ക്രെഡിറ്റ്, ഡെബിറ്റ്(എടിഎം) കാർഡുകൾ ഉപയോഗിക്കുന്നവർ ഇന്ന് മുതലുള്ള ഈ നിയമങ്ങൾ നിർബന്ധമായും അറിയുക

ക്രെഡിറ്റ്, ഡെബിറ്റ്(എടിഎം) കാർഡുകൾ ഉപയോഗിക്കുന്നവർ ഇന്ന് മുതലുള്ള ഈ നിയമങ്ങൾ നിർബന്ധമായും അറിയുക

സാങ്കേതിക വിദ്യകൾ വർധിക്കുന്ന ഈ സാഹചര്യത്തിൽ കണ്ടെത്തിയ സംവിദനം സൂക്ഷിച്ചു വേണം ഉപയോഗിക്കാൻ പ്രേത്യേകിച്ചും പണമിടപാടുകൾ

വിവിധ ബേങ്കുകള്‍ നല്‍കിയ എ ടി എം, ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. റിസര്‍വ് ബേങ്ക് ആണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്. ഇതുസംബന്ധിച്ച് ബേങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ആഴ്ചകളായി അറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു.


ഇന്ത്യയിലോ വിദേശത്തോ ഓണ്‍ലൈന്‍ പേയ്‌മെന്റിന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെങ്കില്‍ ഇന്നുമുതല്‍ അവ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല.

കാര്‍ഡ് ക്ലോണിംഗ് തട്ടിപ്പുകള്‍ കുറക്കാനാണ് ഈ നീക്കം.

ഈ നിയമം അനുസരിച്ച്, കാര്‍ഡ് ഉപയോഗിച്ചുള്ള പ്രതിദിന പണം ചെലവഴിക്കല്‍, എ ടി എമ്മില്‍ നിന്നുള്ള പിന്‍വലിക്കല്‍ പരിധികള്‍ തുടങ്ങിയവ ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം.
തങ്ങളുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് എ ടി എം, ഇ- വാണിജ്യം പോലുള്ള സേവനങ്ങള്‍ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ കാര്‍ഡ് ഉടമകള്‍ക്ക് ചെയ്യാം.

എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും നിയമം ബാധകമായിരിക്കും.

ആപ്പോ നെറ്റ് ബേങ്കിംഗോ ഉപയോഗിച്ച് അക്കൗണ്ടില്‍ പ്രവേശിച്ച് മെനുവിലെ സര്‍വീസസ് വിഭാഗത്തില്‍ എ ടി എം കാര്‍ഡ്‌സ് എന്നത് തിരഞ്ഞെടുത്താല്‍, ആഭ്യന്തര, അന്താരാഷ്ട്ര പണം ചെലവഴിക്കലിന് പരിധി വെക്കാനാകും.


Previous Post Next Post