38 മിനിറ്റിൽ ഫുൾ ചാർജ്ജ്! റിയൽ മി നാർസോ 20 പ്രോ ഇന്ത്യയിലെത്തി,4 ക്യാമറകൾ ,സ്റ്റ്രോംഗ് പ്രൊസ്സസർ,വിലയും കുറവ്

38 മിനിറ്റിൽ ഫുൾ ചാർജ്ജ്! റിയൽ മി നാർസോ 20 പ്രോ ഇന്ത്യയിലെത്തി,4 ക്യാമറകൾ ,സ്റ്റ്രോംഗ് പ്രൊസ്സസർ,വിലയും കുറവ്

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ റിയല്‍മിയുടെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ  എത്തി. ഏറ്റവും സ്റ്റ്രോംഗ് ആയ പ്രോസസ്സറുകൾ, ഫാസ്റ്റ് ചാർജിങ്, വലിയ ബാറ്ററികൾ എന്നിവ വാഗ്ദാനം ചെയ്യുന്ന മൂന്ന് തരം ഹാൻഡ്സെറ്റുകളാണ് പുറത്തിറക്കിയത്.

ശക്തമായ 65W ചാർജിങ് സാങ്കേതികവിദ്യയുള്ള നാർസോ 20 പ്രോ യും ഗെയിമിങ് ഹാർഡ്‌വെയറുള്ള നാർസോ 20 യും  വിലകുറഞ്ഞ എൻട്രി ലെവൽ നാർസോ 20 എ യുമാണ് ഈ ശ്രേണിയിലെ മൂന്ന് ഫോണുകൾ. മൂന്ന് ഫോണുകളാണ് നാർസോ 20 സീരീസിൽ ഉള്ളതെങ്കിലും ലോഞ്ചിൽ ഏറ്റവും പ്രത്യേകത നാർസോ 20 പ്രോയയ്ക്കാണ്. വ്യത്യസ്ത സ്റ്റോറേജിൽ 6 ജിബി, 8 ജിബി വേരിയന്റുകൾ ഉൾപ്പെടെ രണ്ട് വേരിയന്റുകളിലാണ് സ്മാർട് ഫോൺ വരുന്നത്. 6 ജിബി വേരിയന്റിന് 14,999 രൂപയും 8 ജിബി വേരിയന്റിന് 16,999 രൂപയുമാണ് വില.

നാർ‌സോ 20 പ്രോ , ഫീച്ചറുകൾ:-
ഡിസ്‌പ്ലേ: 90 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം 6.5 ഇഞ്ച് പിഎസ്‌പി ഡിസ്‌പ്ലേ.
ചിപ്‌സെറ്റ്:  ഒക്ടാകോർ 2.05 ജിഗാഹെർട്‌സ് മീഡിയടെക് ഹെലിയോ ജി 95 പ്രോസസറും 8 ജിബി റാമും ഉണ്ട്. 6 ജിബി, 8 ജിബി റാമുകൾ ഉൾപ്പെടെ രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണിത് 
സ്റ്റോറേജ്: 64 ജിബി, 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകൾ 
ക്യാമറകൾ:   48 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, 2 മെഗാപിക്സൽ മാക്രോ ക്യാമറ ഉള്‍പ്പെടുന്ന 4 ക്യാമറകളൾ പിന്നിലും  മുൻവശത്ത്, സെൽഫികൾക്കായി 16 മെഗാപിക്സൽ പ്രൈമറി സെൻസർ ക്യാമറയും
ബാറ്ററി: 65W സൂപ്പർഡാർട്ട് ചാർജ് സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണയോടെ 4500 എംഎഎച്ച് ബാറ്ററി.

നാർസോ 20 ഫീച്ചറുകൾ

മീഡിയടെക് ഹെലിയോ ജി 85 പ്രോസസർ, 6000 എംഎഎച്ച് മെഗാ ബാറ്ററി, 48 എംപി എഐ ട്രിപ്പിൾ ക്യാമറ, 18W ക്വിക്ക് ചാർജ് സാങ്കേതികവിദ്യ. 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി വേരിയന്റുകളിൽ 10,499 രൂപയ്ക്കും 11,499 രൂപയ്ക്കും ലഭ്യമാണ്. സെപ്റ്റംബർ 28 ന് നാർസോ 20 വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നാർസോ 20 എ  ഫീച്ചറുകൾ

വിലകുറഞ്ഞ മോഡൽ നാർസോ 20 എയിൽ സ്‌നാപ്ഡ്രാഗൺ 665 പ്രോസസർ, 5000 എംഎഎച്ച് ബാറ്ററി, 12 എംപി എഐ ട്രിപ്പിൾ ക്യാമറ . 3 ജിബി + 32 ജിബി, 4 ജിബി + 64 ജിബി വേരിയന്റുകളിൽ യഥാക്രമം 8,499 രൂപയ്ക്കും 9,499 രൂപയ്ക്കും ലഭ്യമാണ്. സെപ്റ്റംബർ 30 ന് ഹാൻഡ്സെറ്റ് വാങ്ങാൻ സാധിക്കും

മൂന്ന് ഹാൻഡ്സെറ്റുകളും റെയൽമെ.കോം, ഫ്ലിപ്കാർട്ട്.കോം, ഓഫ്‌ലൈൻ സ്റ്റോറുകളിൽ അതത് വിൽപ്പന തീയതികളിൽ ലഭ്യമാണ്. വെറും 38 മിനിറ്റിനുള്ളിൽ മുഴുവൻ ചാർജും ചെയ്യാനാകും! അത് കൊണ്ട് സമാനതകളില്ലാത്ത അനുഭവം നർസോ 20 പ്രോ നൽകുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.


Post a Comment

أحدث أقدم

 



Advertisements