10 മിനിറ്റിൽ ഫുൾ ചാർജ്ജ്!! റെഡ്മിയുടെ 125W ചാർജ്ജർ വരുന്നു!!! അറിയാം വിശേഷങ്ങൾ

10 മിനിറ്റിൽ ഫുൾ ചാർജ്ജ്!! റെഡ്മിയുടെ 125W ചാർജ്ജർ വരുന്നു!!! അറിയാം വിശേഷങ്ങൾ




അതിവേഗം ഫോൺ ചാർജ് ചെയ്യാൻ 125W ഫാസ്റ്റ് ചാർജറുമായി റിയൽ‌മി

സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഫോൺ ചാർജ് ചെയ്യാൻ എടുക്കുന്ന സമയം. ഈ പ്രശ്നം പരിഹരിക്കാൻ പലവിധത്തിലുള്ള ഫാസ്റ്റ് ചാർജിങ് സാങ്കേതിക വിദ്യകളും ചാർജറുകളും വിപണിയിൽ ലഭ്യമാണ്. ഈ സാങ്കേതിക വിദ്യയെ മറികടക്കുന്ന പുതിയ ചാർജറമായി എത്തുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽ‌മി. 125W ചാർജറാണ് റിയൽമി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഒരു ടീസർ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.
Also Read

റിയൽമിയുടെ യൂറോപ്പ്, ഇന്ത്യ സിഇഒ മാധവ് ഷെത്താണ് ട്വിറ്ററിലൂടെ പുതിയ ചാർജറിന്റെ ടീസർ പുറത്ത് വിട്ടത്. 125W മാക്സിമം ചാർജിങ് ശേഷിയുള്ള പവർ ബ്രിക്കാണ് ടീസറിലുള്ളത്. ഈ ഫാസ്റ്റ് ചാർജർ ആദ്യമായി യൂറോപ്യൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനി ജൂലൈയിൽ 125W അൾട്രാഡാർട്ട് ഫ്ലാഷ് ചാർജിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ചിരുന്നു. 4,000 എംഎഎച്ച് ബാറ്ററിയുടെ 33 ശതമാനം വെറും മൂന്ന് മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


നിലവിൽ ഇന്ത്യയിൽ റിയൽ‌മി 65W സൂപ്പർഡാർട്ട് ഫാസ്റ്റ് ചാർജിങ് ആണ് നൽകുന്നത്. 125W മാക്സിമം ചാർജിങ് ശേഷിയുള്ള പവർ ബ്രിക്കിന്റെ ഒരു ഫോട്ടോ ട്വീറ്റിലൂടെ ഷെത്ത് ഷെയർ ചെയ്തിട്ടുണ്ട്. 125W ചാർജറുള്ള ആദ്യത്തെ റിയൽ‌മി സ്മാർട്ട്‌ഫോൺ യൂറോപ്പിൽ ആദ്യം പുറത്തിറക്കുമെന്ന സൂചനയും ഈ ടീസറിലൂടെ ലഭിക്കുന്നു. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി പുറത്ത് വിട്ടിട്ടില്ല.


ജൂലൈയിൽ 125W അൾട്രാഡാർട്ട് ഫ്ലാഷ് ചാർജിംഗ് സാങ്കേതികവിദ്യ അവതരിപ്പിച്ച റിയൽമി 4,000 എംഎഎച്ച് ബാറ്ററിയുടെ 33 ശതമാനം വെറും മൂന്ന് മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെട്ടിരുന്നു. കൂടുതൽ പവർ ഉപയോഗിക്കുന്നതും വലിയ ബാറ്ററികൾ പോലും പെട്ടെന്ന് തീർക്കുന്നതുമായ 5ജി സ്മാർട്ട്‌ഫോണുകൾ വേഗത്തിൽ ചാർജ് ചെയ്യാനാണ് ഈ ചാർജർ പ്രധാനമായും ഉദ്ദേശിക്കുന്നത്. മികച്ചതും സുരക്ഷിതവുമായ ചാർജിംങിനായി ഫോണിന്റെ താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിർത്താനുള്ള താപനില നിയന്ത്രണ ഫീച്ചറും ഈ ചാർജിങ് സാങ്കേതിക വിദ്യയിൽ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.


125W അൾട്രാഡാർട്ട് ഫ്ലാഷ് ചാർജിംഗ് സാങ്കേതികവിദ്യയ്ക്ക് 20 മിനിറ്റിനുള്ളിൽ 4,000 എംഎഎച്ച് ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ കഴിയുമെന്നാണ് റിയൽമിയുടെ അവകാശ വാദം. താപനില നിയന്ത്രണമില്ലാതെ, ഏകദേശം 13 മിനിറ്റിനുള്ളിൽ 100 ശതമാനം ഫോൺ റീചാർജ് ചെയ്യാനാകുമെന്നും റിപ്പോർട്ടുകളുണ്ട്. റിയൽ‌മി പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് സ്‌ക്രീൻ ഓണായിരിക്കുമ്പോഴോ ഗെയിം കളിച്ച് കൊണ്ടിരിക്കുമ്പോഴോ ഉപയോക്താക്കൾക്ക് അവരുടെ ഡിവൈസുകൾ ചാർജ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള മൾട്ടി-ലെയർ പ്രോട്ടക്ഷനും ഈ ചാർജിങ് ടെക്നോളജി നൽകുന്നുണ്ട്.

സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ വികസിക്കുന്നതിനൊപ്പം സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ശ്രദ്ധകൊടുക്കുന്ന മേഖലയാണ് ചാർജിങ് സംവിധാനം. ആളുകൾക്ക് ഫോൺ ചാർജ് ചെയ്യാനായി ചിലവഴിക്കാൻ സാധിക്കുന്ന സമയം കുറഞ്ഞ് വരുമ്പോൾ വലിയ ബാറ്ററികളുള്ള സ്മാർട്ട്ഫോണുകൾ പുറത്തിക്കാനും അവ വേഗത്തിൽ ചാർജ് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കാനും സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ സുരക്ഷയ്ക്കും കമ്പനികൾ പ്രധാന്യം നൽകുന്നുണ്ട്.

Post a Comment

Previous Post Next Post

Advertisements