എന്ത് കൊണ്ടാണ് പുതു തലമുറ ഓൺലൈൻ ഷോപിംഗുകളെ കൂടുതലായി ആശ്രയിക്കുന്നത്?

എന്ത് കൊണ്ടാണ് പുതു തലമുറ ഓൺലൈൻ ഷോപിംഗുകളെ കൂടുതലായി ആശ്രയിക്കുന്നത്?

പ്രായഭേദമന്യേ ഷോപ്പിംഗ് ഒരു ഹരമാണ്.
അതു കൊണ്ട് തന്നെയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഇത്രയധികം സ്വീകാര്യത ലഭിച്ചതും. ഇഷ്ട വസ്തുക്കള്‍ വിരല്‍ തുമ്പിലൂടെ വീടിന്റെ പടിക്കല്‍ എത്തുന്ന ആധുനിക സംവിധാനങ്ങളാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ മുഖ്യ ആകര്‍ഷണം.

»വാട്ട്സപ്പ് സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യാനുള്ള വഴികൾ

ഷോപ്പിംഗിനെ രണ്ടായി തരംതിരിക്കാം. ഓണ്‍ലൈനും ഓഫ് ലൈനും. മുതിര്‍ന്നവര്‍ക്ക് എപ്പോഴും പ്രിയം ഓഫ്‌ലൈന്‍ ഷോപ്പിംഗ് അഥവാ നേരിട്ടുള്ള ഷോപ്പിംഗാണ്. എന്നാല്‍ യൂത്തിന് എപ്പോഴും പ്രിയം ഓണ്‍ലൈന്‍ ഷോപ്പിംഗാണ്. ആമസോണ്‍, ഫഌപ് കാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ വാരിക്കോരി നല്‍കുന്ന ഓഫറുകളാണ് തന്നെയാണ് പ്രധാന ആകര്‍ഷണം.

»ഏതൊരു യൂട്യൂബ് വീഡിയോയുടെ ഇഷ്ടമുള്ള ഭാഗം മാത്രം ഡൗൺലോഡ് ചെയ്യാം!
ലോകത്ത് എവിടെയിരുന്നും ഷോപ്പിംഗ് നടത്താമെന്നതാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിനെ ഇത്രയും സ്വീകാര്യമാക്കുന്നത്. ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗച്ച് കാഷ്‌ലെസ്സായി സ്മാര്‍ട്ട് ഷോപ്പിംഗ് നടത്താമെന്നതും ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ പ്രത്യേകതയാണ്. കൂടാതെ സാധനങ്ങള്‍ താരതമ്യം ചെയ്ത് വാങ്ങാമെന്നതും വാങ്ങുന്ന സാധനത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാനാകുമെന്നതും ഇതിനെ ജനകീയമാക്കുന്നു.
»സ്മാർട്ട് ഫോണുകളിലെ ബാറ്ററികളിൽ കാണുന്ന mAh എന്താണ്? ബാറ്ററി കപ്പാസിറ്റി മനസ്സിലാക്കുന്നത് എങ്ങനെ?
ഓണ്‍ലൈന്‍ ഷോപ്പിംഗിന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. വിവിധ ഓഫറുകളും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും

സാമൂഹികമായി ഇടപെടാനുള്ള കഴിവുകള്‍ ഇത്തരം ഷോപ്പിംഗ് നശിപ്പക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. പണം നോക്കാതെ ആവശ്യത്തിനും അനാവശ്യത്തിനും ഷോപ്പിംഗ് ചെയ്യുന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ മാറുന്നു.
»വാഹനത്തിൽ ഏതൊക്കെ മാറ്റങ്ങൾ വരുത്താം? 
ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍...

കമ്പനിയെക്കുറിച്ച് മനസിലാക്കുകയാണ് ആദ്യ പടി. ലോകോത്തര നിലവാരമുള്ള കമ്പനികള്‍ മിക്കതും തങ്ങളുടെ ഉത്പന്നങ്ങളുടെ ഏകരൂപതയും ഗുണനിലവാരവും കാത്തുസൂക്ഷിക്കും. അതിനാല്‍ അത്തരം ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ പേടികൂടാതെ ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം.

ഉത്പന്നങ്ങളുടെ ചിത്രങ്ങള്‍ നോക്കി ഗുണങ്ങളും പോരായ്മകളും കൃത്യമായി അറിയാന്‍ സാധിക്കില്ലെന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ ഒരു ന്യൂനത തന്നെയാണ്. ഓരോ സാധനങ്ങളുടെ അഭിപ്രായവും റേറ്റിംഗും രേഖപ്പെടുത്താനള്ള സൗകര്യം സൈറ്റുകളില്‍ തന്നെയുണ്ടാകും. ഇതില്‍ നിന്നും ഗുണമേന്മയുള്ള സാധനങ്ങള്‍ മനസിലാക്കി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം

Post a Comment

Previous Post Next Post

Advertisements