Android 10ന് എന്ത് കൊണ്ടാണ് മധുര പലഹാരങ്ങളുടെ പേര് ഒഴിവാക്കിയത്?

Android 10ന് എന്ത് കൊണ്ടാണ് മധുര പലഹാരങ്ങളുടെ പേര് ഒഴിവാക്കിയത്?

മധുരപലഹാരങ്ങളുടെ പേര് ചേർത്താണ് വിവിധ ആൻഡ്രോയിഡ് സ്മാർട്ഫോൺ ഓഎസ് പതിപ്പുകൾക്ക് ഗൂഗിൾ പേരിട്ടിരുന്നത്. ലോലിപോപ്പും, മാർഷമെലോയും ഒടുവിൽ ആൻഡ്രോയിഡ് പൈയും പുറത്തിറക്കി. എന്നാൽ ഈ രീതി അവസാനിപ്പിക്കുകയാണ് ആൻഡ്രോയിഡിന്റെ പത്താം പതിപ്പിൽ.ഇനി ആൻഡ്രോയിഡ് 10 എന്ന് മാത്രമേ ഓഎസിനെ വിളിക്കൂ. ആപ്പിളിന്റെ ഐഒഎസ് മാതൃകയിൽ ആൻഡ്രോയിഡ് 11, ആൻഡ്രോയിഡ് 12 എന്നിങ്ങനെ അക്കങ്ങൾ കൂട്ടിച്ചേർത്താണ് ഇനിയുള്ള ആൻഡ്രോയിഡ് പതിപ്പുകൾക്ക് പേരിടുക.
ആൻഡ്രോയിഡിന് നൽകിയിരുന്ന മധുരപലഹാരങ്ങളുടെ പേരുകൾ ആഗോള വിപണിയിൽ എല്ലാവർക്കും മനസിലാകുന്നില്ല എന്നതാണ് പേരിടൽ രീതിയ്ക്ക് ഗൂഗിൾ മാറ്റം വരുത്താൻ കാരണം. പലഹാരങ്ങളുടെ പേര് നൽകുന്നത് കാരണം തന്റെ ഫോണിലുള്ള ആൻഡ്രോയിഡ് പതിപ്പ് പുതിയതാണോ പഴയതാണോ എന്ന് തിരിച്ചറിയാൻ പല ഉപയോക്താക്കൾക്കും സാധിച്ചിരുന്നില്ല.മാറ്റം കൊണ്ടുവരുന്നതിലൂടെ പുതിയ ആൻഡ്രോയിഡ് പതിപ്പുകളുടെ പേരുകൾ ആഗോള ജനതയ്ക്കിടയിൽ ലളിതമായിത്തീരുമെന്ന് കമ്പനി കണക്കാക്കുന്നു.പുതിയ പേരിടൽ രീതിയ്ക്ക് തുടക്കമിട്ടതിനോടൊപ്പം ആൻഡ്രോയിഡ് ഓഎസിന്റെ ലോഗോയും മാറ്റി. android എന്ന പേരും പഴയ ലോഗോ ആയ പച്ച റോബോട്ടിന്റെ തല ഭാഗവും ചേരുന്നതാണ് പുതിയ ലോഗോ. പച്ചനിറത്തിൽ ആൻഡ്രോയിഡ് എന്ന് എഴുതിയിരുന്നത് കറുപ്പ് നിറത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

أحدث أقدم

 



Advertisements