മൊബൈൽ ടവർ ദോഷമാണോ?

മൊബൈൽ ടവർ ദോഷമാണോ?


Read also
സെൽഫോണ് ടവറിനെ സാങ്കേതികമായി Base transceiver station (BTS)എന്നാണ് വിളിക്കുക. Radio Mast എന്നും വിളിക്കപ്പെടുന്നു.


ഇനി കാര്യത്തിലേക്ക് കടക്കാം. മൊബൈൽ ഫോണ് പ്രവർത്തിക്കുന്നത് വൈദ്യുത കാന്തിക തരംഗങ്ങൾ വഴിയാണ്. നമുക്ക് ഒരാളെ വിളിക്കണം എങ്കിൽ നമ്മുട ഫോണും വിളിക്കേണ്ട ആളുടെ ഫോണും കണക്ടഡ് ആയിരിക്കണം. ഇതു ബുദ്ധിമുട്ടേറിയ ഒരു പണിയാണ്. പ്രത്യേകിച്ചും ദൂരെയുള്ള ആളെയൊക്കെയാണ് ബന്ധപ്പെടുന്നത് എങ്കിൽ നമ്മുടെ ഫോണിലെ സിഗ്നൽ നേരിട്ട് അവിടെ എത്തിക്കുക എന്നത് നടക്കില്ലല്ലോ.ഒരു ഇടനലിക്കാരൻ വേണം.

ഒരു ടവറിൽ നടക്കുന്ന രണ്ടു പണികൾ ഇതാണ്

1)അവ ഒരു സെൽ നെറ്റവർക്കിലെ ഫോണുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നു.മുകളിൽ കാണുന്ന ചുള്ളിക്കമ്പ് പോലുള്ള ആന്റിന ആണ് ഈ ജോലി ചെയ്യുന്നത്.

2)അടുത്തുള്ള ടവറുകൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നു. ബാൻഡ് പോലെ ടവറിൽ കാണുന്ന antenna ശരിക്കും ആ പണിയാണ് ചെയ്യുന്നത്. അവ അടുത്തുള്ള ടവറുമായി കണക്ടഡ് ആണ്.

റേഡിയോ, മൈക്രോവേവ് എന്നീ രണ്ടു തരംഗങ്ങൾ ആണ് പൊതുവിൽ ടവറുകളിൽ വിനിമയം ചെയ്യപ്പെടുന്നത്. ഇവ വൈദ്യുത കാന്തിക കുടുംബത്തിലെ രണ്ട് അംഗങ്ങൾ ആണ്. നമ്മുടെ പ്രകാശം, ഇൻഫ്രാറെഡ് അൾട്രവായലറ്റ്, , xray, ഗാമ തുടങ്ങിയവയും ഈ കുടുംബത്തിൽ പെടുന്ന തരംഗങ്ങൾ ആണ്.

നിങ്ങൾക്കറിയാം xray, ഗാമ, അതുപോലെ അൾട്രാവയലറ്റ് എന്നിവ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യുന്ന കിരണങ്ങൾ ആണ്. Xray, ഗാമ ഒക്കെ നമ്മുടെ ശരീര കലകളെ തുളച്ചു പോകാനുള്ള കഴിവുണ്ട്.  ഇത്തരം കിരണങ്ങളെ ionizing radiation എന്ന ഗണത്തിൽ ആണ്പെടുത്തിയിരിക്കുന്നത്.
ഇവയുമായി സമ്പർക്കത്തിൽ വരുന്നത് മനുഷ്യന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.ചിലതൊക്കെ നിയന്ത്രിത ചുറ്റുപാടിൽ നമ്മൾ ചികിത്സ രംഗത്തോക്കെ ഉപയോഗിക്കുന്നുണ്ട്.

അപ്പോൾ ടവറിൽ ഉപയോഗിക്കുന്ന മൈക്രോവേവ്, റേഡിയോവേവ് എന്നിവയും, ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് , അൾട്രാവയലറ്റ്ന്റെ ലോവർ ഭാഗവും non ionizing radiation ഗണത്തിൽ ആണ്. സ്ട്രിക്റ്റ് ആയി പറയുക എന്നത്‌ സാങ്കേതികമായി ബുദ്ധിമുട്ട് ഉള്ള കാര്യമാണ്‌. എങ്കിലും ഒരു പൊതു തത്വത്തെ ആസ്പദമാക്കി പറയുമ്പോൾ മുകളിൽ പറഞ്ഞതൊക്കെ non ionozing ആണ്‌.

