SAMSUNG ഗാലക്‌സി എ സീരീസ്, എം സീരീസ് ഫോണുകളുടെ വില കുറഞ്ഞു.

SAMSUNG ഗാലക്‌സി എ സീരീസ്, എം സീരീസ് ഫോണുകളുടെ വില കുറഞ്ഞു.

»എത്ര ക്വാളിറ്റി കുറഞ്ഞ ഫോട്ടോയും ഹൈ ക്വാളിറ്റി ഫോട്ടോകൾ ആക്കി മാറ്റാം

»ഫോണുകൾക്ക് ഇനി പുതിയ മുഖം

»ലോകോത്തര 41 ഭാഷകൾ പഠിക്കാൻ ഈ ആപ്പ്

ഇന്ത്യയില്‍ വില്‍പനയിലുള്ള വിവിധ ഫോണുകള്‍ക്ക് വില കുറച്ച് സാംസങ് കമ്പനി. ഗാലക്‌സി എ71, ഗാലക്‌സി എ51, ഗാലക്‌സി എ31 ഗാലക്‌സി എ21 എസ്,  ഗാലക്‌സി എം01എസ്, ഗാലക്‌സി എം01 കോര്‍ ഉള്‍പ്പടെയുള്ള ഫോണുകള്‍ക്കാണ് ഇന്ത്യയിൽ വില കുറച്ചത്.  1500 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. 
സാംസങ് ഗാലക്‌സി എ71-ന് 500 രൂപ കുറഞ്ഞ് 29,499 രൂപയായി. ഗാലക്‌സി എ51-ന് 1500 രൂപയാണ് കുറഞ്ഞു. ഇതിന്റെ  23999 രൂപ വിലയുണ്ടായിരുന്ന ആറ് ജിബി പതിപ്പിന് 1000 രൂപ കുറഞ്ഞ് 22999 രൂപയായി. 25999 രൂപ വിലയുണ്ടായിരുന്ന എട്ട് ജിബി റാം പതിപ്പിന് 1500 രൂപ കുറഞ്ഞ് 24499 രൂപയാണ്.
നേരത്തെ 20999 രൂപ വില ഉണ്ടായിരുന്ന സാംസങ് എ31-ന്റെ ആറ് ജിബി റാം + 128 ജിബി പതിപ്പിന് പുതുക്കിയ വില 19,999 രൂപയാണ്.  ഇത് കൂടാതെ ICCI കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപയുടെ കാഷ്ബാക്ക് ഓഫറും ഉണ്ട്. സാംസങ് ഗാലക്‌സി എ21 എസിന്റെ  നാല് ജിബി റാം പതിപ്പിന് 1500 രൂപ കുറഞ്ഞ് 14999 രൂപയും ആറ് ജിബി റാം പതിപ്പിന് 1000 രൂപ കുറഞ്ഞ് 16499 രൂപയും ആണ് ഇപ്പോള്‍ വില. 
ഗാലക്‌സി എം സീരീസിലെ ഗാലക്‌സി എ01 എസ് , ഗാലക്‌സി എം01 കോര്‍ ഫോണുകള്‍ക്കും വില കുറഞ്ഞിട്ടുണ്ട്. ഗാലക്‌സി എ01 എസിന് 500 രൂപ കുറഞ്ഞ് 9499 രൂപയാണ് ഇപ്പോള്‍.  ഗാലക്‌സി എം01 കോര്‍ ഫോണിനും 500 രൂപയാണ് കുറഞ്ഞത്. ഇതിന്റെ ഒരു ജിബി റാമിന് 4999 രൂപയും രണ്ട് ജിബി റാം പതിപ്പിന് ഇപ്പോള്‍ 5999 രൂപയുമാണ് വില.ഈ ഫോണുകളെല്ലാം samsung.co, samsung opera house എന്നിവയിലും മറ്റ് ഓണ്‍ലൈന്‍ ഷോപിംഗ് വെബ്‌സൈറ്റുകളിലും ലഭ്യമാണ്.

Post a Comment

أحدث أقدم

 



Advertisements