100 ജിബി ഡാറ്റ നൽകുന്ന 351 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോൺ ഐഡിയ

100 ജിബി ഡാറ്റ നൽകുന്ന 351 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി വോഡാഫോൺ ഐഡിയ


ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളിലൊന്നായ വോഡാഫോൺ ഐഡിയ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 351 രൂപ വിലയുള്ള പ്ലാനാണ് വിഐ അവതരിപ്പിച്ചത്. വിഐ എന്ന ബ്രാന്റ് നെയിം സ്വീകരിച്ചതിന് പിന്നാലെ കമ്പനി തങ്ങളുടെ ഹോം സെക്ഷനിലും പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ദിവസേനയുള്ള ഡാറ്റാ ലിമിറ്റ് ഇല്ലാത്തെ 56 ദിവസത്തേക്ക് 100 ജിബി ഡാറ്റ നൽകുന്ന പുതിയ 4 ജി പായ്ക്കാണ് വിഐ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഐപിഎൽ സീസണിൽ ഫോൺ ഡാറ്റ ഉപയോഗിച്ച് മാച്ചുകൾ കാണുന്ന ആളുകളെയാണ് പുതിയ പ്ലാൻ ലക്ഷ്യമിടുന്നത് എങ്കിലും ഓൺലൈൻ ക്ലാസുക്കായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകൾക്കും ഈ പുതിയ പായ്ക്ക് പ്രയോജനപ്പെടും.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉപയോക്താക്കളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിഐ ഉപയോക്താക്കളെ പിടിച്ച് നിർത്താനും പുതിയ ആളുകളെ നെറ്റ്വർക്കിലേക്ക് ആകർഷിക്കാനുമായി തങ്ങളുടെ 4ജി നെറ്റ്വർക്കിന്റെ വേഗത വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. വിഐ അടുത്തിടെ പ്രീപെയ്ഡ് പ്ലാനുകളുടെ ഒരു നിര തന്നെ പുറത്തിറക്കിയിരുന്നു. 355 രൂപ, 405 രൂപ, 595 രൂപ, 795 രൂപ, 2,595 രൂപ നിരക്കുകളിലുള്ള പ്ലാനുകളാണ് വിഐ നേരത്തെ അവതരിപ്പിച്ചത്. പ്രതിദിനം 50 ജിബി, 90 ജിബി, 2 ജിബി ഡാറ്റ നൽകുന്ന പ്ലാനുകളായിരുന്നു ഇവ. ഈ പ്ലാനുകൾ യഥാക്രമം 28 ദിവസം, 56 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെയുള്ള വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. സീ 5 സബ്സ്ക്രിപ്ഷനും ഈ പ്ലാനുകളിലൂടെ ലഭിക്കും.

വിഐ താരിഫ് നിരക്ക് വർധിപ്പിച്ചേക്കും

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ താരിഫ് നിരക്കുകൾ വർധിപ്പിക്കാൻ വിഐ പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള താരിഫ് നിരക്കുകൾ വളരെ കുറവാണെന്നും ടെലിക്കോം വിപണിയുടെ വളർച്ചയ്ക്ക് കൂടുതൽ താരിഫ് നിരക്ക് ആവശ്യമാണെന്നും വോഡഫോൺ ഐഡിയ ലിമിറ്റഡ് (വിഐ) ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞിരുന്നു. വിഐ ഇന്ത്യയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്. ഈ അവസരത്തിളാണ് വീണ്ടുമൊരു താരിഫ് വർധന ആവശ്യമാണെന്ന വാദവുമായി കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്. ഒരു ഉപയോക്താവിൽ നിന്നും കമ്പനിക്ക് ലഭിക്കുന്ന വരുമാനം എആർപിയു എന്നാണ് അറിയപ്പെടുന്നത്. ഇത് വർധിപ്പിക്കാതെ വിഐയ്ക്ക് സേവനങ്ങൾ നൽകുന്നത് തുടരാനാകാത്ത സ്ഥിതിയാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെല്ലിനും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്. കഴിഞ്ഞ മാസമാണ് വോഡാഫോൺ ഐഡിയ വിഐ എന്ന പുതിയ ബ്രാന്റ് നെയിമിലേക്ക് മാറിയത്. റിലയൻസ് ജിയോ ഇന്ത്യൻ വിപണിയിൽ പുലർത്തുന്ന ആധിപത്യത്തിനിടെ എയർടെല്ലിനും വിഐയ്ക്കും നിരന്തരം ഉപയോക്താക്കളെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുയാണ്. പുതിയ പ്ലാനുകളിലൂടെ ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കാനും വിപണിയിലെ മത്സരത്തിൽ ശക്തമായി തുടരാനുമുള്ള ശ്രമങ്ങളാണ് വിഐ നടത്തുന്നത്.

Post a Comment

Previous Post Next Post

Advertisements