വേറൊരു തരത്തിൽ പറഞ്ഞാൽ ഇത്തരം തരംഗങ്ങൾ നമ്മുടെ ശരീര കലകളെ അല്ലെങ്കിൽ അവയുടെ രാസ ബന്ധനത്തെ മുറിച്ചു മാറ്റാൻ പ്രാപ്തിയുള്ളതല്ല. ഇതു എടുത്തു പറയാനുള്ള കാരണം മൊബൈൽ ടവറിനു എതിരെ ഭൂരിപക്ഷം ആരോപണവും കാൻസർ വരുത്തുന്നു എന്നതാണ്. റേഡിയേഷൻ കൊണ്ടു കാൻസർ വരണം എങ്കിൽ നമ്മുടെ ശരരീര കോശത്തെ മുറിച്ചു കടന്നു, അതിനുള്ളിലെ(മർമ്മത്തിലെ) ജീനുകളിലെ രാസഘടനയെ മാറ്റൻ കഴിയണം.

ഇങ്ങനെ തുളച്ചു കയറാൻ മാത്രമുള്ള ഊർജമൊന്നും മൈക്രോവേവ്, റേഡിയോ തരംഗങ്ങൾക്ക് ഇല്ല എന്നതാണ് യാഥാർഥ്യം.  പൊതുവിൽ ജീനുകളിലെ ആക്‌സമിക വ്യതിയാനം ആണ് കാന്സറിലേക്ക് നയിക്കുക . അങ്ങനെ വ്യതിയാനം സംഭവിക്കാൻ തരംഗങ്ങൾ അതിനുള്ളിൽ കയറി 'എഡിറ്റിംഗ്’ നടത്തണം.
പക്‌ഷേ ഇതു ചെയ്യാൻ തരംഗങ്ങൾ അശക്തരാണ്.

ഇനി ടവർ പുറപ്പെടുവിക്കുന്ന ഊർജ്ജം നോക്കാം. ജർമനിയിൽ നടത്തതിയ ഒരു പഠനത്തിൽ(ലിങ്ക് ഈ പോസ്റ്റ് കമന്റിൽ ഉണ്ട്) ഇരുനൂറു വ്യത്യസ്ത സ്ഥലങ്ങളിൽ പഠനം നടത്തിയപ്പോ കണ്ടത് പരമാവധി square മീറ്ററിന്  ഒരു ലക്ഷം മൈക്രോവാട്ടാണ് ഊർജം. മറ്റൊരു തരത്തിൽ പറഞ്ഞാൽ 0.1 വാട്ട്. ഒരു വാട്ടിന്റെ പത്തിൽ ഒന്നു. ഇതു ടവറിന്റെ അടുത്തുള്ള ബില്ഡിങ്ങിലെ നാലാം നിലയിലെ ടെറസിലെ മറ്റൊരു ടവറും ആയി ലിങ്ക് ചെയ്യുന്ന line of sight ന്റെ ഇടയിൽ. എന്നുവെച്ചാൽ നമ്മുടെ രണ്ടു ടവറുകൾക്കു ഇടയിൽ ഉള്ള 'ബാൻഡ്' പോലത്തെ structure ന്റെ ഇടക്കാണ് ഈ ഊർജ്ജം എന്നോർക്കണം.

ഇതേ സ്ഥലത് സൂര്യന്റെ ഊർജ്ജം ഒരു square കിലോമീറ്ററിന് ആയിരം വാട്ട് ഒക്കെ വരും.ഭൂമിയുടെ ഉപരിതലത്തിൽ 800 വാട് മുതൽ 1300 വാട്ട് വരെയൊക്കെ square മീറ്ററിൽ ഉണ്ടാവും.സെൽ ടവർ റേഡിയേഷന്റെ പതിനായിരംമടങ്. സെൽ ടവർ റേഡിയേഷൻ ദൂരം കൂടുന്നതിന് അനുസര്ച്ചു നല്ല രീതിയിൽ റേഡിയേഷൻ ഊർജ്ജം കുറയുന്നു.മുകളിൽ പറഞ്ഞ പഠനത്തിൽ നല്ല ശതമാനവും 200 മൈക്രോ വാട്ട് പ്രതി ചതുരശ്ര മീറ്റർ ആയിരുന്നു ഊർജം(200 micro watt/M^2).

