എയർടെൽ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ വീണ്ടും അവതരിപ്പിച്ചു

എയർടെൽ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ വീണ്ടും അവതരിപ്പിച്ചു


പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ച ശേഷം എല്ലാ ടെലികോം ഓപ്പറേറ്റർമാരും പോസ്റ്റ്പെയ്ഡ് വിഭാഗത്തിലെ പ്ലാനുകളിൽ ശ്രദ്ധ കൊടുക്കുകയാണ്. പുതിയ പ്ലാനുകൾ അവതരിപ്പിക്കാനും നിലവിലുള്ളവയിൽ മാറ്റം വരുത്താനും കമ്പനികൾ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 399 രൂപ മുതൽ ലഭ്യമാകുന്ന പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. ഇതിന് പിന്നാലെ എയർടെല്ലും തങ്ങളുടെ 399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ തിരികെ കൊണ്ടുവന്നിരിക്കുകയാണ്. എയർടെല്ലിന്റെ ഈ പോസ്റ്റ് പെയ്ഡ് പ്ലാൻ നേരത്തെ തന്നെ ഇന്ത്യയിൽ എല്ലാ സർക്കിളുകളിലും ഉണ്ടായിരുന്നതാണ്. പീന്നീട് കമ്പനി ഈ പ്ലാൻ ചില സർക്കിളുകളിലേക്ക് മാത്രമായി ചുരുക്കി. കേരളത്തെയും ഒഴിവാക്കിയായിരുന്ന ഈ നീക്കം. ഇപ്പോൾ ഇതേ പ്ലാൻ തന്നെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് എയർടെൽ

എയർടെല്ലിന്റെ 399 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് 40 ജിബി ഡാറ്റയാണ് നൽകുന്നത്. ദിവസവും 100 മെസേജുകളും പ്ലാൻ നൽകുന്നു. അധിക ആനുകൂല്യങ്ങലായി എയർടെൽ എക്സ്സ്ട്രീം പ്രീമിയം ആക്സസ് ഒരു വർഷത്തേക്ക് സൌജന്യമായി ലഭിക്കും. വിങ്ക് മ്യൂസിക്, ഷാ അക്കാദമി സൌജന്യ കോഴ്സ്, സൌജന്യ ഹലോ ട്യൂണുകൾ എന്നീ ആനുകൂല്യങ്ങൾക്കൊപ്പം ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്യുമ്പോൾ 150 രൂപ ക്യാഷ്ബാക്കും ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ഈ പ്ലാൻ തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സർക്കിളുകളിലേക്ക് മാത്രമായിട്ടാണ് എയർടെൽ ചുരുക്കിയിരുന്നത്. ഇനി മുതൽ പ്ലാൻ എല്ലാ സർക്കിളുകളിലും ലഭിക്കും. എയർടെല്ലിന്റെ മറ്റ് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ പോലെ അധിക കണക്ഷനുകളൊന്നും ഈ പ്ലാനും നൽകുന്നില്ല. ജിയോയുടെ ഇതേ വിലയുള്ള പ്ലാൻ അധിക കണക്ഷൻ ആനുകൂല്യങ്ങൾ നൽകുന്നുവെന്നത് ശ്രദ്ധേയമാണ്.


എയർടെല്ലിന്റെയും റിലയൻസ് ജിയോയുടെയും 399 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തമ്മിൽ താരതമ്യം ചെയ്താൽ ഇതിൽ ജിയോയുടെ പ്ലാൻ 75 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങുമാണ് ഒരു മാസത്തേക്ക് നൽകുന്നത്. 200 ജിബി ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് ലഭിക്കും. കണക്ഷൻ ചേർക്കാതെ തന്നെ ജിയോ ആപ്ലിക്കേഷനിലേക്കുള്ള കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഇതിനൊപ്പം ലഭിക്കും. അതേസമയം എയർടെൽ 40 ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിലൂടെ നൽകുന്നത്. ഡാറ്റ ആനുകൂല്യത്തിന്റെ കാര്യത്തിൽ ജിയോ തന്നെയാണ് മുന്നിൽ ഫാമിലി കണക്ഷനും ഈ പ്ലാനിനെപ്പം ജിയോ നൽകുന്നുണ്ട്.


എയർടെൽ ജമ്മു കശ്മീരിൽ 249 രൂപ വിലയുള്ള പുതിയൊരു പ്ലാനും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്ലാൻ പ്രതിമാസം 25 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ദിവസവും 100 മെസേജുകളും, ഡാറ്റ റോൾഓവർ സൗകര്യവും ഈ പ്ലാൻ നൽകുന്നുണ്ട്. എയർടെല്ലിന്റെ മൈ പ്ലാൻ ഇൻഫിനിറ്റി പ്ലാനിന്റെ ഭാഗമായി 349 രൂപ പ്ലാനും കമ്പനി നൽകുന്നുണ്ട്. ദില്ലി / എൻ‌സി‌ആർ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവ പോലുള്ള ചില സർക്കിലുകളിൽ മാത്രമാണ് ഈ പ്ലാൻ ലഭിക്കുന്നത്. പ്രതിമാസം 5 ജിബി ഡാറ്റ, മെസേജുകൾ, അൺലിമിറ്റഡ് കോളിംഗ്, എയർടെൽ എക്‌സ്ട്രീം ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്സസ്, വിങ്ക് മ്യൂസിക്, സൌജന്യ ഹലോ ട്യൂണുകൾ എന്നിവയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ.

Post a Comment

Previous Post Next Post

Advertisements