ആധാർ കാർഡിൽ നിലവിലുള്ള മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെ?

ആധാർ കാർഡിൽ നിലവിലുള്ള മൊബൈൽ നമ്പർ മാറ്റുന്നത് എങ്ങനെ?

ആധാറിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പ‍ർ മാറ്റുന്നതിന് ബയോമെട്രിക്ക് അംഗീകാരം ആവശ്യമാണ്. ഓൺലൈനായോ പോസ്റ്റ‍ൽ വഴിയോ ഇത് തിരുത്താൻ സാധിക്കില്ല. മൊബൈൽ നമ്പറിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നവ‍ർ എൻറോൾമെന്റ് സെന്ററുകൾ നേരിട്ട് സന്ദർശിക്കണം.

Also Read:»നിങ്ങളുടെ റേഷൻ കാർഡ് നിങ്ങളുടെ ഫോണിൽ തന്നെ ഉണ്ട്
»നിങ്ങളുടെ അടുത്തുള്ള ആധാർ സെന്റർ സന്ദർശിക്കുക
»ആധാർ അപ്‌ഡേറ്റ് ഫോറം ഫിൽ ചെയ്തുകൊടുക്കുക.
»ആ ഫോറത്തിൽ നിങ്ങൾക്ക് അപ്പ്ഡേറ്റ് ചെയ്യേണ്ട ഫോൺ നമ്പർ എഴുതുക
»ഒരു പ്രൂഫും സബ്മിറ്റ് ചെയ്യേണ്ട ആവിശ്യമില്ല
»അതിനു ശേഷം എക്സിക്യൂട്ടീവ് തന്നെ നിങ്ങളുടെ റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നതാണ്
നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത സ്ലിപ് നൽകുന്നതാണ്
»ഈ സർവീസുകൾക്ക് നിങ്ങൾ 25 രൂപ മാത്രമാണ് നൽകേണ്ടത്

👀ഇത്തരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പേര് ,അഡ്രസ് ,ഫോൺ നമ്പർ കൂടാതെ ഫോട്ടോ എന്നിവ മാറ്റുവാൻ സാധിക്കുന്നതാണ്.

നിങ്ങളുടെ പഴയ മൊബൈൽ നമ്പർ കൈവശം ഉണ്ടെങ്കിൽ താഴെ പറയുന്ന പോലെ ചെയ്യുക

»UIDAI വെബ്സൈറ്റ് സന്ദർശിക്കുക. ആധാർ അപ്ഡേറ്റ് ടാബിൽ ക്ലിക്ക് ചെയ്താൽ ആധാർ സെൽഫ് സർവ്വീസ് പോർട്ടലിലേക്ക് എത്തും.
»ആധാർ നമ്പറും കാപ്ചയും രേഖപ്പെടുത്തിയതിനു ശേഷം ഒ ടി പിക്ക് വേണ്ടി കാത്തിരിക്കുക.
»നിങ്ങളുടെ പഴയ ഫോൺ നമ്പറിലേക്ക് ഒ ടി പി അയയ്ക്കുന്നത് ആയിരിക്കും. ഒ ടി പി രേഖപ്പെടുത്തിയാൽ ഒരു പുതിയ പേജിലേക്ക് പോകും. ചോദിക്കുന്ന കാര്യങ്ങൾ ഇവിടെ രേഖപ്പെടുത്തുക.
»സെലക്ട് ഫീൽഡ് ടു അപ്ഡേറ്റ് എന്നിടത്ത് മൊബൈൽ നമ്പർ തെരഞ്ഞെടുക്കുക.
»പുതിയ മൊബൈൽ നമ്പർ രേഖപ്പെടുത്തി സബ്മിറ്റ് ചെയ്യുക.

Post a Comment

أحدث أقدم

 



Advertisements