ഇനി വിമാനത്തിനകത്തും ഫോൺ വിളിക്കാം ,ഡാറ്റ ഉപയോഗിക്കാം ! പുതിയ സംവിധാനമൊരുക്കി ജിയോ!

ഇനി വിമാനത്തിനകത്തും ഫോൺ വിളിക്കാം ,ഡാറ്റ ഉപയോഗിക്കാം ! പുതിയ സംവിധാനമൊരുക്കി ജിയോ!

»അധാർ കാർഡിൽ നിലവിലുള്ള മൊബൈൽ നമ്പർ മാറ്റുന്നത എങ്ങനെ?

»എത്ര ക്വാളിറ്റി കുറഞ്ഞ ഫോട്ടോയും ഹൈ ക്വാളിറ്റി ഫോട്ടോകൾ ആക്കി മാറ്റാം

പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താക്കൾക്ക് വിമാനത്തിനുള്ളിൽ സേവനങ്ങൾ നൽകുന്നതിനായി  റിലയൻസ് ജിയോയും പാനസോണിക് ഏവിയേഷൻ ടീമും കൈവ്കോർക്കുന്നു. നിങ്ങൾ ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ഉപയോക്താവാണെങ്കിൽ വിമാനയാത്രയ്ക്കിടെ ഡാറ്റായുൻ വോയ്സ് സേവനങ്ങളും ഉപയോഗിക്കാൻ നിങ്ങൾക്ക് സാധ്യമാകും. ആഭ്യന്തരയാത്രയ്ക്കിടയിലും വിദേശ യാത്രകൾക്കിടയിലും ഈ സേവനം ഉപയോഗിക്കാനാവും.

നിലവിൽ മൂന്ന് റിലയൻസ് ജിയോ ഫ്ളൈറ്റ് ഓഫർ പ്ലാനുകളാണുള്ളത്. 499 രൂപയുടെ പ്ലാനിൽ 250 എംബി ഡാറ്റയും 100 മിനിറ്റ് ഔട്ട്ഗോയിങ് കോളും 100 എസ്എംഎസും ലഭിക്കും.അതേ സമയം 699 രൂപയുടെ പ്ലാനിൽ 500എംബി ഡാറ്റയും 100 മിനിറ്റ് ഔട്ട്ഗോയിങ് കോളും 100 എസ്എംഎസും ലഭിക്കും. 999 രൂപയുടെ പ്ലാനാണെങ്കിൽ ഒരു ജിബി ഡാറ്റയും 100 മിനിറ്റ് ഔട്ട്ഗോയിങ് കോളും 100 എസ്എംഎസും ലഭിക്കും. ഇതിന് ഒരു ദിവസമാണ് വാലിഡിറ്റി.

ജിയോ ഫ്ളൈറ്റ് പ്ലാനുകൾ എങ്ങനെ ഉപയോഗിക്കാം

»വിമാനം 20000 അടി ഉയരത്തിൽ വരെ എത്തിയാൽ ജിയോ ഫ്ളൈറ്റ് പായ്ക്ക് ഉപയോഗിക്കാം
»അതിനായി സ്മാർട്ഫോണിലെ എയർപ്ലെയ്ൻ മോഡ് ഓൺ ചെയ്യുക.
»അപ്പോൾ നിങ്ങളുടെ ഫോൺ എയറോമൊബൈൽ നെറ്റ് വർക്കുമായി ബന്ധിപ്പിക്കപ്പെടും.
»ഓട്ടോമാറ്റിക് ആയി എയറോ മൊബൈൽ നെറ്റ് വർക്കുമായി ബന്ധിപ്പിക്കപ്പെട്ടില്ലെങ്കിൽ ഫോൺ സെറ്റിങ്സിലെ കാരിയർ ഓപ്ഷനിൽ എയറോ മൊബൈൽ തിരഞ്ഞെടുക്കാം
»ഫോണിൽ ഡാറ്റാ റോമിങ് ഓൺ ആണെന്ന് ഉറപ്പുവരുത്തുക.
»മൊബൈൽ നെറ്റ് വർക്കുമായി ബന്ധിപ്പിക്കപ്പെട്ടാൽ ഒരു സ്വാഗത സന്ദേശം ലഭിക്കും.
»അതിന് ശേഷം നിങ്ങൾക്ക് വോയ്സ് കോൾ ചെയ്യാനും ഡാറ്റ ഉപയോഗിക്കാനും സാധിക്കും.
എയർ ലിംഗസ്, എയർ സെർബിയ, അലിറ്റാലിയ, ഏഷ്യാന എയർലൈൻസ്, ബിമാൻ ബംഗ്ലാദേശ് എയർലൈൻസ്, കാതേ പസഫിക്, ഈജിപ്ത് എയർ, എമിറേറ്റ്സ്, എത്തിഹാദ് എയർവേയ്സ്, യൂറോ വിംങ്സ് ഇവിഎ എയർ, കുവൈറ്റ് എയർവേയ്സ്, ലുഫ്താൻസ, മലേഷ്യ എയർലൈൻസ്, മാലിൻഡോ എയർ, എസ്എഎസ് സ്കാൻഡിനേവിയൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, സ്വിസ്, ടിഎപി എയർ പോർച്ചുഗൽ, ടർക്കിഷ് എയർലൈൻസ്, ഉസ്ബെക്കിസ്ഥാൻ എയർവേസ്, വിർജിൻ അറ്റ്ലാന്റിക്. തുടങ്ങിയ വ്യേമയാന സേവനങ്ങളിൽ നിലവിൽ ഈ സേവനം ലഭിക്കും.


Post a Comment

Previous Post Next Post

Advertisements