പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,കൃഷി ഭവൻ - ലഭിക്കുന്ന സർട്ടിഫിക്കറ്റുകളും ആവശ്യമായ രേഖകളും

പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,കൃഷി ഭവൻ - ലഭിക്കുന്ന സർട്ടിഫിക്കറ്റുകളും ആവശ്യമായ രേഖകളും

കൃഷിഭവനിൽ നിന്നും അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ


സർട്ടിഫിക്കറ്റിന്റെ പേര് -
കാർഷികാവശ്യത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഇലക്ട്രിസിറ്റി ബോർഡിൽ സമർപ്പിക്കുവാനുള്ള സർട്ടിഫിക്കറ്റ്

ഹാജരാക്കേണ്ട രേഖകളും/ആവശ്യമായ യോഗ്യതകളും --
1. നിശ്ചിത ഫാറത്തിലുള്ള അപേക്ഷ
2. വില്ലേജ് ഓഫീസിൽ നിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ്
3. ജലസ്രോതസ്സ് ഉണ്ടായിരിക്കണം.
4. മോട്ടോർ ഷെഡ് സ്ഥാപിക്കണം
5. ചുരുങ്ങിയത് 30 സെന്റ് സ്ഥലത്ത് കൃഷിയുണ്ടെന്ന് പരിശോധിച്ച് ബോദ്ധ്യപ്പെട്ടാൽ അന്നു തന്നെ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

ചെറുകിട/ നാമമാത്ര കർഷകനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

1. വില്ലേജ് ഓഫീസിൽ നിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ്
2. 5 രൂപയുടെ കോ‍ർട്ട് ഫീ സ്റ്റാന്പ് പതിച്ച വെള്ളക്കടലാസിലുള്ള അപേക്ഷ.
3. 5 ഏക്കറിൽ താഴെ മാത്രം ഭൂമിയുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ അന്നു തന്നെ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.


വില്ലേജ് ഓഫീസിൽ നിന്നും അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ

1. വരുമാന സർട്ടിഫിക്കറ്റ് -- ഹാജരാക്കേണ്ട രേഖകളും
-- ശന്പള സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- നികുതി അടച്ച രസീത്
-- വരുമാനം തെളിയിക്കുന്ന മറ്റ് രേഖകൾ

2. ജാതി സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- സ്കൂൾ സർട്ടിഫിക്കറ്റ്
-- ജാതി രേഖപ്പെടുത്തിയ മറ്റ് രേഖകൾ
-- ജനിച്ച് വളർന്ന സ്ഥലം ഉൾപ്പെടുന്ന വില്ലേജ്   ഓഫീസറുടെ റിപ്പോർട്ട്.

3. അഗതി സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- തിരിച്ചറിയൽ രേഖ
-- മരണപ്പെട്ടവരുടെ മരണ സർട്ടിഫിക്കറ്റ്

4. ഫാമിലി മെമ്പെർഷിപ് സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- തിരിച്ചറിയൽ രേഖ
-- മരണപ്പെട്ടവരുടെ മരണ സർട്ടിഫിക്കറ്റ്
-- ബന്ധുത തെളിയിക്കുന്ന മറ്റ് പ്രസക്ത രേഖകൾ
-- അറിയപ്പെടുന്ന രണ്ട് വ്യക്തികളുടെ സാക്ഷിമൊഴി

5. തിരിച്ചറിയൽ സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- തിരിച്ചറിയൽ രേഖ
-- മറ്റ് പ്രസക്ത രേഖകൾ

6. ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- തിരിച്ചറിയൽ രേഖ
-- മറ്റ് പ്രസക്ത രേഖകൾ

7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- സ്കൂൾ സർട്ടിഫിക്കറ്റ്
-- ജനന സർട്ടിഫിക്കറ്റ്
-- മറ്റ് രേഖകൾ

8. റസിഡന്റ് സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- തിരിച്ചറിയൽ രേഖ
-- മറ്റ് പ്രസക്ത രേഖകൾ

9. ലൊക്കേഷൻ സർട്ടിഫിക്കറ്റ്
-- കരം അടച്ച രസീത്
-- അസ്സൽ പ്രമാണം
-- നാലതിരിലുള്ളവരുടെ പേര് വിവരം

10. കൈവശാവകാശ സർട്ടിഫിക്കറ്റ്
-- കരം അടച്ച രസീത്
-- അസ്സൽ പ്രമാണം
-- നാളിതു വരെയുള്ള കുടിക്കട സർട്ടിഫിക്കറ്റ്

11. സോൾവെൻസി/വാല്യൂവേഷൻ സർട്ടിഫിക്കറ്റ് (5 ലക്ഷം വരെ)
-- റേഷൻ കാർഡ്
-- തിരിച്ചറിയൽ രേഖ
-- കരം അടച്ച രസീത്
-- അസ്സൽ പ്രമാണം
-- കുടിക്കട സർട്ടിഫിക്കറ്റ്

12. വിധവ സർട്ടിഫിക്കറ്റ്
-- ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- തിരിച്ചറിയൽ കാർഡ്

13. പുനർ വിവാഹം ചെയ്തിട്ടില്ലെന്ന സർട്ടിഫിക്കറ്റ്
-- ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- തിരിച്ചറിയൽ കാർഡ്

14. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- സ്കൂൾ സർട്ടിഫിക്കറ്റ്
-- ഉദ്യോഗസ്ഥനാണെങ്കിൽ ശന്പള സർട്ടിഫിക്കറ്റ്
-- അപേക്ഷകന്റെ മാതാപിതാക്കൾ ജനിച്ച് വളർന്ന വില്ലേജിലെ വില്ലേജാഫീസറുടെ റിപ്പോർട്ട്

15. പൊസഷൻ & നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്
-- കരം അടച്ച രസീത്
-- അസ്സൽ പ്രമാണം
-- കുടിക്കട സർട്ടിഫിക്കറ്റ്

16. ആശ്രിതരാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- തിരിച്ചറിയൽ രേഖ
-- മറ്റ് പ്രസക്ത രേഖകൾ

17. ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്
-- തിരിച്ചറിയൽ രേഖ

18. പോക്കുവരവ്
-- അസ്സൽ പ്രമാണവും പകർപ്പും
-- അസ്സൽ കീഴാധാരവും പകർപ്പും
-- പഴയ കൈവശാവകാശക്കാരന്റെ നികുതി രസീത്
-- പുതിയ കൈവശാവകാശക്കാരന്റെ പേരിൽ ഈ വില്ലേജിൽ വേറെ ഭൂമിയ്ക്ക് നികുതി അടക്കുന്നു-ണ്ടെങ്കിൽ ആയതിന്റെ പകർപ്പ്.
-- കുടിക്കട സർട്ടിഫിക്കറ്റ് (അപേക്ഷിക്കുന്നയാളുടെ പേരിലും, കൈമാറ്റ തീയ്യതിയിലും ഉള്ളത്)
-- സ്കെച്ച്
-- അപേക്ഷ നിശ്ചിത ഫാറത്തിൽ പഴയകൈവശാവകാശക്കാരനും, പുതിയ കൈവശാവകാശക്കാരനും ഒപ്പിട്ടത്.


പഞ്ചായത്ത് ഓഫീസിൽ നിന്നും അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ

1. കെട്ടിട/മതിൽ നിർമ്മാണ പെർമിറ്റ്
-- 5 രൂപയുടെ സ്റ്റാന്പ് ഒട്ടിച്ച അപേക്ഷ
-- ആധാരത്തിന്റെ പകർപ്പ്
-- കരം അടച്ച രസീത്
-- പ്ലാൻ പകർപ്പ്
-- കൈവശാവകാശ സർട്ടിഫിക്കറ്റ് 3 എണ്ണം
-- ലൊക്കേഷൻ സർട്ടിഫിക്കറ്റ് വീതം

2. കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
-- 5 രൂപയുടെ സ്റ്റാന്പ് ഒട്ടിച്ച അപേക്ഷ
-- നികുതി കുടിശ്ശിക അടച്ചു രസീത്

3. റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
-- വെള്ളക്കടലാസ്സിൽ 5 രൂപയുടെ സ്റ്റാന്പ് ഒട്ടിച്ച അപേക്ഷ
-- നികുതി അടച്ച രസീത്

4. ജനന മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
-- അപേക്ഷാ ഫാറം
-- അപേക്ഷകന്റെ പേരിൽ 10 രൂപയുടെ മുദ്രപത്രം
-- ജനന/മരണ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ
-- പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത തീയതി.

5. വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
-- 5 രൂപയുടെ സ്റ്റാന്പ് ഒട്ടിച്ച അപേക്ഷാ ഫാറം
-- പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത തീയതി
-- വിവാഹ ക്ഷണകത്ത്
-- വിവാഹ ഫോട്ടോ
-- അപേക്ഷകന്റെ പേരിൽ 10 രൂപയുടെ മുദ്രപത്രം
-- വധൂവരൻമാരുടെ 2 ജോഡി പാസ്പോർട്ട് സൈസ് ഫോട്ടോ.
-- വയസ്സ്, ജനനതീയതി തെളിയിക്കുന്ന രേഖ
-- മതാചാര പ്രകാരം വിവാഹം നടന്നതിനുള്ള രേഖ

6. വ്യവസായ സ്ഥാപനങ്ങൾക്കുള്ള ലൈസൻസ്
-- 5 രൂപയുടെ സ്റ്റാന്പൊട്ടിച്ച അപേക്ഷാ ഫാറം
-- അംഗീകൃത പ്ലാൻ
-- പരിസരവാസികളുടെ സമ്മതപത്രം
-- മലിനീകരണ നിയന്ത്രണ ബോർഡിന്റെ  സാക്ഷ്യപത്രം
-- വൈദ്യുത ബോർഡിന്റെ അംഗീകൃത പ്ലാൻ

7. വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ്
-- സ്ഥാപനം നടത്തുന്ന കെട്ടിട ഉടമയുടെ സമ്മത പത്രം/ വാടക ചീട്ട്
-- 5 രൂപയുടെ സ്റ്റാന്പൊട്ടിച്ച അപേക്ഷാ ഫാറം.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും അനുവദിക്കുന്ന സർട്ടിഫിക്കറ്റുകൾ

1. മെഡിക്കൽ സർട്ടിഫിക്കറ്റ്
-- ഡോക്ടറെ നേരിട്ട് സമീപിക്കുക
-- 100 രൂപ ഫീസ്

2. വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
-- റേഷൻ കാർഡ്/ തിരിച്ചറിയൽ കാർഡ്
-- ജനന സർട്ടിഫിക്കറ്റ്

Post a Comment

أحدث أقدم

 



Advertisements