മോട്ടോ റേസർ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില!!!

മോട്ടോ റേസർ 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില!!!





മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ റേസർ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കൊവിഡ്-19 കാരണം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഓൺലൈൻ ഇവന്റിലൂടെയാണ് ഡിവൈസിന്റെ ലോഞ്ച് നടന്നത്. കഴിഞ്ഞ വർഷം മോട്ടറോള മോട്ടോ റേസർ പുറത്തിറക്കിയിരുന്നു. മടക്കാവുന്ന ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണായിരുന്നു ഇത്. ഇപ്പോൾ ഇതേ ഡിവൈസിനെ കൂടുതൽ മെച്ചപ്പെടുത്തി 5ജി സപ്പോർട്ടുമായിട്ടാണ് മോട്ടറോള പുറത്തിറക്കിയിരിക്കുന്നത്. 5ജി സപ്പോർട്ട്, മികച്ച ക്യാമറ സവിശേഷതകൾ, ശക്തമായ ചിപ്‌സെറ്റ് എന്നിവയുമായാണ് പുതിയ റേസർ അവതരിപ്പിച്ചിരുന്നത്.


മോട്ടോ റേസർ 5ജി സ്മാർട്ട്ഫോൺ ഒരു വേരിയന്റിൽ മാത്രമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാമുള്ള ഈ മോഡലിന് 1,24,999 രൂപയാണ് വില. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് മോട്ടോ റേസർ 5 ജി വാങ്ങുമ്പോൾ 10,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും അതായത് 1,14,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. പോളിഷ്ഡ് ഗ്രാഫൈറ്റ് കളറിലാണ് നിലവിൽ ഡിവൈസ് ലഭ്യമാവുന്നത്. ഒക്ടോബർ 12ന് ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ടിലും മറ്റ് പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയും ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. ആഗോള വിപണിയിലെ ലോഞ്ച് കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് മോട്ടറോള മോട്ടോ റേസർ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഡിവൈസിന്റെ സവിശേഷതകൾ നേരത്തെ തന്നെ വ്യക്തമാണ്. മോട്ടോ റേസർ 5ജിയിൽ 21: 9 അസ്പാക്ട് റേഷിയോ ഉള്ള 6.2 ഇഞ്ച് ഫോൾഡബിൾ ഡിസ്പ്ലയാണ് ഉള്ളത്. ഫോണിന്റെ പിൻഭാഗത്ത് ഒരു റെസ്പോൺസീവ് സെക്കൻഡറി ഡിസ്പ്ലേയും ഉണ്ട്. 2.7 ഇഞ്ച് വലിപ്പവും 4: 3 അസ്പാക്ട് റേഷിയോവും ഉള്ള ഡിസ്പ്ലെയാണ് ഇത്.

8 ജിബി റാമും 256 ജിബി ഇൻന്റേണൽ സ്റ്റോറേജുമായിട്ടാണ് മോട്ടോ റേസർ 5ജി സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് എക്സ്പാൻഡ് ചെയ്യാനും സാധിക്കും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി പ്രോസസറാണ് റേസർ 5ജി സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഈ സ്മാർട്ട്ഫോണിൽ 48 മെഗാപിക്സൽ ക്വാഡ് പിക്‌സൽ ക്യാമറയാണ് ഉള്ളത്. ഈ ക്യാമറയിൽ എഫ് 1.7 അപ്പേർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷനും ടോഫും ഉണ്ട്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ് 2.2 അപ്പർച്ചർ ഉള്ള 20 മെഗാപിക്സൽ ക്യാമറയാണ് കമ്പനി നൽകിയിട്ടുള്ളത്. മോട്ടോ റേസർ 5ജിയുടെ പിൻ ക്യാമറയിലെ രസകരമായ കാര്യം, ഫോൺ തുറക്കുമ്പോൾ ഈ 48 മെഗാപിക്സൽ ഷൂട്ടർ പിൻ ക്യാമറയായി ഉപയോഗിക്കാനും ഫോൺ അടയ്ക്കുമ്പോൾ ഇത് ഫ്രണ്ട് ക്യാമറയായി ഉപയോഗിക്കാനും കഴിയും. മോട്ടറോള റേസർ 5ജി സ്മാർട്ട്ഫോണിൽ 15W ടർബോപവർ ചാർജർ സപ്പോർട്ടുള്ള 2800 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10ലാണ് പ്രവർത്തിക്കുന്നത്. അധികം വൈകാതെ തന്നെ ഡിവൈസിനായുള്ള ആൻഡ്രോയിഡ് 11 അപ്ഡേറ്റ് ലഭിക്കും. 192 ഗ്രാം ആണ് ഈ സ്മാർട്ട്ഫോണിന്റെ ഭാരം.

Post a Comment

أحدث أقدم

 



Advertisements