വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് തട്ടിപ്പുകൾക്കെതിരെ സർക്കാർ നടപടി

വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് തട്ടിപ്പുകൾക്കെതിരെ സർക്കാർ നടപടി

എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്
 അന്തരീക്ഷ മലിനീകരണം ഇന്ത്യയിൽ പ്രത്യേകിച്ച് ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ ഓരോവർഷവും രൂക്ഷമായി കൊണ്ടിരിക്കുന്നു, അതുകൊണ്ട് കേന്ദ്ര സർക്കാരും സംസ്ഥാനസർക്കാരുകളും ഓരോ വർഷവും മലിനീകരണ നിയന്ത്രണ നിയമങ്ങൾ കർശനമാക്കി കൊണ്ടിരിക്കുകയാണ്, ഈ വർഷം മുതൽ ബി എസ് സിക്സ് സ്റ്റാൻഡേർഡിൽ ഉള്ള വാഹനങ്ങൾ മാത്രമേ പുതിയതായി വിൽക്കുവാൻ കഴിയുകയുള്ളൂ, മലിനീകരണ നിയന്ത്രണ നിയമങ്ങൾ ഇങ്ങനെ കർശനമായി നടപ്പിലാക്കി കൊണ്ടിരിക്കുമ്പോഴാണ് വാഹനപുക പരിശോധന ടിക്കറ്റിന് ഭാഗമായി കേരളത്തിലെ വാഹന ഉടമകൾ തട്ടിപ്പിനിരയാകുന്നത്.

 

ഈ  വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, ഇതിൻറെ വിവരങ്ങളും വാഹന ഉടമകൾക്ക് ധനനഷ്ടം ഉണ്ടാകാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും  നിങ്ങളുമായി ഷെയർ ചെയുന്നത് .
സംസ്ഥാനത്തെ പുകപരിശോധന കേന്ദ്രങ്ങളുടെ സംഘടിത തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരു വർഷം ആണെന്നിരിക്കെ ആറുമാസത്തേക്ക് അവധിയുള്ള സർട്ടിഫിക്കറ്റ് ആണ് പല പരിശോധന കേന്ദ്രങ്ങളും നൽകിയിരുന്നത്, 2012 ന് ശേഷം പുറത്തിറങ്ങിയ ബി എസ് ഫോർ മുതൽ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലപരിധി ആയിരുന്നു ഉണ്ടായിരിക്കേണ്ട ഇരുന്നത്, കേരളത്തിൽ പുകപരിശോധന കേന്ദ്രങ്ങളിൽനിന്ന് നൽകുന്നത് ആറുമാസത്തെ സർട്ടിഫിക്കറ്റ് ആയിരുന്നു, ആറുമാസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങണം.

 വാഹന ഉടമയ്ക്ക് പണം നഷ്ടമായി മാത്രമല്ല ആറുമാസം കഴിഞ്ഞ് സർട്ടിഫിക്കറ്റ് എടുക്കുവാൻ മറന്നു പോയതിനാൽ പോലീസിനും മോട്ടോർ വകുപ്പിനും റോഡ് പരിശോധനയിൽ ഫൈനടച്ചു പുറപ്പെടുകയും ചെയ്തു.

 പരിശോധന കേന്ദ്രം നടത്തുന്നവർക്ക് ചില കമ്പനികളാണ് പുകപരിശോധന ഉപകരണങ്ങളും ഇതിലേക്കുള്ള സോഫ്റ്റ്‌വെയറും നൽകുന്നത്, ഈ സോഫ്റ്റ്‌വെയറിൽ ഈ കമ്പനികൾ ആറു മാസത്തേക്കുള്ള സർട്ടിഫിക്കറ്റ് എന്ന തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്, വർഷങ്ങളായി നടന്നു വന്നിരുന്ന ഈ തട്ടിപ്പാണ് ഇപ്പോൾ അവസാനിപ്പിച്ചുകൊണ്ട് സർക്കാർ നടപടി എടുത്തിരിക്കുന്നത്
ഈ  പ്രകാരം ബി എസ് ത്രീ മുതലുള്ള പഴയ വാഹനങ്ങൾക്കാണ് ആറുമാസത്തെ സർട്ടിഫിക്കറ്റ് നൽകേണ്ടത്, 2012 നു ശേഷം പുറത്തിറങ്ങിയ പി എസ് ഫോർ വാഹനങ്ങൾക്ക് വർഷത്തെ സർട്ടിഫിക്കറ്റ്  ഇടേണ്ടത്,ഈ  തട്ടിപ്പിനെ കുറിച്ചുള്ള പരാതികൾ മാധ്യമങ്ങളിൽ വന്നതോടുകൂടി സെപ്റ്റംബർ മാസം 2020 ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി തുടങ്ങി.അതിനിടെ നൽകിയ സർട്ടിഫിക്കറ്റുകളുടെ കാലാവധി അധിക ഫീസ് ഈടാക്കാതെ ഒരു വർഷമാക്കി പുതുക്കി നൽകുവാൻ ഏഴുദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്ന് ഗതാഗത കമ്മീഷണർ ആർടിഒ നിർദേശംനൽകി ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിച്ചവർ പുക പരിശോധന നടത്തിയ കേന്ദ്രങ്ങളിൽ എത്തണമെന്നും അധിക പണം അടയ്ക്കേണ്ട എന്നുമാണ് നിർദ്ദേശം.

 പുക പരിശോധന കേന്ദ്രങ്ങൾ ഇതിന് തടസ്സം ഉന്നയിച്ചാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാം, സ്ഥാപനങ്ങളുടെ വിശദീകരണം തേടിയശേഷം ലൈസൻസ് റദ്ദാക്കും അതേസമയം ഇരുചക്രവാഹനങ്ങൾക്കും ഒരു സർട്ടിഫിക്കറ്റ് ആണോ നൽകേണ്ടത് എന്നതിൽ വ്യക്തതയുള്ള ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് പരിശോധന കേന്ദ്രങ്ങളുടെ അസോസിയേഷൻ പറഞ്ഞിരുന്നു ,എന്നാൽ ബി  എസ് സിക്സ്  ഇരുചക്ര മുച്ചക്ര വാഹനങ്ങൾക്കും പുകപരിശോധന സർട്ടിഫിക്കറ്റ് ആണ് നൽകേണ്ടതെന്നും ഈ കാര്യത്തിൽ അവ്യക്തത ഇല്ലെന്നും ഗതാഗത മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ കുറിച്ച കൂടുതൽ അറിയാൻ  താഴെ വീഡിയോ കൊടുക്കുന്നുണ്ട് അത് കാണുക .

കൂടുതൽ അറിയാൻ വീഡിയോ കാണുക 
Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