സ്റ്റാറ്റസിലൂടെ പണം നേടാം; സത്യാവസ്ഥ എന്ത്?

സ്റ്റാറ്റസിലൂടെ പണം നേടാം; സത്യാവസ്ഥ എന്ത്?


ഹായ് ഫ്രണ്ട്സ്, 
സ്റ്റാറ്റസിലൂടെ പണം നേടാം എന്ന് പറഞ്ഞ് കൊണ്ട് ഈ അടുത്തായി ചില‌ലിങ്കുകൾ പ്രചരിക്കുന്നുണ്ട്.അതിന്റെ സത്യാവസ്ഥ എന്താണെന്ന് അന്വേഷിച്ച് പലരും മെസേജുകൾ അയക്കുന്നു.അതിനെ കുറിച്ച് പറയുന്നതിന് മുമ്പ് എന്റെ ഒരു അനുഭവം പറയട്ടെ.
രണ്ട് ആഴ്ചകൾക്ക് മുമ്പ് എനിക്ക് ഒരാളുടെ സ്റ്റാറ്റസ് കാണാൻ ഇടയായി.ആ സ്റ്റാറ്റസിൽ ഉണ്ടായിരുന്നത് അവരുടെ ഈ പരസ്യം സ്റ്റാറ്റസ് വെച്ച് 23 മണിക്കൂർ കഴിയുമ്പോൾ എത്ര പേർ കണ്ടു എന്നത് 9446620528 എന്ന നമ്പറിലേക്ക് സെന്റ് ചെയ്യണം.അപ്പോൾ അവർ "പണം ലഭിക്കുന്ന" സ്റ്റാറ്റസുകൾ നൽകുമെത്രെ! അങ്ങനെ ഞാൻ അത് ചെയ്തു. അവർക്ക് മെസേജ് അയച്ചപ്പോൾ ഇപ്പോൾ ബിസിയാണ് എന്ന ഓട്ടോ റിപ്ലേ വന്നു.പിന്നെ മിണ്ടാട്ടമില്ല.ഇപ്പോൾ ആ നമ്പറിൽ വാട്ട്സപ്പേ ഇല്ല. 
അപ്പോൾ പറഞ്ഞ് വരുന്നത് ഇങ്ങനെ പല തട്ടിപ്പുകളും നടക്കുന്നുണ്ട്. ഈ സമയം പലരും ജോലി നഷ്ടപ്പെട്ട കാരണം കൊണ്ട് സ്റ്റാറ്റസ് വഴി ഒരു ₹100 രൂപയെങ്കിലും കിട്ടിയാൽ ആയല്ലൊ എന്ന് കരുതി ഇത് ചെയ്യുന്നു.ഫലമോ? ഒന്നും കിട്ടുന്നില്ല എന്ന് മാത്രമല്ല നമ്മുടെ വിലപ്പെട്ട ഫോൺ നമ്പർ, പേർ കൂടാതെ ഫേക്ക് ലിങ്കിലൂടെ ഫോണിലെ വിവരങ്ങൾ വരെ അവരുടെ കൈകളിലെത്തുന്നു.അത് കൊണ്ട് ഒന്നുറപ്പിച്ച് പറയട്ടെ. സ്റ്റാറ്റസ് വെച്ചാൽ പണം തരാമെന്ന് കാണുമ്പോൾ ചാടിപുറപ്പെടുന്നതിന് മുമ്പ് എന്താണ് അവർ നമ്മളോട് ചെയ്യാൻ ആവശ്യപ്പെടുന്ന വരുമാന പരസ്യം എന്നത് കൂടി അറിയണം.അല്ലാതെ സ്റ്റാറ്റസ് വെക്കൂ പണം നേടൂ എന്ന സന്ദേശം മാത്രം പ്രചരിച്ചാൽ നമുക്ക് ഒരു ഗുണവും ഇല്ല‌.അത് കൊണ്ട് ഇത്തരം ചതിക്കുഴികളിൽ ചെന്ന് ചാടാതിരിക്കാൻ പരമാവധി ശ്രമിക്കുക.നന്ദി

ഇനി ഇതിന്റെ ആധികാരികത പരിശോധിച്ചാലൊ?

പ്രചരിക്കുന്നത്:-
നിങ്ങളുടെ വാട്‌സ്‌ആപ്പ് സ്റ്റാറ്റസുകള്‍ 30-ല്‍ കൂടുതല്‍ ആളുകള്‍ കാണുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും നേടാം ദിവസേന 500 രൂപ വരെ!. ഒരു വെബ്‌സൈറ്റിന്‍റെ ലിങ്ക് (https://www.keralaonline.work/register.php#) സഹിതമാണ് ഈ സന്ദേശം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

വെളിച്ചത്തുവരുന്നത് ഞെട്ടിക്കുന്ന വസ്‌തുതകള്‍

വൈറല്‍ സന്ദേശത്തില്‍ പറയുന്നതു പോലെയല്ല കാര്യങ്ങള്‍ എന്നാണ് വ്യക്തമാകുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ് ഈ വെബ്‌സൈറ്റ്. വൈറല്‍ സന്ദേശത്തിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ എത്തുന്നത് ഫോണ്‍ നമ്പറും ജില്ലയും രജിസ്റ്റര്‍ ചെയ്യാനുള്ള ഒരു പേജിലേക്ക്.