എന്നുവെച്ചാൽ ഇന്ത്യ പോലുള്ള സൂര്യന് ’നേരെ കീഴെ’ ഉള്ള രാജ്യങ്ങളിൽ വരുന്ന സൗര വികിരണത്തിന്റെ അന്പതിനായിരത്തിൽ ഒന്നു (വളരെ ലിബറൽ ആയി പറഞ്ഞത് ആണ്,ഇത് ഒരു ലക്ഷം വരെ പോകാം).അപ്പോൾ ഒരു ടവറിൽ നിന്ന് വരുന്ന റേഡിയേഷന്റെ അരലക്ഷത്തിൽ ഇരട്ടി റേഡിയേഷൻ നമ്മൾ ദിവസവും സൂര്യനിൽ നിന്ന്ഏറ്റു വാങ്ങുന്നുണ്ട്. അതിൽ വെറും ദൃശ്യപ്രകാശം മാത്രമല്ല, ഇൻഫ്രാറെഡ്, ആൾട്രാവയറ്റു എന്നിവയ്ക്ക് നല്ല പങ്കുണ്ട്.

ടവറിന്റെ ഏറ്റവും തീവ്രത ഏറിയ റേഡിയേഷൻ line of sight ആയി ഘടിപ്പിച്ച ആന്റിനകൾക്ക് ഇടയിൽ ആണ് നമ്മൾ നേരത്തെ കണ്ട 0.1 watt/M^2. അവിടെ പോലും safe ലെവലിൽ ആണ് റേഡിയേഷൻ.

US Federal Communications Commission നിഷ്കരിശിക്കുന്ന safe ലെവലിന്റെ 1000 ത്തിൽ ഒന്നു പോലും നമ്മുടെ ടവർ റേഡിയേഷന് വരുന്നില്ല എന്നതാണ് വാസ്‌തവം. ഒരു വാഹനത്തിന്റെ indicator ൽ നിന്ന് വരുന്ന അത്രപോലും ഊർജ്ജം പുറത്തു വരുന്നില്ല.

പിന്നെ പഠനത്തിന്റെ കാര്യം, ഒരു control ഗ്രൂപ് ഉണ്ടാക്കി പരീക്ഷണം നടത്തുക എന്നത് ഈ കാര്യത്തിൽ അത്ര പ്രായോഗികം അല്ല. തന്നേയുമല്ല ഇനി കാൻസർ സ്ഥിരീകരിച്ച ആളെ ഏതു മാനദണ്ഡങ്ങൾ ഉൾപെടുത്തി non ionozing radiation exposed ആണെന്ന് തീരുമാനിക്കും?ഭൂമുഖത്ത് ഏറെക്കുറെ പേരും non ionozing radiation exposed ആണ്. സെൽ ഫോണും അതിന്റെ ഉപയോഗവും ഏറെക്കുറെ എല്ലാ കമ്മ്യൂണിറ്റികളും ഉപയോഗിക്കുന്നുമുണ്ട്. എങ്കിലും study ഒക്കെ കുറെ നടന്നു കഴിഞ്ഞു . നേരിട്ട് യാതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. ലാബിലെ നിയന്ത്രിത പരീക്ഷനത്തിലും കോശങ്ങളിലെ ടവർ റേഡിയേഷൻ effect വാദം സോളിഡ് ആക്കാൻ കഴിഞ്ഞിട്ടില്ല. ബ്ലഡ് ബ്രെയിൻ ബാരിയർ(BBB)യിലെ റേഡിയേഷൻ effectum തെളിയിക്കപ്പെട്ടിട്ടില്ല.

Post a Comment

Previous Post Next Post

Advertisements