ഇനി നിശ്ചിത സമയം കഴിഞ്ഞാൽ അയച്ച സന്ദേശം തനിയെ ഡിലീറ്റ് ആവും! പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സപ്പ്

ഇനി നിശ്ചിത സമയം കഴിഞ്ഞാൽ അയച്ച സന്ദേശം തനിയെ ഡിലീറ്റ് ആവും! പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്ട്സപ്പ്

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിലെ സെൽഫ് ഡിസ്ട്രക്ട് ടൈമർ പോലെ അയക്കുന്ന സന്ദേശങ്ങൾ നിശ്ചിത സമയത്തേക്ക് മാത്രം സ്വീകർത്താവിന് കാണാൻ സാധിക്കുന്ന ഡിസപ്പിയറിങ് മെസേജ് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്ട്സപ്പ്.'വ്യൂ വൺസ്'(View Once) എന്നായിരിക്കും ഇതിന് പേര്.വാട്ട്സപ്പിന്റെ പുതിയ അപ്ഡേറ്റുകളെ കുറിച്ച് വാർത്തകൾ നൽകി ശ്രദ്ധയാകർഷിച്ച വാബീറ്റാ ഇൻഫോ ആണ് ഈ കാര്യം പുറത്ത് വിട്ടത്. അത് വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകളും വാബീറ്റാ ഇൻഫോ അവരുടെ സൈറ്റിൽ പങ്ക് വെച്ചിട്ടുണ്ട്.
സന്ദേശം ലഭിച്ചയാൾ ചാറ്റിന് പുറത്തുകടന്ന ഉടൻതന്നെ ഈ ഫീച്ചറിലൂടെ അയച്ച മീഡിയാ ഫയലുകളും മെസേജുകളും നീക്കം ചെയ്യപ്പെടും എന്നതാണ് ഇതിന്റെ പ്രത്യേകത.വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ 2.20.201.1 പതിപ്പിലാണ് ഈ ഫീച്ചർ പരീക്ഷിക്കുക.

Post a Comment

Previous Post Next Post

 



Advertisements