PAN കാർഡിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ്?

PAN കാർഡിന്റെ ഉപയോഗങ്ങൾ എന്തൊക്കെയാണ്?


പാൻകാർഡ് ആവശ്യമായി വരുന്ന സന്ദർഭങ്ങൾ

ഇപ്പോൾ ഏറെ ആവശ്യമായി വരുന്ന ഒന്നാണ് പാൻ കാർഡ്.  നിത്യ ജീവിതത്തിൽ ഒരു സാധാരണക്കാരന് പോലും പാൻകാർഡ്
ആവശ്യമായി വരുന്ന സന്ദർഭങ്ങളുണ്ട്. അത്തരം ചില സന്ദർഭങ്ങൾ പരിചയപ്പെടാം.

1. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ പല ബാങ്കുകളും പാൻ കാർഡ് ആവശ്യപ്പെടാറുണ്ട്. ഇത് നിർബന്ധവുമാണ്. എന്നാൽ പ്രധാൻ മന്ത്രി ജൻ ധൻ യോജന പോലെ ലക്ഷക്കണക്കിന് ബാങ്ക് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുന്ന പദ്ധതികളിൽ പാൻ കാർഡ് നിർബന്ധമാക്കാറില്ല.
Read Also
2. വസ്തുവോ വീടോ ഒക്കെ വിൽക്കുമ്പോഴും
വാങ്ങുമ്പോഴും പാൻ കാർഡ് നിർബന്ധമാണ്.
അഞ്ച് ലക്ഷത്തിനും അതിന് മുകളിലും നടക്കുന്ന വസ്തു ഇടപാടുകൾക്കാണ് പാൻകാർഡ് നിർബന്ധമായി വരുന്നത്. ഭൂമി വാങ്ങിയാലും വിറ്റാലും മിക്കവാറും അഞ്ച് ലക്ഷത്തിന് മുകളിലാകും പണം ചെലവാകുക.

3. വീടായാൽ ഒരു വാഹനം വേണമെന്നല്ല.
വീട്ടിലുള്ള എല്ലാവർക്കും വാഹനം വേണമെന്നുള്ളതാണല്ലോ ഇപ്പോഴത്തെ ഒരു
ട്രെൻഡ്. വാഹന രജിസ്ട്രേഷൻ സമയത്ത്
പാൻകാർഡ് ആവശ്യമായി വരും. പ്രത്യേകിച്ച്
വില കൂടിയ കാറുകളൊക്കെ വാങ്ങുമ്പോൾ.

4. ചില ഹോട്ടലുകളിൽ ബിൽ 25000 രൂപയ്ക്ക്
മുകളിലാകുന്ന ഘട്ടങ്ങളിൽ പാൻകാർഡ്
ആവശ്യപ്പെടാറുണ്ട്.

5. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ ആഭരണങ്ങൾ വാങ്ങുമ്പോൾ പാൻകാർഡ് രേഖകൾ നൽകണമെന്ന് അറിയാമോ.

6. അൻപതിനായിരം രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ പാൻകാർഡ് രേഖ ആവശ്യപ്പെടാറുണ്ട്. മാത്രമല്ല വലിയ തുക നിക്ഷേപിയ്ക്കുമ്പോഴും പാൻ കാർഡ് ആവശ്യമാണ്.


7. 50,000 രൂപയ്ക്ക് മുകളിൽ ഓഹരികൾ
വാങ്ങുമ്പോൾ പാൻകാർഡ് നിർബന്ധമാണ്

Post a Comment

Previous Post Next Post

 



Advertisements