പ്ലാസ്റ്റിക് കുപ്പി കൊണ്ടുള്ള ഇലക്ട്രിക് ടേബിൾ ഫാൻ

പ്ലാസ്റ്റിക് കുപ്പി കൊണ്ടുള്ള ഇലക്ട്രിക് ടേബിൾ ഫാൻ

വീട്ടിലും വാഹനങ്ങളിലും എല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാസ്റ്റിക് കുപ്പി കൊണ്ടുള്ള ഇലക്ട്രിക് ടേബിൾ ഫാൻ ഉണ്ടാക്കുന്ന രീതി കാണാം.

നമ്മുടെ വീട്ടിലുള്ള ടേബിൾ ഫാനിൽ നിന്നും ഒരുപാട് വ്യത്യസ്തമായ രീതിയിൽ എങ്ങോട്ടു വേണമെങ്കിലും എടുത്തു കൊണ്ടുപോകാവുന്ന നമുക്ക് തന്നെ ഉണ്ടാക്കാവുന്ന ഈ കിടിലൻ പ്ലാസ്റ്റിക് ടേബിൾ ഫാൻ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ്.

ഇത്തരം പോർട്ടബിൾ ഫാനുകൾ നമ്മൾ മാർക്കറ്റിൽ കണ്ടിട്ടുണ്ടെങ്കിലും അതിന് അത്യാവശ്യം നല്ല വില വരുന്നുണ്ട്, പക്ഷേ ഇത് ഇവിടെ ചെയ്തിരിക്കുന്നത് ഒരു പ്ലാസ്റ്റിക് ബോട്ടിലുകൊണ്ടുള്ള ലീഫ് കൊണ്ടും അതിൻറെ ഹോൾഡർ നിർമ്മിച്ചിരിക്കുന്നത് തെർമോകോൾ കൊണ്ട് മാത്രമാണ്, പിന്നീട് അതിലേക്ക് കരണ്ട് കൊടുക്കുകയാണ് ചെയ്യുന്നത്, ആയതിനാൽ അധികം ചിലവ് വരുന്നില്ല.

ഇത്തരം ഫാനുകൾ നമുക്ക് വേണമെങ്കിൽ വീട്ടിൽ വയ്ക്കാം, അത്യാവശ്യത്തിനു പുറത്തേക്ക് പോകുമ്പോൾ എടുത്ത് വാഹനങ്ങളിലും എല്ലാം വെക്കാം, പ്ലാസ്റ്റിക് ബോട്ടിൽ കൊണ്ടുള്ള ലീഫ് ആയതുകൊണ്ടാണ് ഒട്ടും ഭാരം ഇല്ലാത്തതുകൊണ്ടാണ് തെർമോകോൾ കൊണ്ട് ഒരു ഹോൾഡർ നിർമ്മിച്ചിരിക്കുന്നത്. ഇത് പ്രവർത്തിപ്പിച്ചു നോക്കുമ്പോൾ അത്യാവശ്യം ഒരാൾക്ക് ഒക്കെ സുഖമായി കാറ്റു കൊള്ളാവുന്ന രീതിയിൽ കാറ്റ് ഇതിൽനിന്ന് വരുന്നുമുണ്ട്.

Post a Comment

أحدث أقدم

 



Advertisements