പെട്രോൾ പമ്പുകളിലെ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ ഈ 7 കാര്യങ്ങൾ ചെയ്യുക.

പെട്രോൾ പമ്പുകളിലെ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ ഈ 7 കാര്യങ്ങൾ ചെയ്യുക.

Read Also
പെട്രോള്‍ പമ്പുകളില്‍ നമ്മള്‍ അറിഞ്ഞുകൊണ്ട് തന്നെ പറ്റിക്കപ്പെടാറുണ്ട്. ചിലപ്പോള്‍ അശ്രദ്ധ മൂലമുള്ള അറിവില്ലായ്മ കൊണ്ടും. എന്നാല്‍ കുറച്ചൊന്ന് ശ്രദ്ധിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാം.

1. വീടിനോ ഓഫീസിനോ അടുത്തു നിന്ന് സ്ഥിരം ഇന്ധനം വാങ്ങുന്നവരാണെങ്കില്‍ കുറച്ച് ദിവസം വ്യത്യസ്ത പമ്പുകളില്‍ നിന്നായി ഇന്ധനം വാങ്ങിനോക്കുകയാണ് ചെയ്യേണ്ടത്. അപ്പോള്‍ ഏറെക്കുറെ ഏതു പമ്പിലാണ് കുറവ് ഇന്ധനം ലഭിക്കുന്നതെന്ന കാര്യം വ്യക്തമാകും. ശേഷം നിങ്ങള്‍ക്ക് ഏതു പമ്പ് വേണമെന്ന് തീരുമാനിക്കാം.
2. ഒരിക്കലും 100, 200, 500 പോലെയുള്ള സംഖ്യകള്‍ക്ക് ഇന്ധനം വാങ്ങാതിരിക്കുക. 115, 206, 324, 455 രൂപ പോലെയുള്ള തുകയ്ക്ക് ഇന്ധനം ആവശ്യപ്പെടുക. റൌണ്ട് ഫിഗറുകള്‍ മിക്കവാറും പമ്പുകളില്‍ സെറ്റ് ചെയ്തിട്ടുണ്ടാകും.
3. പെട്രോള്‍ പമ്പിലെ മിഷീന്‍ റീസെറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. മിഷീനിലെ അളവ് കാണിക്കുന്ന ഭാഗം പൂജ്യം ആയിരിക്കണം.
4. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ മിഷീനിലെ അളവ് മാറുന്നതും പൈപ്പിലും ശ്രദ്ധിക്കുക. ഒരു ജീവനക്കാരന്‍ ഇന്ധനം നറയ്ക്കുമ്പോള്‍ മറ്റൊരാള്‍ നിങ്ങളുടെ ശ്രദ്ധ തിരിച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാണ്.
5. ഇന്ധനം നിറച്ചയുടന്‍ നോസില്‍ ടാങ്കില്‍ നിന്ന് എടുത്തുമാറ്റാന്‍ അനുവദിക്കരുത്. നിങ്ങള്‍ നല്‍കുന്ന പണത്തിനുള്ള ഇന്ധനം പൈപ്പില്‍ അവശേഷിക്കുന്നുണ്ടാകും. അവസാന തുള്ളിയും ടാങ്കില്‍ വീണുവെന്ന് ഉറപ്പാക്കിയ ശേഷം വേണം നോസില്‍ പുറത്തെടുക്കാന്‍.
6. കറന്‍സി നോട്ട് നല്‍കുന്നതിലും കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടാണ് ഉചിതം. കാരണം, കാര്‍ഡ് ഉപയോഗിച്ചാണെങ്കില്‍ 502, 999, 207 പോലുള്ള തുകകളില്‍ കൃത്യമായി ഇടപാട് നടത്താന്‍ കഴിയും.
7. കൃത്യമല്ലെങ്കില്‍ കൂടി, ഏകദേശം പൈപ്പിന്റെ നീളം കണക്കാക്കി മിഷീനില്‍ നിന്ന് അകറ്റി വേണം വാഹനം നിര്‍ത്താന്‍. പൈപ്പ് വളഞ്ഞാണ് കിടക്കുന്നതെങ്കില്‍ നിങ്ങള്‍ നല്‍കുന്ന പണത്തിനുള്ള ഇന്ധനം പൂര്‍ണമായും ടാങ്കില്‍ വീഴില്ല. പൈപ്പില്‍ ഇന്ധനം അവശേഷിക്കുന്നത് ഒഴിവാക്കാനാണ് മിഷീനില്‍ നിന്ന് വാഹനം അകറ്റി നിര്‍ത്തേണ്ടത്

Post a Comment

Previous Post Next Post

Advertisements