമുക്ക് മറ്റുള്ളവരുടെ സ്റ്റാറ്റസുകള്‍ കോപ്പി ചെയ്യാന്‍ സാധിക്കും. ഇതിനായി നമ്മുടെ ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യേണ്ട ആവശ്യകതയും വരുന്നില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മള്‍ കാണുന്ന സ്റ്റാറ്റസുകള്‍ തനിയെ നമ്മുടെ ഫോണിന്റെ ഗാലറിയില്‍ സേവ് ചെയ്യാനാകും.

»അധാർ കാർഡിൽ നിലവിലുള്ള മൊബൈൽ നമ്പർ മാറ്റുന്നത എങ്ങനെ?

»എത്ര ക്വാളിറ്റി കുറഞ്ഞ ഫോട്ടോയും ഹൈ ക്വാളിറ്റി ഫോട്ടോകൾ ആക്കി മാറ്റാം

ആപ്ലിക്കേഷനുകള്‍ വഴി:
വാട്സാപ്പിലെ സ്റ്റാറ്റസുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേയിലും മറ്റ് ആപ്പ് മാര്‍ക്കറ്റുകളിലും സുലഭമായി ലഭ്യമാണ്. ഈ അപ്പ്ലിക്കേഷനുകള്‍ വാട്സാപ്പ് പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും കൂടുതല്‍ പേരും മറ്റുള്ളവരുടെ സ്റ്റാറ്റസ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ ആപ്പുകളെയാണ് ആശ്രയിക്കാറുള്ളത്.
»ആധാർ കാർഡ്,വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയിലെ അഡ്രസ് മാറ്റാൻ എന്ത് ചെയ്യണം?
ശ്രദ്ധിക്കുക: ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാള്‍ക്ക് പകര്‍പ്പവകാശമുള്ള ചിത്രങ്ങളും, വിഡിയോകളും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത് കുറ്റകരമാണ്.

Post a Comment

Previous Post Next Post

Advertisements