വെബ്‌സൈറ്റില്‍ പറയുന്ന നാല് കാര്യങ്ങള്‍… 

1. നിങ്ങളുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ലഭിക്കുന്ന Views-ന്റെ സ്ക്രീൻഷോട്ട് ആവശ്യപ്പെട്ടാൽ കാണിക്കേണ്ടതാണ്.

2. 30 Views-ൽ കുറവുള്ള സ്റ്റാറ്റസുകൾ പരിഗണിക്കുന്നതല്ല.

3. ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകൾ വരെ ഷെയർ ചെയ്യാവുന്നതാണ്.

4. Google Pay, PhonePe, PayTm വഴി മാത്രമേ Withdrawal അനുവദിക്കുകയുള്ളു. ഓരോ ശനിയാഴ്ച്ചകളിലും Pay Out ഉണ്ടാകും.

സംശയമുയര്‍ത്തി നിരവധി പിഴവുകള്‍

1. എല്ലാ വെബ്‌സൈറ്റുകളിലും നല്‍കാറുന്ന അടിസ്ഥാന വിവരങ്ങളൊന്നും ഈ സൈറ്റില്‍ എവിടെയുമില്ല. ഈ വെബ്‌സൈറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങളോ(About), ഫോണ്‍ നമ്പറോ ഇ-മെയില്‍ ഐഡിയോ(Contact) ഒന്നുംതന്നെ നല്‍കിയിട്ടില്ല. 

2. ഫോണ്‍ നമ്പറും ജില്ലയും നല്‍കി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വെരിഫിക്കേഷന്‍ കോഡ് വരുമെന്നാണ് പറയുന്നത്. എന്നാല്‍ കോഡ് ലഭിച്ചവരില്ല. വെരിഫിക്കേഷന്‍ കോഡ് ലഭിച്ചില്ല എന്ന് നിരവധി പേര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. വെരിഫിക്കേഷന്‍ കോഡിനായി ക്ലിക്ക് ചെയ്‌തപ്പോള്‍ പോപ്‌-അപ് പരസ്യത്തിലേക്കാണ് ലിങ്ക് എത്തിയത്. പോപ്‌-അപ് പരസ്യത്തില്‍ നല്‍കിയിരിക്കുന്നതാവട്ടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ആപ്ലിക്കേഷനുകളും.  

3. രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പറിലേക്ക് 24 മണിക്കൂറിനുള്ളില്‍ സന്ദേശം വരുമെന്ന് പറഞ്ഞു. അതും വന്നില്ല എന്ന് പലരും പരാതി ഉന്നയിക്കുന്നു. 

4. Terms and Conditionsല്‍ കാര്യമായ വിവരങ്ങളൊന്നുമില്ല. ഇതോടെയാണ് രജിസ്റ്റര്‍ ചെയ്തവര്‍ സംശയത്തിലായത്.

സംശയം ജനിപ്പിച്ച് ഡൊമൈന്‍ വിവരങ്ങളും

ഈ വെബ്‌സൈറ്റിന്‍റെ ഡൊമൈൻ പരിശോധിച്ചപ്പോള്‍ വ്യക്തമായ വിവരങ്ങളും നിഗുഢതയ്‌ക്ക് കൂടുതല്‍ തെളിവാകുന്നു…

ഒക്‌ടോബര്‍ 10-ാം തീയതിയാണ് ഈ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിനകം ഈ സന്ദേശം വൈറലാവുകയും ചെയ്തു. 2021 ഒക്‌ടോബര്‍ 10 വരെയാണ് ഡൊമൈന്‍ കാലാവധി. ഐപി ലൊക്കേഷന്‍ ലഭ്യമായിരിക്കുന്നത് കാനഡയിലും. വെബ്‌സൈറ്റിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളെല്ലാം മറച്ചുവെച്ച നിലയിലാണ്. ഇതും സൈറ്റിന്‍റെ ആധികാരികത ചോദ്യചിഹ്നമാക്കുന്നു. 

നിഗമനം

തെരഞ്ഞെടുപ്പ്, മണിചെയിന്‍, പുതിയ ഉല്‍പന്നങ്ങളുടെ പ്രൊമോഷന്‍ എന്നിവയ്‌ക്കായുള്ള വിവരശേഖരണത്തിനാവാം ഈ വെബ്‌സൈറ്റ് എന്ന് സൈബര്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു. സൈറ്റിലെ പോപ്-അപ് പരസ്യത്തിലൂടെ വരുമാനം നേടാനാണ് ശ്രമം എന്ന സംശയവും ഐടി വിദഗ്ധര്‍ സജീവമായി പങ്കുവെക്കുന്നുണ്ട്. വൈറല്‍ സന്ദേശം കണ്ട് ഇപ്പോള്‍ തലവയ്‌ക്കേണ്ടതില്ല എന്ന് വ്യക്തം

(കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

Post a Comment

Previous Post Next Post

 



Advertisements